കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് ആസ്ഥാനത്ത് കൊടി ഉയര്‍ത്താന്‍ എത്തിയ കോണ്‍ഗ്രസുകാര്‍ക്ക് കിട്ടിയത്....

  • By Kishor
Google Oneindia Malayalam News

ദേശസ്‌നേഹം വെറുതെ പറഞ്ഞ് നടന്നാല്‍ മാത്രം പോര എന്ന് പറഞ്ഞ് ആര്‍ എസ് എസ് ആസ്ഥാനത്തെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ ഞെട്ടി. ആര്‍ എസ് എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്താന്‍ ചെന്ന കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമാണ് ഞെട്ടിയത്. അടിയും ബഹളവും പ്രതീക്ഷിച്ചെത്തിയ കോണ്‍ഗ്രസുകാര്‍ കണ്ടത് പുഞ്ചിരിയോടെ തങ്ങളെ സ്വീകരിക്കുന്ന ആര്‍ എസ് എസുകാരെ. പിന്നെ ഞെട്ടാതെ തരമുണ്ടോ.

മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. കോണ്‍ഗ്രസ് നേതാക്കന്മാരെ നെറ്റിയില്‍ കുറിയണിയിച്ചാണ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. എല്ലാവര്‍ക്കും മധുരപലഹാരങ്ങളും കൊടുത്തു. കോണ്‍ഗ്രസ് നേതാക്കള്‍ കൊണ്ടുവന്ന ദേശീയ പതാക ഉയര്‍ത്തിയ ശേഷമാണ് എല്ലാവരും പിരിഞ്ഞുപോയത്.

എത്തിയത് എണ്ണൂറോളം പേര്‍

എത്തിയത് എണ്ണൂറോളം പേര്‍

എണ്ണൂറോളം പേരാണ് ആര്‍ എസ് എസ് കാര്യാലയത്തിലേക്ക് ദേശീയ പതാകയുമായി എത്തിയത്. ജെ എന്‍ യു വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസിന്റെ ദേശീയ പതാകാ മാര്‍ച്ച്.

പോലീസുകാരും ഉണ്ടായിരുന്നു

പോലീസുകാരും ഉണ്ടായിരുന്നു

സംഘര്‍ഷത്തിനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. ആര്‍ എസ് എസ് പ്രവര്‍ത്തകരോടൊപ്പം നിന്ന് ഭാരത് മാതാ കീ ജയും വന്ദേമാതരവും വിളിച്ചാണ് കോണ്‍ഗ്രസുകാര്‍ തിരിച്ചുപോയത്.

സംസ്ഥാന നേതാക്കള്‍

സംസ്ഥാന നേതാക്കള്‍

ആര്‍ എസ് എസ് കാര്യാലയത്തിലേക്ക് നടന്ന മാര്‍ച്ചിന് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അരുണ്‍ യാദവാണ് തേൃത്വം നല്‍കിയത്. എന്നാല്‍ കരുതിയത് പോലുള്ള ഒരു സ്വീകരണമല്ല അവിടെ കിട്ടിയത് എന്ന് മാത്രം

ആര്‍ എസ് എസ് കൊടിക്കൊപ്പം ദേശീയ പതാക

ആര്‍ എസ് എസ് കൊടിക്കൊപ്പം ദേശീയ പതാക

സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനായ അരുണ്‍ യാദവ് തന്നെയാണ് ആര്‍ എസ് എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തിയത്. ആര്‍ എസ് എസ് പതാകയ്ക്ക് സമീപത്തായിരുന്നു ദേശീയ പതാക ഉയര്‍ത്തിയത്.

ആര്‍ എസ് എസ് സ്‌കോര്‍ ചെയ്തു

ആര്‍ എസ് എസ് സ്‌കോര്‍ ചെയ്തു

ദേശീയ പതാക തങ്ങള്‍ക്ക് ഒരു രാഷ്ട്രീയ ആയുധമല്ല എന്ന സമീപനമാണ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. വളരെ വൈകാരികമായ ഒരു തോന്നലാണ് അത്.

English summary
Congress hoisted the tricolour at the Rashtriya Swayamsewak Sangh office in Indore, Madhya Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X