കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രചാരണം വിര്‍ച്വല്‍ മോഡിലാക്കി കോണ്‍ഗ്രസ്, രാഹുലിനും പ്രിയങ്കയ്ക്കും ഹൈബ്രിഡ് റാലികള്‍

Google Oneindia Malayalam News

ദില്ലി: പ്രചാരണങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പുതിയ രീതികളിലേക്ക് കടക്കുന്നു. കൂടുതല്‍ വിര്‍ച്വല്‍ റാലികള്‍ക്ക് തുടക്കമിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കൂടുതല്‍ പേരിലേക്ക് റാലികള്‍ എത്തിക്കാനായി പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കും. യുപി അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ഹൈബ്രിഡ് റാലികള്‍ എത്തിക്കാനാണ് കോണ്‍ഗ്രസിന്റെ പ്ലാന്‍. ഹൈബ്രിഡ് റാലികള്‍ എന്ന് പറയുമ്പോള്‍ ഓണ്‍ലൈനായി പ്രചാരണം നടത്തുകയും ഒപ്പം പ്രചാരണ വേദിയില്‍ ആളുകളെ എത്തിക്കുകയും ചെയ്യുന്നതാണ് ഈ പ്രചാരണ രീതി. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും റാലികള്‍ക്കാണ് ഇത്തരമൊരു രീതി പരീക്ഷിക്കുന്നത്.

ബിജെപി ഉറപ്പിച്ചു, യുപിയില്‍ 300 സീറ്റിന് മുകളില്‍ നേടും, കൂറുമാറ്റം യോഗിയെ ബാധിക്കില്ല, കാരണം ഇതാണ്ബിജെപി ഉറപ്പിച്ചു, യുപിയില്‍ 300 സീറ്റിന് മുകളില്‍ നേടും, കൂറുമാറ്റം യോഗിയെ ബാധിക്കില്ല, കാരണം ഇതാണ്

1

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ റാലികള്‍ നടത്താന്‍ പാടില്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഗാന്ധി സഹോദരങ്ങളുടെ റാലി ഓണ്‍ലൈനായി നടത്തുകയും, ആ സ്‌ക്രീന്‍ പ്രചാരണ സ്ഥലത്ത് സ്ഥാപിച്ച് അവിടേക്ക് ആളുകളെ എത്തിക്കുകയുമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിനുള്ള സൗകര്യങ്ങള്‍ സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനങ്ങളില്‍ തയ്യാറാക്കിയിട്ടുണ്ട്. എഐസിസിയുടെ ഗ്രീന്‍ റൂമുകളിലും ഇത്തരം പ്രചാരണങ്ങള്‍ക്കായുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഈ ഗ്രീന്‍ റൂമിന്റെ പശ്ചാത്തലം രണ്ട് ലൊക്കേഷനുകളുടേതായിരിക്കും. ഇത് ഓണ്‍ലൈന്‍ വഴിയുള്ള സാങ്കേതിക വിദ്യയിലൂടെ ബന്ധിപ്പിക്കും.

ഈ സാങ്കേതിക വിദ്യ വഴി കേന്ദ്ര നേതാക്കളും സംസ്ഥാന നേതാക്കളും ഒരു വേദിയില്‍ ഇരിക്കുന്നതായി അനുഭവപ്പെടും. പല മാധ്യമങ്ങള്‍ വഴി രാഹുലിന്റെയും പ്രിയങ്കയുടെയും റാലികള്‍ വോട്ടര്‍മാരിലേക്ക് എത്തിക്കാനാണ് കോണ്‍ഗ്രസിന്റെ പ്ലാന്‍. മുന്നൂറോളം ലൊക്കേഷനുകളില്‍ എല്‍ഇഡി മൊബൈല്‍ വാനുകള്‍ കോണ്‍ഗ്രസ് സ്ഥാപിക്കും. ഇവിടേക്ക് ആളുകളെ റാലിയില്‍ പങ്കെടുക്കാനായി ക്ഷണിക്കും. 500 നേതാക്കളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി തത്സമയ സംപ്രേക്ഷണവും ഉണ്ടാവും. സാധാരണയുള്ള റാലികളേക്കാള്‍ കൂടുതല്‍ പേരിലേക്ക് ഈ റാലി എത്തുമെന്ന് കോണ്‍ഗ്രസ് പറയുന്നു. പ്രാദേശിക നേതൃത്വങ്ങള്‍ക്കാണ് ജനങ്ങളെ ഈ റാലിയിലേക്ക് എത്തിക്കാനുള്ള ചുമതല.

എല്‍ഇഡി വാനുകള്‍ സ്ഥാപിച്ച ഇടങ്ങളിലേക്കാണ് നേതാക്കള്‍ ആളുകളെ എത്തിക്കേണ്ടത്. തത്സമയം റാലികള്‍ സംപ്രേക്ഷണം ചെയ്യേണ്ടത് ഏതൊക്കെ നേതാക്കളാണെന്നും പ്രാദേശിക നേതൃത്വങ്ങള്‍ തീരുമാനിക്കണം. അടുത്തയാഴ്ച്ച തുടക്കത്തില്‍ തന്നെ ഈ റാലികള്‍ തുടങ്ങാനാണ് സാധ്യത. രാഹുല്‍ ഗാന്ധി പഞ്ചാബിലെ റാലിയിലായിരിക്കും തുടക്കമിടുക. പ്രിയങ്ക ഗാന്ധി ആദ്യത്തെ റാലി നടത്തുക ഉത്തരാഖണ്ഡിലായിരിക്കും. നേരത്തെ രാഹുലിന്റെ മോഗ റാലി അദ്ദേഹം വിദേശത്തേക്ക് പോകുന്നതിനാല്‍ മുടങ്ങിയിരുന്നു. അതേസമയം പ്രിയങ്കയുടേത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് കൊണ്ടാണ് മുടങ്ങിയത്. കോണ്‍ഗ്രസിന് പല സംസ്ഥാനങ്ങളിലും ഫണ്ടിംഗിന് കുറവുള്ളത് കൊണ്ട് വിര്‍ച്വല്‍ റാലികള്‍ കൂടുതല്‍ ഗുണം ചെയ്യും. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ റാലി നടത്താനും കോണ്‍ഗ്രസിന് സാധിക്കും.

Recommended Video

cmsvideo
UP assembly election 2022: 2 MLAs resign from BJP’s ally Apna Dal

കോര്‍ വോട്ടുബാങ്കില്‍ ആദ്യമായി ഇളക്കം, ബിജെപിക്ക് ആദ്യ വെല്ലുവിളിയായി അഖിലേഷ്, കണക്കുകള്‍ തെറ്റികോര്‍ വോട്ടുബാങ്കില്‍ ആദ്യമായി ഇളക്കം, ബിജെപിക്ക് ആദ്യ വെല്ലുവിളിയായി അഖിലേഷ്, കണക്കുകള്‍ തെറ്റി

English summary
congress holding hybrid rallies for rahul gandhi and priyanka gandhi in poll bound states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X