കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 ല്‍ നിന്ന് കുതിച്ചുയരാന്‍ കോണ്‍ഗ്രസ്; പിടിച്ചു നില്‍ക്കാന്‍ ബിജെപി, വെല്ലുവിളിയായി എസ്പി-ബിഎസ്പി

Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏഴാമത്തേതും അവസാനത്തേതുമായ ഘട്ടത്തില്‍ നാളെ വോട്ടെടുപ്പ് നടക്കും. 7 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡിഗഡിലും ഉള്‍പ്പടെ 59 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്നാട്ടിലെ 4 നിയമസഭാ മണ്ഡലങ്ങളിലും ഗോവയിലെ ഒരു നിയമസഭ മണ്ഡലത്തിലും നാളെ വോട്ടെടുപ്പ് നടക്കും.

<strong> കേരളത്തില്‍ ബിജെപിക്ക് 2 എംപിമാര്‍, കോണ്‍ഗ്രസ് 100 തികയ്ക്കില്ല; കെ സുരേന്ദ്രന്‍റെ വിലയിരുത്തല്‍</strong> കേരളത്തില്‍ ബിജെപിക്ക് 2 എംപിമാര്‍, കോണ്‍ഗ്രസ് 100 തികയ്ക്കില്ല; കെ സുരേന്ദ്രന്‍റെ വിലയിരുത്തല്‍

59 മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസിയാണ് ശ്രദ്ധാകേന്ദ്രം. 59 മണ്ഡലങ്ങളില്‍ 33 സീറ്റിലും കഴിഞ്ഞ തവണ ബിജെപിയായിരുന്നു ജയിച്ചത്. എന്നാല്‍ ഇത്തവണ ഈ സീറ്റുകള്‍ നിലനിര്‍ത്തുക എന്നത് ബിജെപിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. കോണ്‍ഗ്രസിനും തൃണമൂല്‍ കോണ്‍ഗ്രസിനുമൊക്കെ ഏറെ നിര്‍ണ്ണായകമാണ് നാളത്തെ തിരഞ്ഞെടുപ്പ്. വിശദവിവരങ്ങള്‍ ഇങ്ങനെ..

2014 ല്‍

2014 ല്‍

2014 ല്‍ 33 സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് 59 ല്‍ 3 സീറ്റ് മാത്രമായിരുന്നു ലഭിച്ചത്. എട്ട് സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയപ്പോള്‍ ആംആദ്മി-4, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച-2, അകാലി ദള്‍-4, ബിഎല്‍എസ്പി-2, ജെഡിയു-1 അപ്നാ ദള്‍- 1 എന്നിങ്ങനെയായിരുന്നു മറ്റ് കക്ഷികളുടെ സീറ്റ് നില.

കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം

കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം

കഴിഞ്ഞ തവണത്തേതില്‍ നിന്ന് ഇത്തവണ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം. പഞ്ചാബിലും യുപിയിലുമൊക്കെ കോണ്‍ഗ്രസ് മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം പ്രാദേശിക കക്ഷികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എങ്ങനെ അതിജീവിക്കും എന്നാണ് ബിജെപി നോക്കുന്നത്.

ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശില്‍ നാളെ 13 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. 2014 ല്‍ 12 സീറ്റുകളില്‍ ബിജെപിയും ഒരു സീറ്റില്‍ സഖ്യകക്ഷിയായ അപ്നാ ദളുമായിരുന്നു വിജയിച്ചത്. പ്രധാനമന്ത്രിയുടെ വാരാണാസി മണ്ഡലവും ഇതില്‍ ഉള്‍പ്പെടുന്നു.

ആദിത്യനാഥിന്‍റെ തട്ടകം

ആദിത്യനാഥിന്‍റെ തട്ടകം

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ തട്ടകമായ ഗോരഖ്പൂരിലും നാളെയാണ് വോട്ടെടുപ്പ്. 2014 ല്‍ യോഗി ആദിത്യനാഥായിരുന്നു ഇവിടെ വിജയിച്ചത്. പിന്നീട് അദ്ദേഹം മുഖ്യമന്ത്രിയായി പോയപ്പോള്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിഎസ്പി-ആര്‍എല്‍ഡി പാര്‍ട്ടികളുടെ പിന്തുണയോടെ സീറ്റ് എസ്പി പിടിച്ചെടുത്തിരുന്നു.

എസ്പി-ബിഎസ്പി സഖ്യം

എസ്പി-ബിഎസ്പി സഖ്യം

ഖൊരക്പൂരിലടക്കം 13 മണ്ഡലങ്ങളില്‍ പകുതിയിലും എസ്പി-ബിഎസ്പി സഖ്യം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അഞ്ചിലേറെ സീറ്റുകളിലാണ് മഹാസഖ്യം വിജയം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണത്തെ സീറ്റ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും വലിയ തിരിച്ചടിയുണ്ടാവില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഒന്ന് രണ്ട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നു.

പഞ്ചാബില്‍

പഞ്ചാബില്‍

പഞ്ചാബില്‍ ആകെയുള്ള 13 സീറ്റുകളിലും നാളെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 13 ല്‍ കഴിഞ്ഞ തവണ 6 മണ്ഡലങ്ങളില്‍ എന്‍ഡിഎയും നാലിടത്ത് ആം ആദ്മി പാര്‍ട്ടിയും മൂന്നിടത്ത് കോണ്‍ഗ്രസുമായിരുന്നു വിജയിച്ചത്. പക്ഷെ ഇത്തവണ ബിജെപി സഖ്യത്തിനും ആംആദ്മിക്കും പഴയ വിജയം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍.

13 ല്‍ 13

13 ല്‍ 13

പഞ്ചാബില്‍ വലിയ മുന്നേറ്റമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. 13 ല്‍ 13 സീറ്റില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. മുഴുവന്‍ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ പത്തിനടുത്ത് സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് വിവിധ സര്‍വ്വേകള്‍ പ്രവചിച്ചത്

മധ്യപ്രദേശില്‍

മധ്യപ്രദേശില്‍

മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു 8 മണ്ഡലങ്ങളിലും കഴിഞ്ഞ തവണ കോണ്‍ഗ്രസായിരുന്നു വിജയിച്ചത്. സംസ്ഥാനത്തെ തന്നെ 29 ല്‍ 27 മണ്ഡലങ്ങള്‍ കഴിഞ്ഞ തവണ ബിജെപി സ്വന്തമാക്കി. എന്നാല്‍ കോണ്‍ഗ്രസ് സംസ്ഥാന ഭരണം തിരിച്ചുപിടിച്ചതിനാല്‍ പല മണ്ഡലങ്ങളിലും ബിജെപിയുടെ നില പരുങ്ങലിലാണ്. മൂന്നുമുതല്‍ അഞ്ച് സീറ്റുവരെയാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

ബിജെപിയുടെ കൈവശം

ബിജെപിയുടെ കൈവശം

ഹിമാചല്‍ പ്രദേശില്‍ ബിജെപിയുടെ കൈവശമുള്ള നാല് സീറ്റുകളിലും കോണ്‍ഗ്രസ് ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ബംഗാളിലെ എട്ട് സീറ്റുകളും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റുകളാണ്. ബിജെപി ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും ഈ സീറ്റുകള്‍ തൃണമൂല്‍ നിലനിര്‍ത്തിയേക്കുമെന്നാണ് പ്രതീക്ഷ.

ബീഹാറില്‍

ബീഹാറില്‍

2014ല്‍ ബീഹാറിലെ എട്ടില്‍ ഏഴും എന്‍ഡിഎ സ്വന്തമാക്കിയില്‍ നളന്ദയില്‍ ജെഡിയുവായിരുന്നു വിജയിച്ചത്. ജെഡിയു ഇപ്പോള്‍ ബിജെപി സഖ്യത്തിലാണ്. അതേസമയം കഴിഞ്ഞ തവണ ബിജെപി സഖ്യത്തിലായിരുന്നു ഉപേന്ദ്ര കുഷ്വാഹയുടെ ബിഎല്‍എസ്പി ഇപ്പോള്‍ യുപിഎ സഖ്യത്തിലാണ്.

പ്രത്യാശ

പ്രത്യാശ

ആര്‍ജെഡി, കോണ്‍ഗ്രസ്, ബിഎല്‍എസ്പി, ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ബീഹാറിലെ യുപിഎ സഖ്യം. സഖ്യത്തിന് വലിയ വിജയപ്രതീക്ഷയാണ് ഇത്തവണ സഖ്യത്തിനുള്ളത്. ബിജെപിയുടെ കയ്യിലുള്ള ഛണ്ഡീഗഡിലെ ഏക സീറ്റ് ഇത്തവണ പിടിച്ചെടുക്കാന്‍ കഴിയുമെന്നും കോണ്‍ഗ്രസ് പ്രത്യാശ പ്രകടിപ്പിക്കുന്നു.

English summary
congress hope in final phase of lok sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X