Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ തിരിച്ചുവരണം... കോണ്‍ഗ്രസില്‍ പരസ്യമായ ആവശ്യം, തരൂരിന്റെ നിര്‍ദേശങ്ങള്‍ ഇങ്ങനെ

ദില്ലി: സോണിയാ ഗാന്ധി അധ്യക്ഷയായി തുടരണമെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളും ആഗ്രഹിക്കുന്നതെന്ന മനീഷ് തിവാരിയുടെ വാദത്തെ തള്ളി ശശി തരൂര്‍. രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസിനെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ തിരിച്ചെത്തണമെന്നാണ് തരൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിയിലെ ബഹുഭൂരിക്ഷവും അദ്ദേഹം തന്നെ വരണമെന്നാണ് ആവശ്യപ്പെടുന്നതെന്നും തരൂര്‍ വ്യക്തമാക്കി.

തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞതിന് വ്യത്യസ്തമായ കാര്യമാണിത്. രാഹുലിന് താല്‍പര്യമില്ലെങ്കില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരാന്‍ നിര്‍ബന്ധിക്കരുതെന്നാണ് തരൂര്‍ പറഞ്ഞത്. എന്നാല്‍ സോണിയ അനാരോഗ്യം വെച്ച് തുടരേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം നേതൃത്വത്തില്‍ രാഹുല്‍ അല്ലാതെ മറ്റൊരാള്‍ പാര്‍ട്ടിയെ നയിക്കാനില്ല എന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.

കോണ്‍ഗ്രസ് ശക്തം

കോണ്‍ഗ്രസ് ശക്തം

കോണ്‍ഗ്രസിനുള്ളത് സംഘടനാ പരമായ പ്രശ്‌നമാണ്. എന്നാല്‍ ഭരണമികവില്‍ കോണ്‍ഗ്രസ് മുന്നിലാണ്. രാജസ്ഥാന്‍, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പുതുച്ചേരി എന്നിവിടങ്ങളില്‍ ശക്തമായ സര്‍ക്കാരാണ് കോണ്‍ഗ്രസിനുള്ളതെന്നും ശശി തരൂര്‍ പറഞ്ഞു. ഇവിടെയുള്ള ഭരണം, ദേശീയ തലത്തില്‍ അധികാരം ലഭിച്ചാല്‍ കോണ്‍ഗ്രസിന് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിച്ച് തരുന്നുണ്ട്. അതുപോലെ മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സഖ്യങ്ങള്‍ക്കും കോണ്‍ഗ്രസ് തയ്യാറാണ്. ഇതൊക്കെ കോണ്‍ഗ്രസിന്റെ ഭാവി ശോഭനീയമാണെന്ന് കാണിക്കുന്നുണ്ടെന്നും തരൂര്‍ വ്യക്തമാക്കി.

ഒരേയൊരു ആവശ്യം

ഒരേയൊരു ആവശ്യം

സോണിയാ ഗാന്ധിയുടെ വരവ് താല്‍ക്കാലികം മാത്രമാണ്. അവരെ ഇനിയും അധ്യക്ഷയായി തുടരണമെന്ന് നിര്‍ബന്ധിക്കാനാവില്ല. കോണ്‍ഗ്രസിലെ ബഹുഭൂരിപക്ഷം നേതാക്കളും രാഹുല്‍ ഗാന്ധി തിരിച്ചുവരണമെന്ന ആവശ്യത്തിലാണ്. പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കാന്‍ ശേഷിയുള്ള നേതാവ് അദ്ദേഹമാണെന്ന് പാര്‍ട്ടി ഒറ്റക്കെട്ടായി വിശ്വസിക്കുന്നുണ്ട്. രാഹുല്‍ തിരിച്ചുവരുന്നുണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് വേണം. താല്‍പര്യമില്ലെങ്കില്‍ പുതിയ അധ്യക്ഷന്‍ വരണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

വിജയ ഫോര്‍മുല മാത്രം

വിജയ ഫോര്‍മുല മാത്രം

കോണ്‍ഗ്രസ് മധ്യപ്രദേശില്‍ അധികാരം പിടിച്ചത് എല്ലായിടത്തും നടപ്പാക്കാവുന്ന ഫോര്‍മുലയാണ്. ഹിന്ദി ഹൃദയഭൂമിയില്‍ ഉത്തര്‍പ്രദേശും മധ്യപ്രദേശുമാണ് പ്രമുഖ സംസ്ഥാനങ്ങള്‍. മധ്യപ്രദേശ് 15 വര്‍ഷത്തോളം ബിജെപി ഭരിച്ചിരുന്നു. ആര്‍എസ്എസിന്റെ ഏറ്റവും ശക്തമായ കോട്ടയാണ് മധ്യപ്രദേശ്. ഇവിടെ കര്‍ഷക വായ്പ, താങ്ങുവില, തൊഴില്‍ എന്നിവ ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചത്. രാഹുല്‍ ഗാന്ധിയുടെ റാലികള്‍ തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. അന്ന് വായ്പ തിരിച്ചടയ്ക്കുന്നത് പോലും കര്‍ഷകര്‍ അവസാനിപ്പിച്ചിരുന്നു. ഇത് എല്ലായിടത്തും സാധ്യമാണ്. രാഹുലിന്റെ തിരിച്ചുവരവ് ഏറെ ഗുണം ചെയ്യുമെന്ന് ഉറപ്പാണ്.

എഎപി ഭീഷണിയാണോ?

എഎപി ഭീഷണിയാണോ?

ദില്ലി തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന് ഭീഷണിയായി ആംആദ്മി പാര്‍ട്ടി മാറുന്നുവെന്ന് പറയുന്നവരുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് അവരുടെ വരവില്‍ ഭയന്നിരുന്നില്ല. കോണ്‍ഗ്രസിന്റെ ചെറിയൊരു പിഴവില്‍ നിന്നാണ് അവര്‍ വളര്‍ന്നത്. അഴിമതി വിരുദ്ധ സമരത്തെ കോണ്‍ഗ്രസ് കാര്യമായി ഗൗനിച്ചിരുന്നില്ല. അതാണ് ദില്ലിയില്‍ അവരെ വളര്‍ത്തിയത്. എന്നാല്‍ എഎപിയുടെ പ്രത്യയശാസ്ത്രമെന്താണ്. അവരുടെ നിലപാട് എന്താണ്. ഇതൊന്നും ആര്‍ക്കും അറിയില്ല. അങ്ങനെയൊരു പാര്‍ട്ടിക്ക് കോണ്‍ഗ്രസിന് വെല്ലുവിളിയുയര്‍ത്താന്‍ സാധിക്കില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

രാഹുല്‍ തിരിച്ചുവരുമോ?

രാഹുല്‍ തിരിച്ചുവരുമോ?

രാഹുല്‍ തിരിച്ചുവരേണ്ടി വരുമെന്ന സൂചനകളാണ് തരൂരിന്റെ വാക്കുകളിലുള്ളത്. പാര്‍ട്ടിയിലെ ഒരാള്‍ പോലും ഗാന്ധി കുടുംബത്തെ മറികടന്ന് അധ്യക്ഷരാവാന്‍ താല്‍പര്യപ്പെടുന്നില്ല. ജ്യോതിരാദിത്യ സിന്ധ്യക്ക് താല്‍പര്യമുണ്ടെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുണയില്‍ തോറ്റത് അദ്ദേഹത്തിന് തിരിച്ചടിയായിരിക്കുകയാണ്. വിഭാഗീയതയും അദ്ദേഹത്തെ പരിഗണിക്കാതിരിക്കാനുള്ള കാരണമാണ്. യുവകേഡര്‍മാരില്‍ നിന്ന് ഒരാള്‍ പോലും മുന്നോട്ട് വന്നിട്ടില്ല. ഇതോടെ രാഹുലിന് പാര്‍ട്ടിയെ നാഥനില്ലാത്ത രീതിയിലേക്ക് തള്ളിയിടാനാവില്ല.

മുന്‍ മന്ത്രിയുടെ ആവശ്യം

മുന്‍ മന്ത്രിയുടെ ആവശ്യം

എത്രയും പെട്ടെന്ന് രാഹുല്‍ തിരിച്ചുവരണമെന്നും, പാര്‍ട്ടിയോട് അദ്ദേഹം കടപ്പെട്ടിരിക്കുന്നതായും മുന്‍ കേന്ദ്ര മന്ത്രി അശ്വനി കുമാര്‍ പറഞ്ഞു. പുതിയ അധ്യക്ഷന്‍ വന്നില്ലെങ്കില്‍ പ്രതിസന്ധിയുണ്ടാവും. കാരണം കോണ്‍ഗ്രസിന് മുന്നില്‍ സമയമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഹുല്‍ വന്നില്ലെങ്കില്‍, എല്ലാവരും യോജിച്ച് അധ്യക്ഷനെ തിരഞ്ഞെടുക്കണം. അതിനായി തിരഞ്ഞെടുപ്പ് വേണ്ടെന്നും അശ്വനി കുമാര്‍ ആവശ്യപ്പെട്ടു. തരൂരിന്റെ വാദത്തിന് വിപരീതമായ കാര്യമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. സോണിയാ ഗാന്ധിക്ക് പകരക്കാരന്‍ രാഹുല്‍ തന്നെയാണ്. അദ്ദേഹം തിരിച്ചെത്തിയാല്‍ സംഘടനയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും അശ്വനി കുമാര്‍ പറഞ്ഞു.

പ്രിയങ്ക വരില്ല

പ്രിയങ്ക വരില്ല

പ്രിയങ്കയെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ സോണിയാ ഗാന്ധി തടഞ്ഞിരിക്കുകയാണ്. അവരെ രാജ്യസഭയിലേക്കും അയക്കേണ്ടെന്നാണ് സോണിയയുടെ തീരുമാനം. ഇതോടെ സോണിയ, രാഹുലിനെ തിരിച്ചുകൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണെന്ന് സൂചനയുണ്ട്. പ്രിയങ്കയ്ക്ക് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ രാഹുലിന്റെ സഹായവും ആവശ്യമുണ്ട്. ബീഹാര്‍ തിരഞ്ഞെടുപ്പ് അടക്കമുള്ളവയില്‍ സോണിയക്ക് വലിയ റോള്‍ ഉണ്ടാവില്ല. പ്രിയങ്ക യുപിയില്‍ കരുത്ത് കാണിച്ച ശേഷം ദേശീയ തലത്തിലേക്ക് വന്നാല്‍ മതിയെന്നാണ് സോണിയയുടെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+