കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് പ്രതീക്ഷകള്‍ ദക്ഷിണേന്ത്യയില്‍; കൂടെ നില്‍ക്കുന്നവര്‍ ആര്, കൈവിടുന്നവര്‍ ആര്, നാളെ അറിയാം

Google Oneindia Malayalam News

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എന്‍ഡിഎ വലിയ മുന്നേറ്റം ഉണ്ടാക്കുമ്പോള്‍ ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസും പ്രാദേശിക സഖ്യവും മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്സിറ്റ് പോളുകളില്‍ ഭൂരിപക്ഷവും പ്രവചിക്കുന്നത്. ബിജെപിക്ക് പ്രതീക്ഷക്ക് വല്ല വകയുമുണ്ടെങ്കില്‍ അത് കര്‍ണാടകയില്‍ മാത്രമാണെന്നാണ് സര്‍വ്വെ അഭിപ്രായപ്പെടുന്നത്.

<strong>ഇടത് കോട്ടകള്‍ തകര്‍ന്നടിയും; യുഡിഎഫ് 17 സീറ്റുകള്‍ വരെ നേടും, ബിജെപിക്ക് സീറ്റ് ഉറപ്പില്ല</strong>ഇടത് കോട്ടകള്‍ തകര്‍ന്നടിയും; യുഡിഎഫ് 17 സീറ്റുകള്‍ വരെ നേടും, ബിജെപിക്ക് സീറ്റ് ഉറപ്പില്ല

തമിഴ്നാട്ടില്‍ എംകെ സ്റ്റാലിന്‍റെ ഡിഎംകെയും ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസും, തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്‍റെ ടിആര്‍എസും കേരളത്തില്‍ കോണ്‍ഗ്രസ് സഖ്യവും നേട്ടമുണ്ടാക്കും എന്നാണ് എക്സിറ്റ് പോളുകളിലേറെയും പ്രവചിക്കുന്നത്. തൂക്കുസഭയാണ് കേന്ദ്രത്തില്‍ വരുന്നതെങ്കില്‍ ദക്ഷിണേന്ത്യന്‍ പാര്‍ട്ടികളുടെ നിലപാടും ഏറെ നിര്‍ണ്ണായകമാവും.. വിശദാംശങ്ങള്‍ ഇങ്ങനെ..

133 സീറ്റുകള്‍

133 സീറ്റുകള്‍

133 സീറ്റുകളാണ് ദക്ഷിണേന്ത്യയില്‍ ആകെയുള്ളത്ത്. തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ സീറ്റുകളുള്ളത്. 39 സീറ്റുകളാണ് തമിഴ്‌നാടിന് സ്വന്തമായുള്ളത്. കര്‍ണാടക 28, ആന്ധ്രാപ്രദേശ് 25, കേരളം 20, തെലുങ്കാന 17, ഗോവ 2, പോണ്ടിച്ചേരിയിലും ലക്ഷദ്വീപിലും ഒരോന്നും വീതമാണ് ദക്ഷിണേന്ത്യയിലെ സീറ്റ് നില

കര്‍ണാടക

കര്‍ണാടക

ജെഡിഎസുമായി സഖ്യം രൂപീകരിച്ചാണ് കര്‍ണാടകത്തില്‍ ഇത്തവണ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിലും തിരിച്ചടി നേരിടേണ്ടി വന്നേക്കുമെന്നാണ് സര്‍വ്വേകള്‍ പ്രവചിക്കുന്നത്. സംസ്ഥാനത്തെ 28 സീറ്റുകളില്‍ ഇരുപതിനടുത്ത് സീറ്റുകള്‍ ബിജെപി നേടുമെന്നാണ് പ്രവചനം. എന്നിരുന്നാലും കോണ്‍ഗ്രസ് സഖ്യം പ്രതീക്ഷകള്‍ പൂര്‍ണ്ണമായും കൈവിട്ടിട്ടില്ല.

തമിഴ്‌നാട്ടില്‍

തമിഴ്‌നാട്ടില്‍

ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള തമിഴ്നാട്ടിലാണ് കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയുള്ളത്. ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി സഖ്യത്തിന്‍റെ ഭാഗമായിട്ടാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഡിഎംകെ സഖ്യം

ഡിഎംകെ സഖ്യം

ഡിഎംകെ സഖ്യം ഭൂരിപക്ഷം സീറ്റുകളും തൂത്തുവാരിയേക്കുമെന്നാണ് സര്‍വ്വേകള്‍ അഭിപ്രായപ്പെടുന്നത്. തൂക്കുസഭയാണ് വരുന്നതെങ്കില്‍ ഡിഎംകെ കോണ്‍ഗ്രസിന് ഒപ്പം നില്‍ക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. കോണ്‍ഗ്രസ് ഇതരമുന്നണി രൂപീകരിക്കാനുള്ള കെ ചന്ദ്രശേഖരറാവുന്‍റെ നീക്കങ്ങള്‍ക്ക് സ്റ്റാലിന്‍ കൈ കൊടുക്കാതിരുന്നതും ശ്രദ്ധേയമാണ്.

ബിജെപി മത്സരം

ബിജെപി മത്സരം

എഐഎഡിഎംകെയുമായി സഖ്യം ചേര്‍ന്നാണ് ബിജെപി തമിഴ്നാട്ടില്‍ മത്സരിച്ചതെങ്കിലും പ്രതീക്ഷയ്ക്ക് വലിയ വകയില്ലെന്നാണ് സര്‍വ്വേകള്‍ വ്യക്തമാക്കുന്നത്. ഭരണവിരുദ്ധ വികാരത്തില്‍ പിടിച്ചു നില്‍ക്കാന്‍ എഐഎഡിഎംകെ തന്നെ പെടാപ്പാട് പെടുമ്പോള്‍ ബിജെപിയുടെ പ്രകടനം ഒരു പക്ഷെ ഒരു സീറ്റില്‍ ഒതുങ്ങിയേക്കാം.

കേരളത്തില്‍

കേരളത്തില്‍

ദക്ഷിണേന്ത്യയില്‍ മുന്നണിയല്ലാതെ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നത് കേരളത്തിലാണ്. യു‍ഡിഎഫിന് 17 സീറ്റുകളിലാണ് പ്രതീക്ഷ. സര്‍വ്വേകളിലെ പ്രവചനം സാധ്യമാവുകയാണെങ്കില്‍ രാജ്യത്ത് തന്നെ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്ന സംസ്ഥാനമായി കേരളം മാറിയേക്കും.

ആന്ധ്രയിലെ ജനവിധി

ആന്ധ്രയിലെ ജനവിധി

ആന്ധ്രപ്രദേശിലെ ജനവിധിക്കായിട്ടാണ് കോണ്‍ഗ്രസ് ഉറ്റുനോക്കുന്നത്.
സംസ്ഥാനത്തെ നിലവിലെ ഭരണകക്ഷിയായ ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്ക് ദേശം പാര്‍ട്ടിയാണ് വിജയം നേടുന്നതങ്കില്‍ കോണ്‍ഗ്രസിന് ആശങ്കകളില്ല. ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നെട്ടോട്ടത്തിലാണ് നായിഡു ഇപ്പോള്‍.

ജഗന്‍ മോഹന്‍ റെഡ്ഡി

ജഗന്‍ മോഹന്‍ റെഡ്ഡി

അതേസമയം പ്രവചനങ്ങള്‍ പറയുന്നത് ആന്ധ്രാപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്നാണ്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് നിര്‍ണ്ണായക ചര്‍ച്ചകള്‍ ജഗനുമായി നടത്തേണ്ടി വരും. ഫലം വന്നതിന് ശേഷം മാത്രമായിരിക്കും ജഗന്‍ നിലപാട് വ്യക്തമാക്കുകയുള്ളു.

കോണ്‍ഗ്രസിന് ആശ്വാസം

കോണ്‍ഗ്രസിന് ആശ്വാസം

25 സീറ്റുകളാണ് ആന്ധ്രാപ്രദേശില്‍ ഉള്ളത്. ജഗനെ ബിജെപി പാളയത്തില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്. സംസ്ഥാനത്ത് ബിജെപി നിര്‍ണ്ണായകമല്ലാത്തതും കോണ്‍ഗ്രസിന് ആശ്വാസമാണ്. 17 സീറ്റുകള്‍ ഉള്ള തെലങ്കാനയില്‍ 15 ലേറെ സിറ്റുകള്‍ കെ ചന്ദ്രശേഖരാവുിന്‍റെ ടിആര്‍എസ് നേടിയേക്കുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്.

ഏത് പക്ഷത്തേക്കും

ഏത് പക്ഷത്തേക്കും

ബിജെപി-കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന റാവു ഏത് പക്ഷത്തേക്കും ചായാനുള്ള ചാന്‍സ് ഏറെയാണ്. തൂക്കുസഭയാണെങ്കില്‍ ഫെഡറല്‍ മുന്നണിയെന്ന തന്‍റെ നീക്കം അദ്ദേഹം വീണ്ടും ശക്തമാക്കിയേക്കും. നാളെ ഫലം പുറത്തുവരുമ്പോള്‍ മാത്രമായിരിക്കും തന്‍റെ പക്ഷം ഏതെന്ന് വ്യക്തമാക്കുക.

English summary
congress hopes in south india: regional parties to play key role
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X