കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ കളി മാറ്റി കോണ്‍ഗ്രസ്, പഞ്ചാബി വോട്ടര്‍മാരെ പിടിക്കാന്‍ സിദ്ദു, പ്രചാരണം ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
Star Campaigners Of Congress In Delhi Election | Oneindia Malayalam

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ സ്റ്റാര്‍ ക്യാമ്പയിനര്‍മാരെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്. പഞ്ചാബിലെ വോട്ടര്‍മാരെ പിടിക്കാന്‍ നവജോത് സിദ്ദുവിനെ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രചാരണത്തിനായി രംഗത്തിറക്കുകയാണ്. ഇതിലൂടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് പ്രഖ്യാപിക്കാതെ സസ്‌പെന്‍സുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് തീരുമാനം.

ഇത്തവണത്തെ സ്റ്റാര്‍ ക്യാമ്പയിനര്‍മാരുടെ ലിസ്റ്റും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. പൂര്‍വാഞ്ചല്‍ വോട്ടര്‍മാരില്‍ ആംആദ്മി പാര്‍ട്ടിയും ബിജെപിയും ഒരുപോലെ സ്വാധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ടാണ് കോണ്‍ഗ്രസ് പോരാട്ടം കടുപ്പിക്കുന്നത്. മുമ്പ് കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തമായ വോട്ടുബാങ്കായിരുന്നു പൂര്‍വാഞ്ചല്‍ വിഭാഗം. ഇവരെ മറ്റ് സംസ്ഥാനങ്ങളിലെ നേട്ടം ഉയര്‍ത്തി കാണിച്ച് ഒപ്പം ചേര്‍ക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

സ്റ്റാര്‍ ക്യാമ്പയിനര്‍മാര്‍ റെഡി

സ്റ്റാര്‍ ക്യാമ്പയിനര്‍മാര്‍ റെഡി

ദില്ലി പിടിക്കാന്‍ സ്റ്റാര്‍ ക്യാമ്പയിനര്‍മാര്‍ റെഡിയായിരിക്കുകയാണ്. നവജോത് സിദ്ദു, അശോക് ഗെലോട്ട്, കമല്‍നാഥ്, അമരീന്ദര്‍ സിംഗ്, മീരാ കുമാര്‍, രാജ് ബബ്ബാര്‍, കപില്‍ സിബല്‍, ശശി തരൂര്‍, ഭൂപീന്ദര്‍ സിംഗ് ഹൂഡ, രണ്‍ദീപ് സിംഗ് സുര്‍ജേവാല, കീര്‍ത്തി ആസാദ്, സുഷ്മിത ദേവ എന്നിവരാണ് പട്ടികയിലുള്ളത്. പട്ടികയിലുള്ള പല ക്യാമ്പയിനര്‍മാരും വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന നേതാക്കളാണ്. വോട്ടുബാങ്ക് ഭിന്നിക്കുന്ന ബിജെപി തന്ത്രമാണ് കോണ്‍ഗ്രസ് ദില്ലിയില്‍ പയറ്റുന്നത്.

സിദ്ദുവിന് ഡിമാന്‍ഡ്

സിദ്ദുവിന് ഡിമാന്‍ഡ്

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ സിദ്ദുവിന്റെ പ്രചാരണങ്ങള്‍ക്ക് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. പലയിടത്തും കോണ്‍ഗ്രസ് ഈ പ്രചാരണം കൊണ്ട് വിജയിച്ചിരുന്നു. ഇതോടെ പല സംസ്ഥാനങ്ങളില്‍ നിന്നും സിദ്ദുവിന്റെ പ്രചാരണത്തിനായിരുന്നു ഡിമാന്‍ഡുണ്ടായിരുന്നു. അതാണ് ദില്ലിയില്‍ പരീക്ഷിക്കാന്‍ തീരുമാനിച്ചത്. പഞ്ചാബി വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനം സിദ്ദുവിനുണ്ട്. അടുത്തകാലത്ത് പാര്‍ട്ടിയില്‍ സജീവമല്ലാതിരുന്ന സിദ്ദുവിന് ദില്ലി തിരഞ്ഞെടുപ്പ് തിരിച്ചുവരവ് കൂടിയാണ്.

വെല്ലുവിളി എഎപി

വെല്ലുവിളി എഎപി

കോണ്‍ഗ്രസിന് ദില്ലിയില്‍ ഏറ്റവും വലിയ വെല്ലുവിളി ആംആദ്മി പാര്‍ട്ടിയാണ്. ഇരുപാര്‍ട്ടികളും ഒരേ വോട്ടുബാങ്കിനെയാണ് ലക്ഷ്യമിടുന്നത്. അതാണ് കോണ്‍ഗ്രസിനെ അലട്ടുന്നത്. 2015ല്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കിനെ പൂര്‍ണമായും എഎപി കൊണ്ടുപോയിരുന്നു. അതേസമയം ബിജെപിക്ക് ഇത് നേട്ടമാകുമോ എന്ന ഭയവും കോണ്‍ഗ്രസിനുണ്ട. പൂര്‍ണമായും മുസ്ലീം വോട്ടില്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണം നടത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

ദളിത് വോട്ടുകള്‍

ദളിത് വോട്ടുകള്‍

മീരാകുമാറിനെ ദില്ലിയില്‍ പ്രചാരണത്തിനായി കൊണ്ടുവരുന്നത് ദളിത് വോട്ടുകള്‍ നേടുന്നതിന് വേണ്ടിയാണ്. ജഗജീവന്‍ റാമിന്റെ മകളാണ് മീരാകുമാര്‍. അവര്‍ക്ക ദളിത്-പിന്നോക്ക വോട്ടര്‍മാരില്‍ നല്ല സ്വാധീനമുണ്ട്. പൂര്‍വാഞ്ചല്‍ വോട്ടര്‍മാരിലെ ബീഹാറിലെ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് എത്താന്‍ ഇത് സഹായിക്കും. ഒപ്പം ബീഹാറില്‍ നിന്ന് തന്നെയുള്ള കീര്‍ത്തി ആസാദും കോണ്‍ഗ്രസിനൊപ്പമുണ്ട്. ദില്ലിയില്‍ വിജയിക്കുകയാണെങ്കില്‍ കീര്‍ത്തി ആസാദ് മുഖ്യമന്ത്രിയാവാനാണ് സാധ്യത.

പൗരത്വ നിയമം ഗുണകരമാകും

പൗരത്വ നിയമം ഗുണകരമാകും

പൗരത്വ നിയമത്തില്‍ ദില്ലി വോട്ടര്‍മാര്‍ രണ്ട് തട്ടിലാണ്. ഇന്ത്യാ ടുഡേ സര്‍വേയില്‍ ജനകീയ വിഷയങ്ങൡ നിന്ന് ശ്രദ്ധ തിരിക്കാനാണ് സിഎഎ കൊണ്ടുവന്നതെന്ന് ജനങ്ങള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത് മുതലെടുക്കാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടാക്കാം. മുസ്ലീം വോട്ട് പൂര്‍ണമായും കോണ്‍ഗ്രസ് നേടാനും സാധ്യതയുണ്ട്. ബിജെപി ഇക്കാര്യങ്ങള്‍ ഭയപ്പെടുത്തുന്നുണ്ട്. ഹിന്ദു വോട്ടര്‍മാര്‍ക്കിടയിലും ബിജെപി ഈ നയത്തോട് നല്ല രീതിയില്‍ എതിര്‍പ്പുണ്ട്. ഇതെല്ലാം പ്രചാരണത്തിലിറക്കി ബിജെപിയെ സമ്മര്‍ദത്തിലാക്കുകയാണ് കോണ്‍ഗ്രസ് തന്ത്രം.

6 മണിക്കൂറോളം ക്യൂവില്‍ കാത്തിരിപ്പ്, ഒടുവില്‍ കെജ്‌രിവാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു6 മണിക്കൂറോളം ക്യൂവില്‍ കാത്തിരിപ്പ്, ഒടുവില്‍ കെജ്‌രിവാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

English summary
congress hoping star campaigners bring their luck back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X