കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്ര ദേശീയതയിലേക്ക് മാറി കോണ്‍ഗ്രസ്, സോണിയയുടെ നീക്കം, പിന്നില്‍ പ്രിയങ്ക, ലക്ഷ്യങ്ങള്‍ നിരവധി!!

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ തട്ടകത്തില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി കോണ്‍ഗ്രസ്. തീവ്ര ദേശീയതയെ ഏറ്റെടുത്തിരിക്കുകയാണ് കോണ്‍ഗ്രസ്. പ്രകടമായ മാറ്റമാണ് ഇത്. സോണിയാ ഗാന്ധിയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. പശുക്കളുടെ അവകാശങ്ങള്‍ക്കായുള്ള മറ്റൊരു നീക്കം കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പ്രത്യയശാസ്ത്രപരമായ പൊളിച്ചെഴുത്ത് കൂടിയാണ് നടത്തുന്നത്. ജി23 നേതാക്കളുടെ തന്ത്രവും ഇതിന് പിന്നിലുണ്ട്.

ഗായ് ബച്ചാവോ പദയാത്ര

ഗായ് ബച്ചാവോ പദയാത്ര

ഗോശാല സംരക്ഷണം ഏറ്റെടുക്കുന്ന കാഴ്ച്ച കോണ്‍ഗ്രസിലെ പലരെയും ഞെട്ടിച്ചിരിക്കുകയാണ്. ഗായ് ബച്ചാവോ കിസാന്‍ ബച്ചാവോ, കര്‍ഷകരെയും പശുക്കളെയും രക്ഷിക്കുക എന്ന പദയാത്രയാണ് കോണ്‍ഗ്രസ് ആദ്യം ലക്ഷ്യമിടുന്നത്. തീവ്ര ദേശീയത തങ്ങള്‍ക്കും വഴങ്ങുമെന്ന് തെളിയിക്കുകയാണ് കോണ്‍ഗ്രസ്. യുപിയിലെ ബുന്ധേല്‍ഖണ്ഡില്‍ ശനിയാഴ്ച്ച ഇതിന് തുടക്കം കുറിക്കും. പതാക യാത്രയും മറ്റൊരു ഓണ്‍ലൈന്‍ സെല്‍ഫി ക്യാമ്പയിനും ഇതോടൊപ്പം ഒരുങ്ങുന്നുണ്ട്. ദേശീയ പതാകയ്‌ക്കൊപ്പമുള്ള സെല്‍ഫിയാണ് വരുന്നത്.

സംസ്ഥാനങ്ങളും മാറും

സംസ്ഥാനങ്ങളും മാറും

കോണ്‍ഗ്രസിന്റെ 136ാം സ്ഥാപക ദിനത്തിലാണ് പ്രത്യയശാസ്ത്രപരമായ മാറ്റം ഒരുങ്ങുന്നത്. ഡിസംബര്‍ 28നാണ് സ്ഥാപക ദിനാഘോഷം. എല്ലാ സംസ്ഥാന ഘടകങ്ങളും പതാക യാത്രകള്‍ നടത്തും. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ കൂടിയാണ് സംസ്ഥാന ഘടകങ്ങള്‍ ചേരുന്നത്. കര്‍ഷക വിരുദ്ധ നിയമത്തെ സംസ്ഥാന ഘടകം പിന്തുണയ്ക്കും. നേരത്തെ വിജയ് ദിവസത്തിലും ദേശീയതയില്‍ ഊന്നിയുള്ള പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തിയത്. പാകിസ്താന്‍ പോലും ഇന്ദിരാ ഗാന്ധിയെ ഭയത്തോടെ ബഹുമാനിച്ചിരുന്നുവെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇതൊരു തുടക്കമായിരുന്നു.

പ്രിയങ്കയുടെ നിര്‍ദേശം

പ്രിയങ്കയുടെ നിര്‍ദേശം

സോണിയയുടെ മാറ്റത്തിന് പിന്നില്‍ പ്രിയങ്കാ ഗാന്ധിയുടെ നീക്കങ്ങളാണ്. യുപിയില്‍ പശു സംരക്ഷണം എന്ന പേരില്‍ യോഗി കണ്ണില്‍ പൊടിയിടുകയാണ്. യഥാര്‍ത്ഥത്തില്‍ ഇവിടെയുള്ള ഗോശാലകളില്‍ പശുക്കള്‍ നരകിക്കുകയാണ്. ഇത് പ്രിയങ്കയാണ് തുറന്ന് കാട്ടിയത്. കോണ്‍ഗ്രസ് നേതാക്കളോട് ഇത് ദേശീയ തലത്തില്‍ പ്രചാരണമാക്കാനും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു. സോണിയ ഒടുവില്‍ ഇതിന് വഴങ്ങിയിരിക്കുകയാണ്. നേരത്തെ മധ്യപ്രദേശില്‍ പശുക്കള്‍ക്കായി പ്രത്യേക മന്ത്രാലയം വരെ ശക്തമാക്കാന്‍ കമല്‍നാഥ് തീരുമാനിച്ചിരുന്നു.

ആദ്യ നീക്കം ഇങ്ങനെ

ആദ്യ നീക്കം ഇങ്ങനെ

കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് മോഡല്‍ യുപിയില്‍ നടപ്പാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഡിസംബര്‍ 26ന് കോണ്‍ഗ്രസ് മധ്യപ്രദേശിലെ ലളിത്പൂര്‍ ജില്ലയിലെ സോജ്‌നയില്‍ നിന്ന് ചിത്രകൂടിലേക്ക് പദയാത്ര നടത്തും. ഇത് ബുന്ധേല്‍ഖണ്‍ഡ് മേഖലയിലാണ്. യുപിയിലെ ഗോശാലകളില്‍ എന്ത് മാത്രം ദ്രോഹങ്ങളാണ് നടക്കുന്നതെന്ന് കാണിക്കാനുള്ള നീക്കമാണിത്. അതേസമയം ഈ നീക്കം വേണ്ടെന്ന് ടീം രാഹുല്‍ പറയുന്നു. കാരണം ബിജെപിയുടെ ശക്തിയാണ് ദേശീയ വിഷയങ്ങള്‍. അത് ഏറ്റെടുത്ത് വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് രാഹുല്‍ മുന്നറിയിപ്പ് നല്‍കുന്നു.

ജി23യുടെ ഇടപെടല്‍

ജി23യുടെ ഇടപെടല്‍

ബിജെപിയെ വീഴ്ത്താനായി ജി23 നിര്‍ദേശിച്ച കാര്യങ്ങളൊന്നും സോണിയാ ഗാന്ധി നടപ്പാക്കിയിട്ടില്ല. പാര്‍ട്ടിയില്‍ സോണിയയുടെ വിശ്വസ്തയായി പ്രിയങ്ക മാറിയതോടെയാണ് പുതിയ നീക്കങ്ങള്‍ വരാന്‍ തുടങ്ങിയത്. കോണ്‍ഗ്രസിന് നയപരമായ ഒരു നിര്‍ദേശവും രാഹുലിന് ഇതുവരെ നല്‍കാന്‍ സാധിച്ചിട്ടില്ല. ഇതോടെ ജി23 പൂര്‍ണമായും പ്രിയങ്കയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇടതുപക്ഷ നേതാക്കളെ കൂടുതലായി ഒപ്പംകൂട്ടുന്നത് പ്രിയങ്കയുടെ സ്വാധീനം കുറയ്ക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പുതിയ റോള്‍ വരും

പുതിയ റോള്‍ വരും

പ്രിയങ്ക ഓരോ നേതാക്കള്‍ക്കും പുതിയ റോള്‍ നല്‍കുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ നാല് നേതാക്കളെ മൊത്തം സംസ്ഥാനങ്ങളുടെ ചുമതലയേല്‍പ്പിക്കും. കേരളത്തില്‍ അത് ഉമ്മന്‍ ചാണ്ടിക്കായിരിക്കും. കര്‍ണാടകത്തില്‍ ഡികെ ശിവകുമാറിനും പുതിയ ചുമതലയുണ്ടാവും. തെലങ്കാനയിലും ആന്ധ്രപ്രദേശിലും പുതിയ നേതാക്കള്‍ വരും. ഇവര്‍ സംസ്ഥാന സമിതിയില്‍ നിന്നാവില്ല. കാരണം ഏറ്റവും പൊളിച്ചെഴുത്ത് വേണ്ടത് ഈ രണ്ട് സംസ്ഥാനങ്ങളിലാണ്. എല്ലാ സംസ്ഥാനങ്ങളിലും ഇനി ആക്ടീവായി ഹൈക്കമാന്‍ഡ് ഇടപെടും. ഇത് പ്രിയങ്കയുടെ നിര്‍ദേശപ്രകാരമാണ്.

കേരളത്തിലും ഇടപെടുന്നു

കേരളത്തിലും ഇടപെടുന്നു

കേരളത്തിലെ എല്ലാ പ്രശ്‌നങ്ങളും സോണിയ താരിഖ് അന്‍വറിനോട് ചോദിച്ചറിഞ്ഞിട്ടുണ്ട്. റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്. മൂന്ന് ദിവസം കേരളത്തില്‍ പ്രധാന നേതാക്കളുടെ പരാതി താരിഖ് അന്‍വര്‍ പരിശോധിക്കും. ഘടകകക്ഷികളുടെ നിലപാട് സോണിയ നേരിട്ട് കേല്‍ക്കും. തോല്‍വിയില്‍ കടുത്ത അതൃപ്തിയിലാണ് സോണിയ. ഗ്രൂപ്പ് പോരിനെതിരെ കടുത്ത നിലപാടാണ് പ്രിയങ്കയും എടുത്തിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ കേരളത്തില്‍ സജീവമാക്കാനാണ് നീക്കം. മത്സരിക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിന് തീരുമാനമെടുക്കാം.

Recommended Video

cmsvideo
കൊറോണ വൈറസിനേക്കാള്‍ 70 ശതമാനം വ്യാപന ശേഷി | Oneindia Malayalam

English summary
congress implementing changes, first save cow padayatra will start
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X