കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍മോഹന്‍ സിംഗ് 2 സീറ്റില്‍ മത്സരിച്ചേക്കും.... ഗുര്‍ദാസ്പൂര്‍ വിട്ട് കൊടുത്ത് സിറ്റിംഗ് എംപി!!

Google Oneindia Malayalam News

ചണ്ഡീഗഡ്: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതയേറുന്നു. കോണ്‍ഗ്രസിന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷം തീരുമാനമുണ്ടാകും. അതേസമയം പഞ്ചാബ് സംസ്ഥാന സമിതിയില്‍ അദ്ദേഹത്തിനെ മത്സരിപ്പിക്കുന്നതിന് ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. പല മണ്ഡലങ്ങളില്‍ മന്‍മോഹന്റെ പ്രതിച്ഛായയെ കുറിച്ച് അമ്പരിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് കോണ്‍ഗ്രസിന് ലഭിക്കുന്നത്.

രാഹുല്‍ ഗാന്ധിയിലാണ് ഇനി സംസ്ഥാന ഘടകത്തിന്റെ പ്രതീക്ഷ. അദ്ദേഹത്തിന്റെ അനുവാദം ലഭിച്ചാല്‍ മന്‍മോഹന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനമാകും. അതേസമയം ഇക്കാര്യത്തില്‍ സോണിയാ ഗാന്ധിയുടെ സമ്മതവും നിര്‍ണായകമാകും. പഞ്ചാബില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ മന്‍മോഹന്റെ പേരുണ്ട്. അതുകൊണ്ട് തന്നെ ഹൈക്കമാന്‍ഡില്‍ മത്സരിപ്പിക്കാനുള്ള സമ്മര്‍ദവും ശക്തമാണ്.

മന്‍മോഹന്‍ മത്സരിച്ചാല്‍

മന്‍മോഹന്‍ മത്സരിച്ചാല്‍

ദീര്‍ഘകാലത്തിന് ശേഷം മന്‍മോഹന്‍ ദേശീയ രാഷ്ട്രീയത്തില്‍ സജീവമായിരിക്കുകയാണ്. അദ്ദേഹം മത്സരിക്കുന്നത് പഞ്ചാബില്‍ നിന്നാകുമ്പോള്‍ അത് മൊത്തം സ്ഥാനാര്‍ത്ഥികളുടെ വിജയസാധ്യതകളും വര്‍ധിപ്പിക്കും. അദ്ദേഹത്തിന്റെ സിഖ് പ്രതിച്ഛായയും പാര്‍ട്ടിക്ക് ഗുണകരമാണ്. അഞ്ച് മണ്ഡലങ്ങളില്‍ മന്‍മോഹന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനോളം സ്വാധീനമുണ്ട്. രാഹുല്‍ ഗാന്ധിയുമായുള്ള അടുപ്പവും, അദ്ദേഹത്തിന്റെ സൗമ്യനായ രാഷ്ട്രീയക്കാരന്‍ എന്ന പ്രതിച്ഛായയും തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

രണ്ട് സീറ്റ് നല്‍കും

രണ്ട് സീറ്റ് നല്‍കും

പഞ്ചാബ് കോണ്‍ഗ്രസില്‍ മന്‍മോഹന്‍ മത്സരിക്കണമെന്ന കാര്യത്തില്‍ ഒറ്റക്കെട്ടാണ്. പക്ഷേ അദ്ദേഹം ലോക്‌സഭയിലേക്ക് മത്സരിക്കണമെന്നും, എന്നാല്‍ രാജ്യസഭയിലേക്ക് മതിയെന്നും പറഞ്ഞ് കോണ്‍ഗ്രസ് രണ്ടായി വിഭജിച്ചിരിക്കുകയാണ്. അതിനിടെ അദ്ദേഹത്തിന് രണ്ട് സീറ്റുകള്‍ നല്‍കാനാണ് പാര്‍ട്ടിയുടെ തീരുമാനം. അമൃത്സറില്‍ നിന്ന് മന്‍മോഹന്‍ ഇത്തവണ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പിച്ചിരുന്നു. ഇപ്പോഴിതാ ഗുര്‍ദാസ്പൂരും അദ്ദേഹത്തിനായി നല്‍കുകയാണ്. ഇത് അപ്രതീക്ഷിതമായ പ്രഖ്യാപനങ്ങളിലൊന്നാണ്.

സിറ്റിംഗ് എംപിയുടെ തീരുമാനം

സിറ്റിംഗ് എംപിയുടെ തീരുമാനം

ഗുര്‍ദാസ്പൂരില്‍ നിന്നുള്ള രാജ്യസഭാ എംപിയാണ് സംസ്ഥാന ഘടകത്തെ ഞെട്ടിച്ചിരിക്കുന്നത്. പ്രതാപ് സിംഗ് ബജ്വ മന്‍മോഹന്‍ സിംഗിനായി തന്റെ സീറ്റ് ഒഴിഞ്ഞ് കൊടുക്കാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസ് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് ഗുര്‍ദാസ്പൂര്‍. നിലവില്‍ കോണ്‍ഗ്രസിന്റെ സുനില്‍ ജക്കറാണ് ഇവിടെ നിന്നുള്ള എംപി. പ്രതാപ് സിംഗിന്റെ തീരുമാനത്തോടെ സുനില്‍ ജക്കറിനും ഇതിനോട് യോജിക്കേണ്ടി വരും.

വിനോദ് ഖന്നയുടെ മണ്ഡലം

വിനോദ് ഖന്നയുടെ മണ്ഡലം

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുര്‍ദാസ്പൂരില്‍ വമ്പന്‍ വിജയമാണ് ബിജെപി നേടിയത്. സൂപ്പര്‍ താരം വിനോദ് ഖന്നയാണ് ഇവിടെ ബിജെപിക്കായി മ്ത്സരിച്ചത്. അന്ന് സുനില്‍ ജക്കറിന് 1,36,065 വോട്ടിനാണ് വിനോദ് ഖന്ന പരാജയപ്പെടുത്തിയത്. എന്നാല്‍ വിനോദ് ഖന്നയുടെ മരണത്തോടെ ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നു. സുനില്‍ കുമാര്‍ ജക്കര്‍ 1.93,219 വോട്ടിന്റെ ഭൂരിപക്ഷം നേടി ബിജെപിയെ തകര്‍ക്കുകയായിരുന്നു. റെക്കോര്‍ഡ് ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ സുനില്‍ കുമാര്‍ നേടിയത്. അദ്ദേഹത്തെ മാറ്റാനുള്ള തീരുമാനം രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടാവുമോ എന്നാണ് ഇനി അറിയാനുള്ളത്.

രാജ്യസഭാ കാലാവധി

രാജ്യസഭാ കാലാവധി

മന്‍മോഹന്‍ സിംഗിന്റെ രാജ്യസഭയിലെ കാലാവധി ജൂണ്‍ 14ന് അവസാനിക്കും. അതാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ ഇത്ര താല്‍പര്യപ്പെടുന്നതിന് കാരണം. അതേസമയം അസമില്‍ ബിജെപി ഭരണം നേടിയതിനാല്‍ മന്‍മോഹനെ വീണ്ടും രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. അത്രയും എംഎല്‍എമാരുടെ കരുത്തും പാര്‍ട്ടിക്കില്ല. ഈ സാഹചര്യത്തിലാണ് മന്‍മോഹന്റെ മണ്ഡലം പഞ്ചാബിലേക്ക് വരുന്നത്. അതേസമയം നേരത്തെ ഗുര്‍ദാസ്പൂരില്‍ നിന്ന് മത്സരിക്കുമെന്ന് ഉറപ്പിച്ചിരുന്ന പ്രതാപ് സിംഗ് തന്നെ തീരുമാനം മാറ്റിയത് മന്‍മോഹന് ഗുണകരമാകും.

ഗ്രൗണ്ട് റിപ്പോര്‍ട്ട്

ഗ്രൗണ്ട് റിപ്പോര്‍ട്ട്

മന്‍മോഹനെ മോശമായി ചിത്രീകരിച്ച ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ ഇറങ്ങിയ ശേഷം രാജ്യത്തിന്റെ പൊതുവികാരം മന്‍മോഹന് അനുകൂലമായിട്ടുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ട്. അദ്ദേഹത്തെ മോശക്കാരനാക്കി ചിത്രീകരിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളാണ് ഇതെന്നാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ മന്‍മോഹന്‍ ധനകാര്യ മന്ത്രിയാവുമെന്ന അഭ്യൂഹവും കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരിപ്പിക്കുന്നുണ്ട്.

രാഹുല്‍ തീരുമാനിക്കും

രാഹുല്‍ തീരുമാനിക്കും

മന്‍മോഹനെ മത്സരിപ്പിക്കാനുള്ള തീരുമാനം ഇപ്പോള്‍ രാഹുലിന്റെ മുന്നിലാണ്. അമൃത്സര്‍, ഗുര്‍ദാസ്പൂര്‍ ജില്ലാ സമിതികള്‍ രാഹുലിന് നല്‍കിയ റിപ്പോര്‍ട്ടില്‍ മന്‍മോഹന്റെ പേരുണ്ട്. കടുത്ത സമ്മര്‍ദവും ഇവര്‍ ചെലുത്തുന്നുണ്ട്. അതേസമയം പ്രതാപ് സിംഗ് ബജ്വ തന്റെ ഭാര്യ ഗുര്‍ജിത് ഓജ്‌ലയെ മത്സരിപ്പിക്കണമെന്ന ആവശ്യം രാഹുല്‍ തള്ളിയിരുന്നു. ഇപ്പോള്‍ അദ്ദേഹം മന്‍മോഹന്റെ പേര് ആവശ്യപ്പെട്ടതിനാല്‍ അത് രാഹുലിന് തള്ളാനാവില്ല. എന്നാല്‍ സാമ്പത്തിക ടീമില്‍ മന്‍മോഹന്‍ ഉള്ളതിനാല്‍ അദ്ദേഹത്തെ മത്സരിപ്പിക്കുന്നത് വലിയ തലവേദനയാണ് രാഹുല്‍ ഗാന്ധിക്ക്. മന്‍മോഹന്‍ ഇതുവരെ മത്സരിക്കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടില്ല. മാര്‍ച്ച് ആദ്യവാരം ഇക്കാര്യം വ്യക്തമാകുമെന്നാണ് സൂചന.

കോണ്‍ഗ്രസിന്റെ പ്രകടനപത്രികയൊരുക്കുന്നത് പ്രശാന്ത് ഭൂഷണ്‍... ടീമിലെത്തിച്ചത് രാഹുല്‍ ഗാന്ധികോണ്‍ഗ്രസിന്റെ പ്രകടനപത്രികയൊരുക്കുന്നത് പ്രശാന്ത് ഭൂഷണ്‍... ടീമിലെത്തിച്ചത് രാഹുല്‍ ഗാന്ധി

English summary
congress in a huddle over former pm manmohan singhs seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X