കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ വിദേശത്ത്; 'മഹാരാഷ്ട്ര' പ്രതിസന്ധിയില്‍, റാലിയും വെള്ളത്തില്‍,നട്ടം തിരിഞ്ഞ് കോണ്‍ഗ്രസ്

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: സാമ്പത്തിക മാന്ദ്യം അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാജവ്യാപക പ്രക്ഷോഭങ്ങളായിരുന്നു കോണ്‍ഗ്രസ് പദ്ധതിയിട്ടിരുന്നത്. 35 ഓളം പത്രസമ്മേളനങ്ങള്‍ വിവിധ റാലികള്‍ എന്നിവയൊക്കയായിരുന്നു നവംബര്‍ ആദ്യവാരം കോണ്‍ഗ്രസ് അജണ്ട. എന്നാല്‍ നിന്ന നില്‍പ്പില്‍ കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ എല്ലാം നവംബര്‍ അവസാനവാരത്തിലേക്ക് മാറ്റി. ഇപ്പോള്‍ ദാ ഡിസംബര്‍ 14 ലേക്കും. രാഹുല്‍ ഗാന്ധിയുടെ വിദേശ യാത്രയാണ് കോണ്‍ഗ്രസിനെ പ്രതിഷേധ പരിപാടികളുടെ 'നിരന്തര മാറ്റ'ത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിന് നിര്‍ണായകമായ അവസരങ്ങളിലെ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. രാഹുലിന്‍റെ 'വിദേശ പര്യടന'ത്തിനെതിരെ പാര്‍ട്ടിക്കുള്ളിലും മുറുമുറപ്പ് ശക്തമായിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്

 വിദേശ പര്യടനം

വിദേശ പര്യടനം

സാമ്പത്തിക മാന്ദ്യത്തില്‍ മോദി സര്‍ക്കാരിനെ സര്‍ക്കാരിനെതിരെ നവംബര്‍ ഒന്ന് മുതല്‍ എട്ട് വരെയായിരുന്നു രാജവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനിരുന്നത്. ആദ്യം ഒക്ടോബര്‍ 15 മുതല്‍ 25 വരെ നടത്താനിരുന്നതായിരുന്നു ഈ പ്രതിഷേധം. എന്നാല്‍ മഹാരാഷ്ട്ര, ഹരിയാണ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഇത് മാറ്റി.

 നട്ടം തിരിഞ്ഞ് കോണ്‍ഗ്രസ്

നട്ടം തിരിഞ്ഞ് കോണ്‍ഗ്രസ്

എന്നാല്‍ നവംബര്‍ ആദ്യവാരം സംഘടിപ്പിക്കാനിരുന്ന പരിപാടി രാഹുലിന്‍റെ വിദേശ പര്യടനത്തെ തുടര്‍ന്ന് നവംബര്‍ അവസാന മാസത്തേക്കും ഇപ്പോള്‍ ഡിസംബര്‍ രണ്ടാം വാരത്തിലേക്കും മാറ്റി വെച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. പ്രതിഷേധ പരിപാടികളില്‍ രാഹുലിന്‍റെ സാന്നിധ്യം അനിവാര്യമാണെന്ന സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശമാണ് പാര്‍ട്ടി നേതാക്കളെ പ്രതിസന്ധിയിലാക്കിയിരുക്കുന്നത്.

 എവിടേക്ക്

എവിടേക്ക്

ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് തൊട്ട് പിന്നാലെയാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ച് തന്‍റെ 'വിദേശ പര്യടനങ്ങള്‍ക്ക്' തുടക്കം കുറിച്ചത്. എവിടേക്കാണ് അദ്ദേഹം പോകുന്നതെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ക്ക് പോലും നിശ്ചയമില്ല.

 മഹാരാഷ്ട്രയില്‍

മഹാരാഷ്ട്രയില്‍

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അന്തിമ തിരുമാനം പ്രഖ്യാപിക്കാന്‍ സോണിയ ഗാന്ധി ഇപ്പോഴും തയ്യാറായിട്ടില്ല. അതിന്‍റെ പ്രധാന കാരണം രാഹുലിന്‍റെ അസാന്നിധ്യമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച് ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്തു.

 6 വിദേശ യാത്രകള്‍

6 വിദേശ യാത്രകള്‍

ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ഇതുവരെ 6 വിദേശ യാത്രകള്‍ രാഹുല്‍ നടത്തിയിട്ടുണ്ടത്രേ. അദ്ദേഹം ഇപ്പോള്‍ ഇന്ത്യയില്‍ ഉണ്ടോയെന്ന് പോലും തങ്ങള്‍ക്ക് അറിയില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

 രാഹുലിന്‍റെ നേതൃത്വത്തില്‍

രാഹുലിന്‍റെ നേതൃത്വത്തില്‍

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭ പരിപാടികള്‍ പദ്ധതിയിട്ടിരിക്കുന്നത്. അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് ആരോഗ്യകാര്യങ്ങളാല്‍ റാലിയെ നയിക്കാന്‍ കഴിയില്ല. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ സംബന്ധിച്ച് യുപിയുടെ ചുമതലയാണ് അവര്‍ക്ക്. ഈ സാഹചര്യത്തില്‍ ഗാന്ധി കുടുംബാംഗങ്ങള്‍ ഇല്ലാതെ എങ്ങനെ കോണ്‍ഗ്രസിന് ഒരു റാലി നയിക്കാന്‍ സാധിക്കും, കോണ്‍ഗ്രസ് നേതാവ് ചോദിക്കുന്നു.

 തിരുമാനമെടുക്കില്ല

തിരുമാനമെടുക്കില്ല

സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായി ചുമതലയേറ്റെങ്കിലും രാഹുല്‍ ഗാന്ധിയാണ് നിര്‍ണായക തിരുമാനങ്ങളെല്ലാം കൈക്കൊള്ളുന്നത്. രാഹുലിനോട് നിര്‍ദ്ദേശം ചോദിക്കാതെ സോണിയാ ഗാന്ധി ഒരു കാര്യത്തില്‍ പോലും തിരുമാനം എടുക്കാറില്ലെന്നും, പേര് വെളിപ്പെടുത്താത്ത കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

 വൈകുന്നതിന് പിന്നില്‍

വൈകുന്നതിന് പിന്നില്‍

നിലവില്‍ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം വൈകുന്നതിന് പിന്നിലും രാഹുല്‍ ഗാന്ധിയില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ലഭിക്കാത്തതിനാലാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. നിലവില്‍ രാഹുല്‍ ഇന്ത്യയില്‍ ഇല്ല. അദ്ദേഹം മടങ്ങി വന്നാല്‍ മാത്രമേ സോണിയ സഖ്യം സംബന്ധിച്ച നിലപാട് വ്യക്തമാക്കൂവെന്നാണ് കണക്കാക്കപ്പെടുന്നതെന്നും മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്തു.

 രാഹുലിന്‍റെ നിര്‍ദ്ദേശം

രാഹുലിന്‍റെ നിര്‍ദ്ദേശം

ശിവസേനയുമായി സഖ്യത്തില്‍ എത്തരുതെന്ന നിര്‍ദ്ദേശമാണ് രാഹുല്‍ ഗാന്ധി നല്‍കിയതെന്നാണ് സൂചന. ശിവസേനയുമായുള്ള സഖ്യം കോണ്‍ഗ്രസിന്‍റെ മതേതര പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് രാഹുല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് വിവരമെന്നും കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്തു.

English summary
Congress in crisis; Rahul is still in his foreign trip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X