കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് 'ഫ്രീസറില്‍': വീണ്ടും രൂക്ഷ വിമർശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിനെതിരെ വീണ്ടും കടുത്ത വിമർശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. 'ഏറ്റവും വലിയ പ്രതിപക്ഷമായിട്ടും കോൺഗ്രസ്​ സ്വയം ശീതികരണ പെട്ടിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നാണ് തൃണമൂലിന്‍റെ മുഖപത്രമായ ജാഗോ ബംഗ്ലയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. ജനകീയ മുന്നേറ്റങ്ങൾ സംഘടിപ്പിക്കുന്നതിന്​ പകരം വീട്ടിൽ അടച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളെന്നും "കോൺഗ്രസ്​ ശീതീകരണപെട്ടിയിൽ'' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

ചിത്രങ്ങള്‍ കാണാം:- ഇത് പൊളിച്ചല്ലോ അനന്യക്കൂട്ടീ..: നടി അനന്യയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലാവുന്നു

അതൃപ്തിയുള്ള വിവിധ കോൺഗ്രസ് നേതാക്കളെ തങ്ങളുടെ പാളയത്തില്‍ ചേർത്തുകൊണ്ടിരുന്ന തൃണമൂൽ, ബി ജെ പിക്കെതിരെ പോരാടാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും ലേഖനത്തില്‍ ആവർത്തിക്കുന്നു. "കോൺഗ്രസ് ശക്തി നഷ്ടപ്പെട്ട ഒരു പാർട്ടിയാണെന്ന് തൃണമൂൽ കോൺഗ്രസ് വളരെക്കാലമായി പറഞ്ഞുവരുന്നു. അവർക്ക് ബിജെപിക്കെതിരെ പോരാടാനുള്ള ശുഷ്കാന്തിയില്ല. പ്രതിപക്ഷത്തെ കെട്ടിപ്പടുക്കാൻ സമയമോ ഊർജമോ ഇല്ലാത്തതിനാൽ പാർട്ടിയുടെ പ്രവർത്തനം ശോകമാണ്. യുപിഎ നിലവിലില്ല," - ലേഖനത്തിലൂടെ തൃണമൂല്‍ കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നു.

soniagandhi-1

രാജ്യത്തിന് നിലവിൽ ഒരു ബദൽ മുന്നണി ആവശ്യമാണ്, പ്രതിപക്ഷ പാർട്ടികൾ ആ ഉത്തരവാദിത്തം മമതാ ബാനർജിക്ക് നൽകിയിട്ടുണ്ട്. ശൂന്യത നികത്താൻ അവർ അവരെ നോക്കുകയാണ്. അവർ ഇപ്പോൾ രാജ്യത്തെ ഏറ്റവും ജനകീയ പ്രതിപക്ഷ മുഖമാണെന്നും ലേഖനം കൂട്ടിച്ചേർത്തു.

"എന്ത് യു പി എ, ഇപ്പോൾ യു പി എ ഇല്ല. ഞങ്ങള്‍ ഒന്നിച്ച് തീരുമാനിക്കും." കഴിഞ്ഞ ദിവസം മുംബൈയില്‍ എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നടത്തിയ പരാമർശങ്ങള്‍ വലിയ ചർച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. എന്‍ സി പി അധ്യക്ഷനും മമതയുടേതിന് സമാനമായ വികാരം പങ്കുവെച്ചു. ഇതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനേയും മമത ബാനർജിയേയും വിമർശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതൃത്വം. മമത ബാനർജിയുടെ നീക്കങ്ങള്‍ രാഷ്ട്രീയ അവസരവാദമാണെന്നും കോണ്‍ഗ്രസിനെതിരെ പോരാടുന്നതിലൂടെ അവർ ഫാസിസ്റ്റ് ശക്തികളെ സഹായിക്കുകയാണെന്നുമായിരുന്നു എ ഐ സി സി വക്താവ് രണ്‍ദീപ് സിങ് സുർജേവാല ആരോപിച്ചത്. രാഷ്ട്രീയ അവസരവാദവും സത്യത്തിനു വേണ്ടിയുള്ള പോരാട്ടവും തമ്മിൽ വ്യത്യാസമുണ്ടെന്നും കോൺഗ്രസ് പോരാടുന്നത് സത്യത്തിനായാണെന്നും പാർട്ടികൾ ഇത് മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

കഥ പറയും കണ്ണുകള്‍: ആരാധകർക്കിടയില്‍ തരംഗമായി മഞ്ജുവിന്റെ പുതിയ ചിത്രങ്ങള്‍

English summary
Congress In 'deep Freezer': Trinamool Congress has again sharply criticized the Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X