കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാസ്‌ക് ഫോഴ്‌സുമായി പ്രിയങ്ക ഗാന്ധി; ഇലക്ഷന്‍ മോഡില്‍ കോണ്‍ഗ്രസ്, ഉത്തര്‍ പ്രദേശില്‍ കളി വേറെ ലെവല്‍

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പിന് വീണ്ടും ആരവമുഴങ്ങുന്നു. മാസങ്ങള്‍ പിന്നിട്ടാല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പായിരിക്കും ഇത്. പ്രിയങ്കാ ഗാന്ധി സംസ്ഥാനത്തെ സംഘടനാ ചുമതല പൂര്‍ണമായും ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.

മാത്രമല്ല, ദില്ലിയിലെ ബംഗ്ലാവ് ഒഴിഞ്ഞ പ്രിയങ്ക ലഖ്‌നൗവിലേക്ക് താമസം മാറുകയാണ്. ഇതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആഹ്ലാദത്തിലാണ്. ബൃഹത്തായ പദ്ധതി പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഇനിയും കോണ്‍ഗ്രസിന് പ്രതാപം തിരിച്ചുപിടിക്കാന്‍ സാധിച്ചില്ലെങ്കില്‍ വെല്ലുവിളി ഇരട്ടിയാകും. വിശദാംശങ്ങള്‍ ഇങ്ങനെ...

പാതിവഴിയില്‍ ഒഴിഞ്ഞ് സിന്ധ്യ

പാതിവഴിയില്‍ ഒഴിഞ്ഞ് സിന്ധ്യ

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പ്രിയങ്കാ ഗാന്ധിക്ക് ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസിന്റെ ചുമതല നല്‍കിയത്. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല പ്രിയങ്ക ഗാന്ധിക്കും പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമായിരുന്നു. പക്ഷേ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി.

ഒരു സീറ്റില്‍ പോലും

ഒരു സീറ്റില്‍ പോലും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് ജയിക്കാനായില്ല. ബിഎസ്പിയും എസ്പിയും സഖ്യം ചേര്‍ന്ന് മല്‍സരിച്ചപ്പോള്‍ കോണ്‍ഗ്രസ് തനിച്ചായിരുന്നു. സഖ്യ നീക്കത്തിന് കോണ്‍ഗ്രസ് ഒരുങ്ങിയെങ്കിലും എസ്പിയും ബിഎസ്പിയും മുഖം തിരിച്ചു.

പ്രിയങ്കയുടെ നിലപാട്

പ്രിയങ്കയുടെ നിലപാട്

ഇനി കോണ്‍ഗ്രസ് തനിച്ച് മല്‍സരിക്കുമെന്നാണ് പ്രിയങ്കയുടെ നിലപാട്. ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതോടെ ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസിന്റെ പൂര്‍ണ ചുമതലയുള്ള എഐസിസി സെക്രട്ടറി പ്രിയങ്കയാണ്. സമൂലമായ മാറ്റം പാര്‍ട്ടിയില്‍ അനിവാര്യമാണ് എന്നാണ് പ്രിയങ്കയുടെ നിലപാട്.

ആദ്യ തിരഞ്ഞെടുപ്പ്

ആദ്യ തിരഞ്ഞെടുപ്പ്

പ്രിയങ്ക പൂര്‍ണ ചുമതല ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ഉയര്‍ന്നിരുന്നു. ജയിക്കാന്‍ സാധിച്ചില്ലെങ്കിലും വോട്ടുകള്‍ ഉയര്‍ന്നത് ശുഭപ്രതീക്ഷയാണ് എന്നാണ് പ്രിയങ്ക പ്രതികരിച്ചത്.

തിരഞ്ഞെടുപ്പ് മോഡിലേക്ക്

തിരഞ്ഞെടുപ്പ് മോഡിലേക്ക്

ഉത്തര്‍ പ്രദേശിലെ തദ്ദേശ സ്ഥാപനങ്ങളുടെ കാലാവധി തീരുന്നത് ഡിസംബറിലാണ്. അതിന് തൊട്ടുമുമ്പായി തദ്ദേശ തിരഞ്ഞെടുപ്പ് നടക്കും. ചുരുങ്ങിയത് നാല് മാസമുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ തിരഞ്ഞെടുപ്പ് മോഡിലേക്ക് മാറി. പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.

Recommended Video

cmsvideo
Rahul Gandhi Keeps Up The Pressure On Modi | Oneindia Malayalam
ആറ് സോണുകളാക്കി

ആറ് സോണുകളാക്കി

ഉത്തര്‍ പ്രദേശിനെ ആറ് സോണുകളാക്കി തിരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഓരോ സോണിന്റെയും ചുമതല സംസ്ഥാനത്തെ പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കി. കൂടാതെ ജില്ലകള്‍ക്കും പ്രത്യേക നിരീക്ഷകനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി.

സ്ഥാനാര്‍ഥികളെ കണ്ടെത്തുക

സ്ഥാനാര്‍ഥികളെ കണ്ടെത്തുക

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെയും നയരൂപീകരണ സമിതിയുടെയും യോഗം പ്രിയങ്ക ഗാന്ധി അടുത്തിടെ വിളിച്ചുചേര്‍ത്തിരുന്നു. മികച്ച സ്ഥാനാര്‍ഥികളെ കണ്ടെത്തുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്യുന്നതെന്ന് യോഗത്തില്‍ സംബന്ധിച്ച പിസിസി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പറഞ്ഞു.

തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ മാത്രം

തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ മാത്രം

തിരഞ്ഞെടുപ്പിനുള്ള രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. സ്ഥാനാര്‍ഥികളെ കണ്ടെത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. സോണല്‍ നേതാക്കളുടെ പ്രത്യേക ചുമതല ഇതായിരിക്കും. സോണ്‍, ജില്ല തലത്തില്‍ പുതിയ ടാസ്‌ക് ഫോഴ്‌സിനെയാണ് പ്രിയങ്ക ചുമതലപ്പെടുത്തിയത്. ഇവര്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ മാത്രമാകും ചുമതല.

നീട്ടിവയ്ക്കാന്‍ സാധ്യതയില്ല

നീട്ടിവയ്ക്കാന്‍ സാധ്യതയില്ല

തദ്ദേശ സ്ഥാപനങ്ങളുടെ നിലവിലെ കാലാവധി തീരുന്നത് ഡിസംബറിലാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുമോ ന്ന് വ്യക്തമല്ല. ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ യുപിയിലും തിരഞ്ഞെടുപ്പ് നടന്നേക്കാം.

കോണ്‍ഗ്രസിന്റെ പ്രകടനം

കോണ്‍ഗ്രസിന്റെ പ്രകടനം

2015ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടനം വളരെ മോശമായിരുന്നു. 75 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 1825 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് മല്‍സരിച്ചിരുന്നു. പക്ഷേ ജയിച്ചത് 145 വാര്‍ഡുകളില്‍ മാത്രം. ഇത്തവണ കൂടുതല്‍ സീറ്റ് നേടണമെന്നാണ് പ്രിയങ്കയുടെ നിര്‍ദേശം.

കോണ്‍ഗ്രസിന് ഉണര്‍വുണ്ടായി

കോണ്‍ഗ്രസിന് ഉണര്‍വുണ്ടായി

ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ അടുത്ത കാലത്തായി കോണ്‍ഗ്രസിന് ഉണര്‍വുണ്ടായി എന്നാണ് വിലയിരുത്തല്‍. തിളങ്ങി നില്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ്. ഒട്ടേറെ വിവാദങ്ങളുണ്ടായിട്ടും സമരവുമായി ഇറങ്ങിയതില്‍ മുന്‍പന്തിയില്‍ കോണ്‍ഗ്രസ് ആയിരുന്നു. പ്രിയങ്കയുടെ താമസം ലഖ്‌നൗവിലേക്ക് മാറുക കൂടി ചെയ്താല്‍ പ്രവര്‍ത്തകര്‍ കൂടുതല്‍ സജീവമാകുമെന്നാണ് നേതൃത്വങ്ങള്‍ കരുതുന്നത്.

English summary
Congress in Election mode; Priyanka Gandhi divided Uttar Pradesh into 6 zones for Panchayat polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X