അഫ്സ്പ ഭേദഗതി ചെയ്യും; രാജ്യദ്രോഹ നിയമം റദ്ദാക്കും- വന്‍ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ്
ദില്ലി: സൈനികര്‍ക്ക് പ്രത്യേക അധികാരം നല്കുന്ന വിവാദ നിയമമായ അഫ്സപ ഭേദഗതി ചെയ്യുമെന്ന് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. രാജ്യദ്രോഹ നിയമം ഒഴിവാക്കുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറയുന്നു. ചൊവ്വാഴ്ച പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടന പത്രികയ്ക്കെതിരെ ബിജെപി രംഗത്തുവന്നിട്ടുണ്ട്. ജിഹാദികളെയും മാവോവാദികളെയും സഹായിക്കുന്നതാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനങ്ങളെന്ന് അരുണ്‍ ജെയ്റ്റ്ലി ആരോപിച്ചു.

സംഘര്‍ഷ മേഖലയില്‍ സൈനികര്‍ക്ക് പ്രത്യേക അധികാരം നല്കുന്ന നിയമമാണ് അഫ്സപ. മണിപ്പൂരിലും കശ്മീരിലും ഈ നിയമം പ്രയോഗിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഇതിനെതിരെ രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നിയമം ഭേദഗതി ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പറയുന്നത്. സൈനികര്‍ക്ക് അധികാരമുള്ളപ്പോള്‍ തന്നെ പൗരന്മാരുടെ മനുഷ്യാവകാശം സംരക്ഷിക്കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യുമെന്ന് കോണ്‍ഗ്രസ് പറയുന്നു.
കശ്മീര്‍, നാഗാലാന്റ്, മണിപ്പൂര്‍, തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സൈന്യത്തിന് പ്രത്യേക അധികാരം നല്കുന്ന അഫ്സപ നിലവിലുണ്ട്. ക്രമസമാധാനം നിലനിര്‍ത്താന്‍ വേണ്ടിയാണിതെന്ന് സൈന്യം പറയുന്നു. മൂന്ന് മാസത്തേക്കാണ് നിയമം പ്രഖ്യാപിക്കുക. ആവശ്യമെങ്കില്‍ സമയ പരിധി വര്‍ധിപ്പിക്കുകയാണ് ചെയ്യുക.
്അധികാരത്തിലെത്തിയാല്‍ രാജ്യദ്രോഹ നിയമം റദ്ദാക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. വളരെ അധികം ദുരുപയോഗം ചെയ്യുന്ന നിയമം ആയിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ രാജ്യദ്രോഹ നിയമത്തെ വിലയിരുത്തുന്നത്. 2016ല്‍ ജെഎന്‍യുവിലെ വിദ്യാര്തികള്ക്കെതിരെ ഈ നിയമം ചുമത്തിയത് ഏറെ വിവാദമായിരുന്നു.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications