കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്‌സ്പ ഭേദഗതി ചെയ്യും; രാജ്യദ്രോഹ നിയമം റദ്ദാക്കും- വന്‍ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: സൈനികര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന വിവാദ നിയമമായ അഫ്‌സപ ഭേദഗതി ചെയ്യുമെന്ന് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. രാജ്യദ്രോഹ നിയമം ഒഴിവാക്കുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറയുന്നു. ചൊവ്വാഴ്ച പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടന പത്രികയ്‌ക്കെതിരെ ബിജെപി രംഗത്തുവന്നിട്ടുണ്ട്. ജിഹാദികളെയും മാവോവാദികളെയും സഹായിക്കുന്നതാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനങ്ങളെന്ന് അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചു.

Co

സംഘര്‍ഷ മേഖലയില്‍ സൈനികര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമമാണ് അഫ്‌സപ. മണിപ്പൂരിലും കശ്മീരിലും ഈ നിയമം പ്രയോഗിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഇതിനെതിരെ രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നിയമം ഭേദഗതി ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പറയുന്നത്. സൈനികര്‍ക്ക് അധികാരമുള്ളപ്പോള്‍ തന്നെ പൗരന്‍മാരുടെ മനുഷ്യാവകാശം സംരക്ഷിക്കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യുമെന്ന് കോണ്‍ഗ്രസ് പറയുന്നു.

ആര്‍എസ്എസിന് മുട്ടന്‍ പണി കൊടുത്ത് കോണ്‍ഗ്രസ്; ഇനി സുരക്ഷ വേണ്ട!! 10 വര്‍ഷത്തിന് ശേഷംആര്‍എസ്എസിന് മുട്ടന്‍ പണി കൊടുത്ത് കോണ്‍ഗ്രസ്; ഇനി സുരക്ഷ വേണ്ട!! 10 വര്‍ഷത്തിന് ശേഷം

കശ്മീര്‍, നാഗാലാന്റ്, മണിപ്പൂര്‍, തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സപ നിലവിലുണ്ട്. ക്രമസമാധാനം നിലനിര്‍ത്താന്‍ വേണ്ടിയാണിതെന്ന് സൈന്യം പറയുന്നു. മൂന്ന് മാസത്തേക്കാണ് നിയമം പ്രഖ്യാപിക്കുക. ആവശ്യമെങ്കില്‍ സമയ പരിധി വര്‍ധിപ്പിക്കുകയാണ് ചെയ്യുക.

്അധികാരത്തിലെത്തിയാല്‍ രാജ്യദ്രോഹ നിയമം റദ്ദാക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. വളരെ അധികം ദുരുപയോഗം ചെയ്യുന്ന നിയമം ആയിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ രാജ്യദ്രോഹ നിയമത്തെ വിലയിരുത്തുന്നത്. 2016ല്‍ ജെഎന്‍യുവിലെ വിദ്യാര്‍തികള്‍ക്കെതിരെ ഈ നിയമം ചുമത്തിയത് ഏറെ വിവാദമായിരുന്നു.

English summary
Congress in its manifesto promises to amend AFSPA, scrap sedition law if voted to power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X