മധ്യപ്രദേശിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടത് 'നല്ല സമയം' നോക്കി, ഇരട്ടത്താപ്പെന്ന് ബിജെപി
ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുളള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്ത് വിട്ടത് ശുഭമുഹൂര്‍ത്തം നോക്കിയിട്ടെന്ന് റിപ്പോര്‍ട്ട്. നവരാത്രി ദിവസം രാവിലെ 9.09നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയത്. ഈ ദിവസം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിടാനായി തിരഞ്ഞെടുത്തത് നല്ല സമയം നോക്കിയാണ് എന്ന് മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ മീഡിയാ സെല്‍ ചെയര്‍മാന്‍ കെകെ മിശ്ര പറഞ്ഞു.
രാഷ്ട്രീയവും കുടുംബ ജീവിതവും തമ്മില്‍ വ്യത്യാസമില്ലെന്നിരിക്കെ ശുഭസമയം നോക്കുക എന്നത് നമ്മുടെ സംസ്‌ക്കാരത്തിന്റെയും മൂല്യങ്ങളുടേയും ഭാഗമാണ്. ഈ യാദൃശ്ചികത പ്രധാനമാണ്, കെക മിശ്ര പറഞ്ഞു. 9 എന്ന അക്കം പൂര്‍ണതയുടെ പ്രതീകമായാണ് കണക്കാക്കുന്നതെന്ന് പ്രമുഖ ജ്യോത്സന്‍ പറയുന്നു. നവരാത്രിയില്‍ 9 പ്രതിനിധീകരിക്കുന്നത് നവദുര്‍ഗയുടെ അനുഗ്രഹത്തെയാണ് എന്നും വിശ്വാസമുണ്ട്.

അതേസമയം കോണ്‍ഗ്രസിന് ഇരട്ടത്താപ്പാണ് എന്ന് വിമര്‍ശിച്ച് ബിജെപി രംഗത്ത് എത്തി. കോണ്‍ഗ്രസിന് സനാധന ധര്‍മ്മം ഇത്രയേറെ പ്രിയപ്പെട്ടതാണെങ്കില്‍ അവര്‍ എന്തിനാണ് ഇന്ത്യ സഖ്യത്തില്‍ തുടരുന്നതെന്ന് ബിജെപി വക്താവ് പങ്കജ് ചതുര്‍വേദി ചോദിച്ചു. ഇന്ത്യ സഖ്യം രാമന് എതിരെയാണെന്നും ബിജെപി നേതാവ് ആരോപിച്ചു. 144 പേരുടെ സ്ഥാനാര്‍ത്ഥി പട്ടികയാണ് ഞായറാഴ്ച കോണ്‍ഗ്രസ് പുറത്ത് വിട്ടത്.












Click it and Unblock the Notifications