കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂരില്‍ എസ്പിഎഫിന്റെ ആദ്യം നീക്കം, ഒരൊറ്റ ഗെയിമില്‍ ബിജെപി വീഴും, കോണ്‍ഗ്രസ് ടീം ഒരുങ്ങി!!

Google Oneindia Malayalam News

ഇംഫാല്‍: മണിപ്പൂരില്‍ അണിയറയ്ക്ക് പിന്നില്‍ നിന്ന് മുന്നിലേക്കെത്തി കോണ്‍ഗ്രസ്. ദേശീയ നേതൃത്വം 24 മണിക്കൂര്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. കപില്‍ സിബല്‍ അടക്കമുള്ള നേതാക്കള്‍ അണിനിരന്നിരിക്കുകയാണ്. സോണിയാ ഗാന്ധി സീനിയര്‍ ടീമിനെ തന്നെയാണ് ഇവിടെ അധികാരം പിടിക്കാനായി നിയമിച്ചിരിക്കുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് വലിയ നീക്കങ്ങള്‍ നടത്തുമ്പോള്‍ തന്നെ ഈ അവസരം പരമാവധി മുതലെടുക്കണമെന്നാണ് ആവശ്യം. മണിപ്പൂര്‍ വടക്കുകിഴക്കന്‍ മേഖലയിലെ തിരിച്ചുവരവിന്റെ മേഖലയായി മാറ്റാനും ഒക്രം ഇബോബി സിംഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ദില്ലി ടീം

ദില്ലി ടീം

രാജ്യസഭാ തിരഞ്ഞെടുപ്പിലെ അട്ടിമറിക്ക് പിന്നാലെ തന്നെ ദേശീയ ടീം മണിപ്പൂരിലെത്തിയിരുന്നു. കൃത്യമായ നിര്‍ദേശം സോണിയാ ഗാന്ധിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. സീനിയര്‍ നേതാക്കള്‍ക്ക് മാത്രമേ ഇത്തരമൊരു പ്രതിസന്ധി പരിഹരിക്കാനാവൂ എന്നാണ് സോണിയ വിശ്വസിക്കുന്നത്. അജയ് മാക്കന്‍, ഗൗരവ് ഗൊഗോയ് എന്നിവര്‍ ഇപ്പോള്‍ മണിപ്പൂരിലുണ്ട്. ഇവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചെങ്കിലും ചര്‍ച്ചകള്‍ ഒരുവശത്ത് പുരോഗമിക്കുകയാണ്.

മണിപ്പൂരില്‍ തുടക്കം

മണിപ്പൂരില്‍ തുടക്കം

2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൗരത്വ നിയമ വിഷയത്തിലൂന്നിയുള്ള തിരഞ്ഞെടുപ്പ് പ്ലാനാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്. മുസ്ലീങ്ങളെ ഒഴിവാക്കി എന്ന ധ്വനി രാജ്യത്ത് സജീവമാണ്. പക്ഷേ നോര്‍ത്ത് ഈസ്റ്റില്‍ ഇത് വ്യത്യസതമാണ്. സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ് ഇവിടെയുള്ള പ്രശ്‌നങ്ങള്‍. മണിപ്പൂരില്‍ നിന്ന് തുടങ്ങി ത്രിപുരയില്‍ അവസാനിപ്പിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എന്‍പിപിയുടെ പിന്തുണ ഇതിന് അത്യാവശ്യമാണ്. പ്രമുഖ നേതാക്കളെ കോണ്‍റാഡ് സംഗ്മയുമായിട്ടുള്ള കൂടിക്കാഴ്ച്ചയ്ക്കും നിയോഗിച്ചിട്ടുണ്ട്. ബിജെപിയെ ഒറ്റപ്പെടുത്തി കാര്യം നേടാനാണ് കോണ്‍ഗ്രസ് ശ്രമം.

Recommended Video

cmsvideo
Over Two Dozen Top BSP Leaders Join Congress | Oneindia Malayalam
ഇനി നിയമപോരാട്ടം

ഇനി നിയമപോരാട്ടം

ബിജെപിക്കെതിരെ നിയമപോരാട്ടമാണ് അടുത്ത ഘട്ടം. ഇക്കാര്യം ഒക്രം ഇബോബി സിംഗ് ഉറപ്പിച്ചു. കോണ്‍ഗ്രസ് സഖ്യം സെക്കുലര്‍ പ്രോഗസ്സീവ് ഫ്രണ്ട് രാജ്യസഭാ തിരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിക്കും സഖ്യത്തിന്റെ ആദ്യ നീക്കമാണിത്. സര്‍ക്കാരിനെതിരെ നേരത്തെ എസ്പിഎഫ് അവിശ്വാസ പ്രമേയത്തിന് അനുമതി തേടിയിരുന്നു. സ്പീക്കര്‍ കെംചന്ദ് സിംഗിനെതിരെയും അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടുണ്ട്. അധികാര ദുര്‍വിനിയോഗമാണ് സ്പീക്കറെ അയോഗ്യരാക്കാനുള്ള നീക്കത്തിന് പിന്നില്‍.

കളി മാറും

കളി മാറും

മഹാരാഷ്ട്രയില്‍ ബിജെപിക്കെതിരെ പ്രയോഗിച്ച അതേ തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്. കബില്‍ സിബല്‍, അഭിഷേക് സിംഗ്വി എന്നിവര്‍ തയ്യാറെടുത്ത് നില്‍ക്കുകയാണ്. മണിപ്പൂരില്‍ ബിജെപി നടത്തിയത് കടുത്ത ഭരണഘടനാ ലംഘനമാണെന്ന് പാര്‍ട്ടിക്കുള്ളിലും അഭിപ്രായമുണ്ട്. വോട്ട് ചെയ്യിക്കാതിരിക്കാന്‍ സ്പീക്കര്‍ക്ക് അധികാരമില്ല. അതിലുപരി അയോഗ്യരാക്കിയവരെ മത്സരിപ്പിക്കാനും സാധിക്കില്ല. ഇതെല്ലാം സ്പീക്കല്‍ കാറ്റില്‍ പറത്തി. സുപ്രീം കോടതി അടക്കമുള്ള ഇതിനെ ചോദ്യം ചെയ്യുമെന്ന് ഉറപ്പാണ്.

ഗവര്‍ണറുടെ ചതി

ഗവര്‍ണറുടെ ചതി

ഗവര്‍ണറും സ്പീക്കറും ചേര്‍ന്ന് പരമാവധി കോണ്‍ഗ്രസിനെ തടയാനാണ് ശ്രമിക്കുന്നത്. രണ്ട് തവണ ഇബോബി സിംഗ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. രണ്ട് തവണയും ഇത് തള്ളി. സര്‍ക്കാരിനുള്ള ഏതെങ്കിലും സഖ്യം പിന്തുണ പിന്‍വലിച്ചാല്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് നിയമം. പ്രത്യേകിച്ച് സര്‍ക്കാര്‍ ന്യൂനപക്ഷമായ സാഹചര്യത്തില്‍. നിലവിലുള്ള സര്‍ക്കാരിനെ വിശ്വാസ വോട്ടെടുപ്പ് വിജയിക്കാതെ തുടരാന്‍ അനുവദിക്കുന്നതും നിയമവിരുദ്ധമാണ്. ഇതിന് കോടതിയില്‍ തിരിച്ചടി നേരിടുമെന്ന് ഉറപ്പാണ്.

സംഗ്മയെ നോട്ടമിട്ടു

സംഗ്മയെ നോട്ടമിട്ടു

കോണ്‍ഗ്രസ് വിരുദ്ധനായ മുഖ്യമന്ത്രിയാണ് കോണ്‍റാഡ് സംഗ്മ. എന്നാല്‍ ഇവര്‍ ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പമാണ്. രാജിവെച്ച നാല് എംഎല്‍എമാരും കോണ്‍ഗ്രസിനൊപ്പം ഉറച്ച് നില്‍ക്കുകയാണ്. പുതിയൊരു മഴവില്‍ സഖ്യം ഉണ്ടാക്കാനാണ് മാക്കന്‍ അടക്കമുള്ളവര്‍ ഇവിടെയെത്തിയത്. ബിജെപി വിട്ട മൂന്ന് എംഎല്‍എമാര്‍ കൂടുതല്‍ പേരെ പാര്‍ട്ടിയില്‍ നിന്ന് അടര്‍ത്തിയെടുക്കുമെന്നാണ് സൂചന. ബിരേന്‍ സിംഗ് പലരുടെയും വകുപ്പുകളില്‍ അട്ടിമറി നടത്തുന്നുവെന്ന് പരാതി സജീവമാണ്. ജാര്‍ഖണ്ഡിലെ മുന്‍ മുഖ്യമന്ത്രി രഘുബര്‍ ദാസുമായിട്ടാണ് ബിജെപി നേതാക്കള്‍ ബിരേന്‍ സിംഗിനെ താരതമ്യം ചെയ്യുന്നത്. ധാര്‍ഷ്ട്യം കൊണ്ടാണ് ബിജെപി മണിപ്പൂരില്‍ തകരുന്നതെന്നും നേതാക്കള്‍ പറയുന്നു.

തിരിച്ചുവരവിന് കോണ്‍ഗ്രസ്

തിരിച്ചുവരവിന് കോണ്‍ഗ്രസ്

നിലവില്‍ നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ കോണ്‍ഗ്രസിന് സംസ്ഥാനങ്ങളൊന്നുമില്ല. അതുകൊണ്ട് മണിപ്പൂര്‍ പിടിക്കേണ്ടത് കോണ്‍ഗ്രസിന് അത്യാവശ്യമാണ്. മേഘാലയയില്‍ ഇതിന്റെ തുടര്‍ച്ച ആരംഭിച്ചിട്ടുണ്ട്. എന്‍പിപിയെ മോദി സര്‍ക്കാര്‍ അവഗണിച്ചിരിക്കുകയാണ്. അമിത് ഷായുമായി നല്ല ബന്ധത്തിലുമല്ല ഇവര്‍. മണിപ്പൂരില്‍ അമിത് ഷായുടെ വാക്ക് തള്ളിയാണ് കോണ്‍ഗ്രസിനൊപ്പം എന്‍പിപി പോയത്. അസമില്‍ അസം ഗണം പരിഷത്തും ഇതേ പോലെ കോണ്‍ഗ്രസിനൊപ്പം വരാന്‍ താല്‍പര്യപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് നോര്‍ത്ത് ഈസ്റ്റിലെ എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് പ്രതീക്ഷ പകരുന്ന കാര്യങ്ങളാണ് സംഭവിക്കുന്നത്.

English summary
congress intesifies alliance play in manipur will seek legal help to prevent bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X