കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുകാര്യങ്ങളില്‍ കോണ്‍ഗ്രസിന് സ്വീകാര്യത വര്‍ധിക്കുന്നു... ഇന്റേണല്‍ സര്‍വേ റിപ്പോര്‍ട്ട് ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
പൊതുകാര്യങ്ങളില്‍ കോണ്‍ഗ്രസിന് സ്വീകാര്യത വര്‍ധിക്കുന്നു

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് തയ്യാറാക്കിയ ഇന്റേണല്‍ റിപ്പോര്‍ട്ട് ബിജെപിയെ ആശങ്കപ്പെടുത്തുന്നു. ഇത്രയും കാലം ബിജെപിയെ പിന്തുണച്ചിരുന്ന അടിസ്ഥാന വര്‍ഗം കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തുടങ്ങിയതാണ് റിപ്പോര്‍ട്ടിലെ വലിയ മാറ്റം. അതേസമയം പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ പൊതുവികാരം മാറിയിട്ടില്ലെന്നാണ് സൂചിപ്പിക്കുന്നത്.

ഇതോടെ റാഫേലും മറ്റ് അഴിമതികളും കര്‍ഷക വായ്പയും തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്ന് വ്യക്തമായിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഡാറ്റാ അനലിറ്റിക്‌സ് ടീം അടിസ്ഥാന വര്‍ഗങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന പ്രചാരണ പരിപാടികള്‍ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരുമെന്ന് ഇതോടെ വ്യക്തമാണ്. അതേസമയം പ്രവീണ്‍ ചക്രവര്‍ത്തി ഇത്തരം പുതിയ പദ്ധതികള്‍ അണിയറയില്‍ തയ്യാറാക്കുന്നുണ്ട്.

മോദിക്കെതിരെ വികാരം

മോദിക്കെതിരെ വികാരം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാജ്യത്ത് കടുത്ത അസംതൃപ്തി നിലനില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുല്‍വാമ ആക്രമണത്തില്‍ അടക്കം അദ്ദേഹത്തില്‍ നിന്ന് കൃത്യമായ തിരിച്ചടികള്‍ ഉണ്ടായില്ലെന്നാണ് വിലയിരുത്തല്‍. ഗ്രൗണ്ട് ലെവലില്‍ ബിജെപിക്കുണ്ടായിരുന്ന എല്ലാ പിന്തുണയും നഷ്ടപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് 543 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് കുടുംബ കേന്ദ്രീകൃതമായ പ്രചാരണ രീതിയാണ് ബിജെപിക്കെതിരെ നടത്തികൊണ്ടിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ പ്രചാരണം

കോണ്‍ഗ്രസിന്റെ പ്രചാരണം

മോദിയുടെ ചതി എന്ന പ്രചാരണമാണ് കോണ്‍ഗ്രസ് എല്ലാ മണ്ഡലത്തിലും നടത്തുന്നത്. രാഹുലിന്റെ ഡാറ്റാ അനലിറ്റിക്‌സ് വിഭാഗമാണ് ഇതിനെ ഏകോപിപ്പിക്കുന്നത്. അതിന്റെ ആദ്യ പടിയാണ് പ്രവര്‍ത്തകരോട് തന്നെ കോണ്‍ഗ്രസിന്റെ പ്രചാരണ വാക്യം നിര്‍ദേശിക്കാന്‍ പറഞ്ഞിരിക്കുന്നത്. ഇത് പരസ്യ ഏജന്‍സികള്‍ക്ക് കൈമാറും. ലിയോ ബര്‍നറ്റ്, നിക്‌സന്‍, ഡിസൈന്‍ ബോക്‌സ്ഡ്, ക്രെയോണ്‍ എന്നിങ്ങനെ വന്‍കിട പരസ്യ ബാനറുകളും കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് എത്തുന്നുണ്ട്.

പ്രതിസന്ധികള്‍ ഏതൊക്കെ

പ്രതിസന്ധികള്‍ ഏതൊക്കെ

മോദി സര്‍ക്കാരിന്റെ പ്രധാന വെല്ലുവിളി ദേശീയതാ വിഷയമാണ്. ഹിന്ദു സംസ്‌കാരത്തില്‍ ഊന്നിയുള്ള ഭരണരീതി മോദിയെ ജനങ്ങളില്‍ നിന്ന് അകറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ജനങ്ങള്‍ ഉപജീവന പ്രതിസന്ധികളിലേക്ക് വഴിമാറി. നിരവധി പേര്‍ ഉപജീവന മാര്‍ഗത്തിനായി ഇപ്പോള്‍ തൊഴില്‍ തേടി കൊണ്ടിരിക്കുകയാണ്. മോദിയുടെ ഭരണത്തില്‍ ഇത് ഇല്ലാതായാണെന്നാണ് ഇവര്‍ കുറ്റപ്പെടുത്തുന്നത്.

നഗരത്തിലും തിരിച്ചടി

നഗരത്തിലും തിരിച്ചടി

ബിജെപിയുടെ സ്ഥിരം വോട്ടുബാങ്കായ നഗര വോട്ടര്‍മാരില്‍ വലിയ അസംതൃപ്തിയാണ് മോദി ഭരണത്തില്‍ ഉള്ളത്. ധോക്ക എന്ന മറുപടിയാണ് പലരില്‍ നിന്നും കോണ്‍ഗ്രസ് ടീമിന് ലഭിച്ചത്. അതേസമയം ദേശീയ വിഷയങ്ങളില്‍ പ്രതിരോധ മേഖല മാത്രമാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ പ്രശ്‌നമായി ഉയര്‍ത്തുന്നത്. പലര്‍ക്കും സര്‍ക്കാര്‍ ഭരണത്തില്‍ നിന്ന് എന്തെങ്കിലും ലഭിച്ചോ ഇല്ലയോ എന്ന രീതിയിലാണ് സര്‍വേയില്‍ മറുപടി നല്‍കിയത്. അവിടെയാണ് മോദിക്ക് തിരിച്ചടി കിട്ടുമെന്ന് ഉറപ്പ് പറയാനാവുന്നത്.

മുന്നോക്ക സംവരണവും പാളി

മുന്നോക്ക സംവരണവും പാളി

മധ്യപ്രദേശില്‍ നടത്തിയ സര്‍വേയില്‍ മുന്നോക്ക സംവരണം തെറ്റിയെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. പശുസംരക്ഷണത്തിന്റെ പേരിലാണ് തങ്ങള്‍ക്ക് പ്രതിസന്ധിയെന്നാണ് മുന്നോക്ക വിഭാഗക്കാര്‍ ഉന്നയിച്ചത്. അതേസമയം എല്‍പിജി സബ്‌സിസി, മുദ്ര ലോണുകള്‍ എന്നീ സര്‍ക്കാര്‍ പദ്ധതികള്‍ വന്‍ പരാജയമാണെന്ന് സര്‍വേ ചൂണ്ടിക്കാണിക്കുന്നു. പ്രധാനമായും ഇതിലൂടെ കര്‍ഷകര്‍ക്കോ സ്ത്രീകള്‍ക്കോ യാതൊരു ഗുണവും ലഭിച്ചില്ലെന്നാണ് വിലയിരുത്തല്‍. ജനങ്ങള്‍ക്ക് എല്‍പിജി വാങ്ങാനുള്ള പണം പോലും ലഭിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍.

മഹാരാഷ്ട്രയിൽ ബിജെപിയുമായി സഖ്യമുണ്ടാക്കി കുടുങ്ങി ശിവസേന, പാർട്ടിയിൽ നിന്ന് കൂട്ടരാജിമഹാരാഷ്ട്രയിൽ ബിജെപിയുമായി സഖ്യമുണ്ടാക്കി കുടുങ്ങി ശിവസേന, പാർട്ടിയിൽ നിന്ന് കൂട്ടരാജി

English summary
congress internal survey on bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X