കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് മുഖംമാറ്റുന്നു; പ്രനീതി ഷിന്‍ഡെ മുഖ്യറോളിലേക്ക്... 3 സംസ്ഥാനങ്ങളില്‍ പുതുനീക്കം

Google Oneindia Malayalam News

മുംബൈ: ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ഘട്ടങ്ങളായി ഓരോ സംസ്ഥാനങ്ങളിലും നടപ്പാക്കിവരികയാണ്. പഞ്ചാബില്‍ തുടങ്ങിയ മാറ്റം മഹാരാഷ്ട്രയിലും ഗുജറാത്തിലും വൈകാതെ നടപ്പാക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. മാറ്റി നിര്‍ത്തപ്പെട്ട സമുദായങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ദളിത് സമൂഹത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ താക്കോല്‍ സ്ഥാനങ്ങള്‍ നല്‍കും.

ഗുജറാത്തിലെ ദളിത് നേതാവും സ്വതന്ത്ര എംഎല്‍എയുമായ ജിഗ്നേഷ് മേവാനി ഒക്ടോബര്‍ രണ്ടിന് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. അദ്ദേഹത്തെ വര്‍ക്കിങ് പ്രസിഡന്റാക്കിയേക്കും. മഹാരാഷ്ട്രയില്‍ പ്രനിതി ഷിന്‍ഡെയെ കോണ്‍ഗ്രസിന്റെ മുഖമാക്കി മാറ്റാനാണ് ആലോചന. വിശദാംശങ്ങള്‍ ഇങ്ങനെ....

വീണ്ടും വിമതര്‍!! കഷ്ടം തന്നെ കോണ്‍ഗ്രസിന്റെ കാര്യം... ഇത്തവണ ചോദ്യം സച്ചിന്‍ പൈലറ്റിന്വീണ്ടും വിമതര്‍!! കഷ്ടം തന്നെ കോണ്‍ഗ്രസിന്റെ കാര്യം... ഇത്തവണ ചോദ്യം സച്ചിന്‍ പൈലറ്റിന്

1

പഞ്ചാബില്‍ അമരീന്ദര്‍ സിങിനെ മാറ്റി ദളിത് നേതാവായ ചരഞ്ജിത് ചന്നിയെ മുഖ്യമന്ത്രിയാക്കിയത് ഹൈക്കമാന്റ് നല്‍കിയ വ്യക്തമായ സൂചനയായിരുന്നു. എല്ലാ സമുദായങ്ങളില്‍ നിന്നുള്ളവര്‍ക്കും മുഖ്യ പങ്കാളിത്തം നല്‍കുകയാണ് ലക്ഷ്യം. അതുവഴി വിശ്വാസം ആര്‍ജിക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുകയാണ് ഉദ്ദേശം. പഞ്ചാബിന് ശേഷം മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് കോണ്‍ഗ്രസിന്റെ നോട്ടം.

2

ജിഗ്നേഷ് മേവാനി കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരങ്ങള്‍. സ്വതന്ത്ര എംഎല്‍എ ആയതുകൊണ്ടുതന്നെ അദ്ദേഹത്തിന് ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് സാധ്യതയില്ല. ജിഗ്നേഷ് മേവാനിക്ക് ഗുജറാത്തിലെ മുസ്ലിം സമൂഹത്തിന്റെ പിന്തുണയും ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. മേവാനിയെ ഗുജറാത്ത് കോണ്‍ഗ്രസില്‍ സംസ്ഥാന വൈസ് പ്രസിഡന്റാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

3

മഹാരാഷ്ട്രയില്‍ പ്രനിതി ഷിന്‍ഡെയെ ഉദ്ധവ് താക്കറെ മന്ത്രിസഭയില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി നിയമിക്കാനാണ് ആലോചന. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ മകളാണ് പ്രനിതി. വിറ്റല്‍ മന്ദിര്‍ ട്രസ്റ്റിന്റെ അധ്യക്ഷ പദവി ഇവര്‍ക്ക് നല്‍കുന്നതും ആലോചനയിലാണ്. അല്ലെങ്കില്‍ ക്യാബിനറ്റ് റാങ്കുള്ള മന്ത്രിയാക്കും.

4

മഹാരാഷ്ട്ര കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെല്ലാം മറാത്ത വംശജരാണ്. റവന്യു മന്ത്രി ബാലാസാഹിബ് തൊറാട്ട്, പൊതുമരാമത്ത് മന്ത്രി അശോക് ചവാന്‍, സാതേജ് പാട്ടീല്‍ എന്നിവരെല്ലാം ഇതില്‍പ്പെടും. എന്നാല്‍ മറ്റു സമുദായങ്ങളെയും പരിഗണിക്കാനാണ് പുതിയ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് പ്രനിതി ഷിന്‍ഡെയെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോലെ ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്.

വിവാഹ മോചനത്തെ കുറിച്ച് ചോദ്യം; നടി സാമന്തയുടെ വായടപ്പന്‍ മറുപടി, നിങ്ങള്‍ക്ക് ബുദ്ധിയില്ലേ... വീഡിയോവിവാഹ മോചനത്തെ കുറിച്ച് ചോദ്യം; നടി സാമന്തയുടെ വായടപ്പന്‍ മറുപടി, നിങ്ങള്‍ക്ക് ബുദ്ധിയില്ലേ... വീഡിയോ

5

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. വിദര്‍ഭ മേഖലയില്‍ സ്വാധീനം വ്യാപിപ്പിക്കാനാണ് ആലോചന. നേരത്തെ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നു വിദര്‍ഭ. ദളിത് സമൂഹത്തിന് നിര്‍ണായക സ്വാധീനമുള്ള മേഖലയാണിത്. സംസ്ഥാനത്ത് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പ്രദേശമായ വിദര്‍ഭയില്‍ നിന്ന് കൂടുതല്‍ നേതാക്കളെ മുഖ്യസ്ഥാനങ്ങളില്‍ നിയമിക്കാനും കോണ്‍ഗ്രസില്‍ ചര്‍ച്ച നടക്കുകയാണ്.

6

നേരത്തെ കോണ്‍ഗ്രസിന്റെ തട്ടകമായിരുന്ന വിദര്‍ഭ പിന്നീട് ബിജെപിക്ക് വളക്കൂറുള്ള മണ്ണായി മാറി. എന്നാല്‍ 2019ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മേഖലയില്‍ തിരിച്ചുവരുന്നു എന്ന തോന്നലുണ്ടാക്കായിട്ടുണ്ട്. വിദര്‍ഭയിലെ നിയമസഭാ മണ്ഡലങ്ങളില്‍ സിംഹ ഭാഗവും കോണ്‍ഗ്രസ് പിടിച്ചത് ഇതിന്റെ സൂചനയാണ്. ഇവിടെ കൂടുതല്‍ വേരുറപ്പിക്കാനുള്ള പദ്ധതികളാണ് കോണ്‍ഗ്രസ് നേതൃത്വം ആവിഷ്‌കരിക്കുന്നതെന്ന് നേതാക്കള്‍ പറയുന്നു.

വിഘ്‌നേശിന് നയന്‍താര ഒരുക്കിയ സര്‍പ്രൈസ് കണ്ടോ? കലക്കന്‍ എന്ന് ആരാധകര്‍

7

ഉന്നത ജാതിക്കാന്‍ ബിജെപിക്കൊപ്പം നില്‍ക്കുന്നു എന്നാണ് മഹാരാഷ്ട്രയിലെ പൊതുവേയുള്ള വിലയിരുത്തല്‍. ദളിത് സമൂഹത്തെ ബിജെപി അവഗണിക്കുന്നു എന്ന പ്രചാരണവും വ്യാപകമാണ്. ഈ അവസരം മുതലെടുക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ബിജെപിയില്‍ സംവരണ സീറ്റുകളില്‍ മാത്രമാണ് ദളിത് നേതാക്കളെ മല്‍സരിപ്പിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ മങ്കേഷ് കദം പറയുന്നു. കോണ്‍ഗ്രസ് മറിച്ചുള്ള തീരുമാനം എടുത്താല്‍ ഒരു പക്ഷേ ബിജെപിയും സമാനമായ തന്ത്രം ആവിഷ്‌കരിക്കാനിടയുണ്ട്.

Recommended Video

cmsvideo
What are the Chances of Priyanka Gandhi becoming the Chief Minister Of Uttar Pradesh?

English summary
Congress Introduce New Tactics as More Representation for Dalit Community in Maharashtra and Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X