കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീനിയേഴ്‌സെല്ലാം പുറത്ത്, 70 ശതമാനവും യുവാക്കള്‍, കോണ്‍ഗ്രസിനെ അടിമുടി മാറ്റി പ്രിയങ്ക മോഡല്‍

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് വലിയ പൊളിച്ചെഴുത്താണ് നടത്തിയിരിക്കുന്നത്. സീനിയര്‍ നേതാക്കളെല്ലാം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് പുറത്താണ്. പുതിയൊരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് വേണമെങ്കില്‍ പറയാം. അത്രയ്ക്ക് പുതുമുഖങ്ങളാണ് പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥികളായിരിക്കുന്നത്.

'ദിലീപ് മദ്യലഹരിയില്‍ എല്ലാ സത്യവും പറഞ്ഞു, ബോധം കെട്ടിരുന്നില്ല, മറ്റുള്ളവര്‍ക്ക് ബോധമുണ്ട്''ദിലീപ് മദ്യലഹരിയില്‍ എല്ലാ സത്യവും പറഞ്ഞു, ബോധം കെട്ടിരുന്നില്ല, മറ്റുള്ളവര്‍ക്ക് ബോധമുണ്ട്'

പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ അടക്കമുള്ള പുതുമുഖങ്ങളുടെ വലിയൊരു നിര തന്നെ കോണ്‍ഗ്രസ് രംഗത്തിറക്കിയിട്ടുണ്ട്. കോണ്‍ഗ്രസിനെ ദീര്‍ഘകാലം നയിച്ച സീനിയര്‍ നേതാക്കളെ ഒക്കെ മാറ്റിനിര്‍ത്തിയിരിക്കുകയാണ് പ്രിയങ്ക. 166 സ്ഥാനാര്‍ത്ഥികളില്‍ 70 ശതമാനവും ഇത്തവണ യുവനിരയില്‍ നിന്നാണ്.

1

കോണ്‍ഗ്രസ് പുതിയ മുഖമാണ് യുപിയില്‍ ലക്ഷ്യമിടുന്നത്. പുതുമുഖങ്ങളെ ഇറക്കുന്നതിലൂടെ പഴയ കാര്യങ്ങളൊക്കെ മറന്ന് ഇവര്‍ക്ക് ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ഇതിനൊപ്പം നാല്‍പ്പത് ശതമാനം ടിക്കറ്റും സ്ത്രീകള്‍ക്കായിരിക്കുമെന്നും പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചതാണ്. ഹിന്ദി ഹൃദയഭൂമിയില്‍ പുതിയ നേതൃത്വം ഉണ്ടാക്കാനാണ് പ്രിയങ്ക പ്ലാന്‍. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ലക്ഷ്യമാണിത്. അതിനാണ് യുവാക്കളെ ധാരാളം റിക്രൂട്ട് ചെയ്യുന്നത്. ഇവര്‍ക്ക് ടിക്കറ്റ് നല്‍കുന്നതിലൂടെ കൂടുതല്‍ യുവാക്കളും യുവതികളും കോണ്‍ഗ്രസിലേക്ക് എത്തുകയും ചെയ്യും.

2

ഇതുവരെ 166 സ്ഥാനാര്‍ത്തികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. അതില്‍ 119 പേര്‍ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ആദ്യമായി ഇറങ്ങുകയാണ്. അന്തരിച്ച പാര്‍ട്ടി നേതാവ് രാജീവ് ത്യാഗിയുടെ ഭാര്യ സംഗീത ത്യാഗിയെ കളത്തില്‍ ഇറങ്ങിയത് മാസ്റ്റര്‍ സ്‌ട്രോക്കാണ്. സഹീദാബാദില്‍ നിന്നാണ് സംഗീത മത്സരിക്കുന്നത്. നേതൃത്വം ദുര്‍ബലമായത് കൊണ്ട് കൂടുതല്‍ റിസ്‌ക് എടുത്ത് മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. സ്ത്രീകള്‍, യുവജനങ്ങള്‍, കര്‍ഷകര്‍, പിന്നോക്ക വിഭാഗം, ദളിതുകള്‍ എന്നിവര്‍ക്കൊല്ലം കോണ്‍ഗ്രസില്‍ ടിക്കറ്റുണ്ടെന്ന് പാര്‍ട്ടി വക്താവ് അന്‍ഷു അവസ്തി പറഞ്ഞു.

3

എസ്പിയും ബിജെപിയും ഒരുവശത്ത് ജാതിയില്‍ കേന്ദ്രീകരിച്ച് പ്രചാരണത്തിലാണ്. കോണ്‍ഗ്രസ് പുതിയ വഴിയില്‍ ഇതില്‍ നിന്നെല്ലാം നിരാശയാവരുടെ വോട്ടുകളാണ് ലക്ഷ്യമിടുന്നത്. അവരവരുടെ മേഖലകളില്‍ ശക്തമായ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കാണ് ടിക്കറ്റ് നല്‍കിയിരിക്കുന്നതെന്ന് 125 പേരുടെ പട്ടികയില്‍ 26 സ്ഥാനാര്‍ത്ഥികള്‍ 35 വയസ്സിനുള്ളില്‍ ഉള്ളവരാണ്. ഉന്നാവോ ഇരയുടെ അമ്മ ആശാ സിംഗ്, സിഎഎ വിരുദ്ധ പ്രക്ഷോഭം നടത്തിയ സദാഫ് ജാഫര്‍, ആശാ വര്‍ക്കര്‍ പൂനം പാണ്ഡെ, ആദിവാസികളുടെ അവകാശത്തിനായി പോരാടിയ രാം രാജ് ഗോണ്ഡ് എന്നിവരെല്ലാം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നുണ്ട്. ഇവരെല്ലാം ആദ്യമായിട്ടാണ് മത്സരിക്കുന്നത്.

4

ഹാപൂരില്‍ നിന്നുള്ള ആക്ടിവിസ്റ്റ് ഭാവന വാല്‍മീകി, ചാര്‍ഥാവലില്‍ നിന്നുള്ള യസ്മീന്‍ റാണ, താക്കൂര്‍ദ്വാരയില്‍ നിന്ന് ആഗ അന്‍സാരി, ബിലാരിയില്‍ നിന്ന് കല്‍പന സിംഗ്, മീററ്റ് സൗത്തില്‍ നിന്ന് നഫീസ് സെയ്ഫി, സഹാരണ്‍പൂരില്‍ നിന്ന് സുഖ്വീന്ദര്‍ കൗര്‍, എന്നിവരും മത്സരിക്കുന്നത് ആദ്യമായിട്ടാണ്. സ്ത്രീകള്‍ തന്നെ ഒരുപാടുണ്ട്. ലഖിംപൂര്‍ ഖേരിയിലെ മുഹമ്മദിയില്‍ നിന്ന് റിതു സിംഗ്, സയാനയില്‍ നിന്ന് പൂനം പണ്ഡിറ്റ്, ഹസ്തിനാപൂരില്‍ നിന്ന് അര്‍ച്ചന ഗൗതം, മീററ്റില്‍ നിന്ന് അവനീഷ് കജാല, എന്നിവരും മത്സരിക്കുന്നവരില്‍ പ്രമുഖരാണ്.

5

താനായിരിക്കും ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖമെന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചതാണ്. സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികത്തില്‍ യുവാക്കള്‍ക്കായി തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഇറക്കാനാണ് കോണ്‍ഗ്രസിന്റെ അടുത്ത പ്ലാന്‍. യുപിയിലെ ഏഴ് കോടി യുവാക്കള്‍ക്കുള്ള പ്രതീക്ഷകളാണ് ഈ പ്രകടന പത്രികയെന്ന് കോണ്‍ഗ്രസ് പറയുന്നു. അധികാരത്തിലെത്തിയാല്‍ 20 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഇതില്‍ 40 ശതമാനം അതായത് എട്ട് ലക്ഷത്തോളം സ്ത്രീകളായിരിക്കും. യുവാക്കളില്‍ നിന്ന് വിവരശേഖരണം നടത്തിയാണ് ഈ പ്രകടനപത്രിക തയ്യാറാക്കിയതെന്ന് നേരത്തെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

Recommended Video

cmsvideo
UP Assembly Election 2022: Factors That Would Be In Play In Upcoming Polls

ഇന്റേണല്‍ കമ്മിറ്റി അമ്മയില്‍ ഉണ്ടെന്ന് സുരഭി, അത് ഡബ്ല്യുസിസിയുടെ വിജയമാണെന്ന് റിമ കല്ലിങ്കല്‍ഇന്റേണല്‍ കമ്മിറ്റി അമ്മയില്‍ ഉണ്ടെന്ന് സുരഭി, അത് ഡബ്ല്യുസിസിയുടെ വിജയമാണെന്ന് റിമ കല്ലിങ്കല്‍

English summary
congress introduces new faces in uttar pradesh, almost 70 percentage of candidates are new comers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X