കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റ് വാങ്ങും, തോല്‍ക്കും, കോണ്‍ഗ്രസ് ബാധ്യത, ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്തി ആര്‍ജെഡി

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് ഗാന്ധി കുടുംബം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ആര്‍ജെഡിയുടെ സീനിയര്‍ നേതാവ് ശിവാനന്ദ് തിവാരി. കഴിഞ്ഞ ദിവസവും അദ്ദേഹം കോണ്‍ഗ്രസിനെ കടന്നാക്രമിച്ചിരുന്നു. കോണ്‍ഗ്രസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന രീതി ബിജെപിക്കാണ് ഗുണം ചെയ്യുന്നത്. പക്ഷേ കോണ്‍ഗ്രസ് സഖ്യത്തെ തള്ളി താഴെയിടാന്‍ ഇത് സഹായിക്കും. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന മറ്റ് പാര്‍ട്ടികള്‍ക്ക് ഇത് വലിയ രീതിയില്‍ ബാധിക്കുന്ന വിഷയമായി മാറുമെന്നും തിവാരി പറഞ്ഞു. മഹാസഖ്യത്തിന്റെ തോല്‍വിക്ക് വലിയ പങ്കുവഹിച്ചത കോണ്‍ഗ്രസ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

1

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ കാണിച്ചത് മഹാഅബദ്ധമാണ്. ബീഹാര്‍ രാഷ്ട്രീയം എന്താണെന്ന് പോലും അറിയാത്തവരെയാണ് അവര്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്. 70 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടും 70 പൊതു പരിപാടികള്‍ പോലും സംഘടിപ്പിച്ചില്ല. ഗാന്ധി കുടുംബം ഈ തെരഞ്ഞെടുപ്പിനെ ഗൗരവമായി കണ്ടിട്ടില്ല. മൂന്ന് ദിവസത്തെ പ്രചാരണത്തിനാണ് രാഹുല്‍ വന്നത്. പ്രിയങ്ക ബീഹാറിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. പകരം ബീഹാറുമായി യാതൊരു അടുപ്പവും എന്താണ് ഇവിടെ നടക്കുന്നതെന്നോ അറിയാത്ത നേതാക്കളാണ് വന്നത്. ഇത് മഹാസഖ്യത്തിന്റെ തോല്‍വിയിലേക്ക് നയിച്ചെന്നും ശിവാനന്ദ് തിവാരി പറഞ്ഞു.

ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അതൊന്നും ഗാന്ധി കുടുംബം പരിഗണിച്ചതേയില്ല. അവര്‍ പിക്‌നിക്കിലായിരുന്നു. ഇങ്ങനെയാണോ അവരുടെ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലി ബിജെപിക്ക് ഗുണം ചെയ്യുന്നതാണെന്ന് നേരത്തെ ആരോപണമുണ്ട്. ഇത് ശരിവെക്കുന്നതാണ് കോണ്‍ഗ്രസിന്റെ പ്രകടനമെന്നും തിവാരി ആരോപിച്ചു. അതേസമയം ബീഹാറില്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങളെന്ന് കരുതരുത്. എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങള്‍ കാണാന്‍ സാധിക്കും. മറ്റ് സംസ്ഥാനങ്ങളിലും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നതിനാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നത്. എന്നാല്‍ പരമാവധി സീറ്റുകള്‍ നേടുന്നതില്‍ അവര്‍ പരാജയമാണ്. ഇക്കാര്യം അവര്‍ തന്നെ ചിന്തിക്കേണ്ടതാണെന്നും തിവാരി പറഞ്ഞു.

Recommended Video

cmsvideo
Bihar Election Results 2020 | വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി | Oneindia Malayalam

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലിയെ കുറിച്ച് സീനിയര്‍ നേതാക്കളായ കപില്‍ സിബല്‍, ശശി തരൂര്‍, മനീഷ് തിവാരി, മുകുള്‍ വാസ്‌നിക് എന്നിവര്‍ ആശങ്കയറിയിച്ചതാണ്. പക്ഷേ കോണ്‍ഗ്രസിന് 70 സീറ്റ് നല്‍കുമ്പോള്‍ ഞങ്ങള്‍ക്കും സമ്മര്‍ദമൊന്നുമില്ലായിരുന്നുവെന്നും തിവാരി പറഞ്ഞു. നല്‍കുന്ന സീറ്റില്‍ പലതിലും വിജയിക്കില്ലെന്ന് കോണ്‍ഗ്രസിനും അറിയാമായിരുന്നു അതൊന്നും എളുപ്പത്തില്‍ വിജയിക്കാവുന്ന സീറ്റുകള്‍ അല്ലെന്നും കോണ്‍ഗ്രസിന് അറിയാമായിരുന്നു. എന്നാല്‍ ആര്‍ജെപി അവരോട് സീറ്റിന്റെ കാര്യത്തില്‍ കടുപ്പത്തില്‍ സംസാരിച്ചില്ലെന്നും മറ്റൊരു ആര്‍ജെഡി നേതാവ് പറഞ്ഞു.

English summary
ongress is a liability to every alliance says rjd leader shivanand tiwari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X