രാഹുലും പ്രിയങ്കയും തോറ്റിടത്ത് സോണിയയിറങ്ങി..ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്-എസ്പി സഖ്യം
കോണ്‍ഗ്രസ് -എസ്പി സീറ്റ് തര്‍ക്കത്തില്‍ സോണിയ ഗാന്ധി ഇടപെട്ടു. സഖ്യത്തിന് ധാരണയായി
ലക്‌നൗ: രണ്ട് ദിവസം നീണ്ട അനിശ്ചിതത്വം മാറി ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്-സമാജ് വാദി പാര്‍ട്ടി സഖ്യസാധ്യത തെളിയുന്നു. സീറ്റ് സംബന്ധിച്ച് ധാരണയാവാത്തത് മൂലം കോണ്‍ഗ്രസ് -എസ്പി സഖ്യത്തിനുള്ള സാധ്യത മങ്ങിയ അവസ്ഥയിലായിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷ സോണിയാ ഗാന്ധി തന്നെ നേരിട്ട് രംഗത്തിറങ്ങിയാണ് പ്രശ്‌നപരിഹാരത്തിന് വഴിതുറന്നത്.

രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ സോണിയയുടെ നിര്‍ദേശ പ്രകാരം സമാജ് വാദി നേതാക്കളുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയിലെ ധാരണ പ്രകാരം ആകെയുള്ള 403 സീറ്റുകളില്‍ 298ല്‍ സമാജ് വാദി പാര്‍ട്ടിയും 105ല്‍ കോണ്‍ഗ്രസ്സും മത്സരിക്കും. നേരത്തെ കോണ്‍ഗ്രസിന് 99 സീറ്റ് വരെ മാത്രമേ നല്‍കാനാവൂ എന്ന നിലപാടിലായിരുന്നു സമാജ് വാദി പാര്‍ട്ടി. സോണിയ ഇടപെട്ടതോടെയാണ് എസ്പി നിലപാടില്‍ അയവ് വരുത്താന്‍ തയ്യാറായത്.

നേരത്തെ സമാജ് വാദി പാര്‍ട്ടിയുമായുള്ള സഖ്യചര്‍ച്ചകള്‍ക്ക് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് നേതൃത്വം കൊടുത്തിരുന്നത്. എന്നാല്‍ ഫലം കാണാത്തതിനാലാണ് സോണിയ തന്നെ നേരിട്ടിറങ്ങിയത്. ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലങ്ങളായ അമേഠിയിലും റായ്ബറേലിയിലും ുള്‍പ്പെടെ സമാജ് വാദി പാര്‍ട്ടി സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് സഖ്യചര്‍ച്ചകള്‍ വഴിമുട്ടിയത്.












Click it and Unblock the Notifications