കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് അനുഭവിക്കുന്നത് കര്‍മഫലം; ആഞ്ഞടിച്ച് കുമാരസ്വാമി; ചെയ്തത് ഓര്‍മയില്ലേ...

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായ ജെഡിഎസ് നേതാവാണ് എച്ച്ഡി കുമാരസ്വാമി. എന്നാല്‍ കാലാവധി തീരും മുമ്പ് കുമാരസ്വാമി സര്‍ക്കാര്‍ വീണു. ബിജെപി നടത്തിയ കുതിരക്കച്ചവടത്തില്‍ കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും എംഎല്‍എമാര്‍ മറുകണ്ടം ചാടി. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരും ഇപ്പോള്‍ പ്രതിസന്ധി നേരിടുകയാണ്.

ഈ ഘട്ടത്തിലാണ് കോണ്‍ഗ്രസ് ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്. എന്നാല്‍ ഈ പ്രചാരണം നടത്താന്‍ കോണ്‍ഗ്രസിന് ധാര്‍മികമായ അവകാശമുണ്ടോ എന്ന് ചോദിച്ച് രംഗത്തുവന്നിരിക്കുകയാണ് കുമാരസ്വാമി. കോണ്‍ഗ്രസിനെ അടിച്ചിരുത്തുന്നതാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിശദാംശങ്ങള്‍ ഇങ്ങനെ....

കോണ്‍ഗ്രസിന്റെ മറ്റൊരു പേര്

കോണ്‍ഗ്രസിന്റെ മറ്റൊരു പേര്

കോണ്‍ഗ്രസിന്റെ മറ്റൊരു പേരാണ് കുതിരക്കച്ചവടം എന്ന് കുമാരസ്വാമി പറഞ്ഞു. സാധാരണ മിതഭാഷിയായി കാണുന്ന കുമാരസ്വാമിയാണ് ഇന്ന് ശക്തമായ പ്രതികരണം നടത്തിയത്. പഴയ പ്രവര്‍ത്തനങ്ങളെല്ലാം കോണ്‍ഗ്രസ് മറന്നുപോയോ എന്നും കുമാരസ്വാമി ചോദിച്ചു.

Recommended Video

cmsvideo
കോണ്‍ഗ്രസിന്റെ പുതിയ അടവ് | Oneindia Malayalam
കോണ്‍ഗ്രസിന് ധാര്‍മികതയുണ്ടോ?

കോണ്‍ഗ്രസിന് ധാര്‍മികതയുണ്ടോ?

ദേശീയ തലത്തില്‍ ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന പേരില്‍ പ്രചാരണം നടത്തുകയാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുത്ത സര്‍ക്കാരുകളെ ബിജെപി നിയമവിരുദ്ധ നീക്കങ്ങളിലൂടെ അട്ടിമറിക്കുന്നതാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ ഇതിന് കോണ്‍ഗ്രസിന് ധാര്‍മിക അവകാശമുണ്ടോ എന്നും കുമാരസ്വാമി ചോദിക്കുന്നു.

കോണ്‍ഗ്രസ് വിദഗ്ധരാണ്

കോണ്‍ഗ്രസ് വിദഗ്ധരാണ്

രാഷ്ട്രീയ പാര്‍ട്ടികളെ ഭിന്നിപ്പിക്കുകയും എംഎല്‍എമാരെ വിലക്കെടുക്കുകയും ചെയ്യുന്നതില്‍ കോണ്‍ഗ്രസ് വിദഗ്ധരാണ് എന്നാണ് കുമാരസ്വാമി പറയുന്നത്. രാഷ്ട്രീയത്തില്‍ കുതിരക്കച്ചവടം എന്ന വാക്ക് വരാന്‍ കാരണം കോണ്‍ഗ്രസാണെന്നും കുമാര സ്വാമി പറഞ്ഞു.

കോണ്‍ഗ്രസ് സമരം തുടങ്ങിയത് എപ്പോഴാണ്...

കോണ്‍ഗ്രസ് സമരം തുടങ്ങിയത് എപ്പോഴാണ്...

കോണ്‍ഗ്രസിന്റെ എംഎല്‍എമാരെ നഷ്ടപ്പെട്ടപ്പോഴാണ് അവര്‍ ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന പ്രചാരണം തുടങ്ങിയത്. എന്നാല്‍ കോണ്‍ഗ്രസ് എന്താണ് ചെയ്തിരുന്നത് എന്ന് ഓര്‍മയുണ്ടോ എന്ന് കുമാരസ്വാമി ചോദിക്കുന്നു. രാജസ്ഥാനിലെ ബിഎസ്പി എംഎല്‍എമാര്‍ക്ക് എന്തു പറ്റി എന്നും അദ്ദേഹം ചോദിച്ചു.

നിങ്ങളെ സഹായിച്ചവര്‍

നിങ്ങളെ സഹായിച്ചവര്‍

കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിച്ചവരും പിന്തുണച്ചവരുമാണ് രാജസ്ഥാനിലെ ബിഎസ്പി എംഎല്‍എമാര്‍. എന്നാല്‍ ഇപ്പോള്‍ അവരെല്ലാം കോണ്‍ഗ്രസിന്റെ ഭാഗമായി. ഇത് വില കൊടുത്തുവാങ്ങലല്ലേ എന്നും കുമാരസ്വാമി ചോദിച്ചു.

പ്രലോഭിപ്പിച്ച് കൂടെ ചേര്‍ത്തു

പ്രലോഭിപ്പിച്ച് കൂടെ ചേര്‍ത്തു

രാഷ്ട്രീയമായി പിന്തുണ നല്‍കിയ എംഎല്‍എമാരെ പ്രലോഭിപ്പിച്ച് കൂടെ ചേര്‍ത്തവാണ് കോണ്‍ഗ്രസ്. പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണച്ചവരെ പാര്‍ട്ടിയോടെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുകയായിരുന്നു. ഇത് ജനാധിപത്യ സ്വഭാവമാണോ എന്നും കുമാരസ്വാമി ചോദിച്ചു.

നിങ്ങള്‍ കാണുന്നില്ലേ

നിങ്ങള്‍ കാണുന്നില്ലേ

ഒരേ രീതിയില്‍ ചിന്തിക്കുന്ന പാര്‍ട്ടിയിലെ എംഎല്‍എമരെയാണ് കോണ്‍ഗ്രസ് ഭിന്നിപ്പിച്ചത്. ആരെയാണ് നിങ്ങള്‍ പിന്തുണയ്ക്കുക. ഇത്തരം പ്രവര്‍ത്തനങ്ങളൊന്നും നിങ്ങള്‍ കാണുന്നില്ലേ. കുമാരസ്വാമി കോണ്‍ഗ്രസ് നേതൃത്വത്തോട് ചോദിക്കുന്നു.

ജെഡിഎസിനെ ഭിന്നിപ്പിച്ചു

ജെഡിഎസിനെ ഭിന്നിപ്പിച്ചു

ഒരു കാലത്ത് കര്‍ണാടകത്തിലെ ജെഡിഎസിനെ ഭിന്നിപ്പിച്ചു കോണ്‍ഗ്രസ്. ജെഡിഎസിന്റെ എട്ട് എംഎല്‍എമാരെയാണ് കോണ്‍ഗ്രസ് വിലക്ക് വാങ്ങിയത്. ഇത് ജനാധിപത്യമായിരുന്നോ. എംഎല്‍എമാരെ വിലക്ക് വാങ്ങുന്നതില്‍ കോണ്‍ഗ്രസും ബിജെപിയും കുറ്റവാളികളാണെന്നും കുമാരസ്വാമി പറഞ്ഞു.

2016ല്‍ സംഭവിച്ചത്

2016ല്‍ സംഭവിച്ചത്

2016ല്‍ കര്‍ണാടകത്തില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പാണ് കുമാരസ്വാമി സൂചിപ്പിക്കുന്നത്. അന്ന് ജെഡിഎസിന് സ്ഥാനാര്‍ഥിയുണ്ടായിരുന്നു. എന്നാല്‍ എട്ട് ജെഡിഎസ് എംഎല്‍എമാര്‍ വോട്ട് ചെയ്തത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വേണ്ടിയാണ്. ഇതിന് കോണ്‍ഗ്രസ് നടത്തിയ ചരടുവലികള്‍ വിജയിക്കുകയായിരുന്നു.

ഉത്തരമുണ്ടോ നിങ്ങള്‍ക്ക്

ഉത്തരമുണ്ടോ നിങ്ങള്‍ക്ക്

എസ്എം കൃഷ്ണ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന വേളയില്‍ ജെഡിഎസ്സിന്റെ എംഎല്‍എമാരെ കോണ്‍ഗ്രസ് വിലക്ക് വാങ്ങിയില്ലേ? 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ ചാക്കിടാന്‍ നോക്കിയില്ലേ? ഈ ചോദ്യങ്ങള്‍ക്കെല്ലാം കോണ്‍ഗ്രസിന് ഉത്തരമുണ്ടോ എന്നും കുമാരസ്വാമി ചോദിച്ചു.

കൂറുമാറ്റ നിയമം

കൂറുമാറ്റ നിയമം

2004ല്‍ ജെഡിഎസ്സിനെ വിഭജിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. കൂറുമാറ്റ നിയമം വേണ്ടത്ര പ്രയോജനമില്ലാത്തതാണ്. കൂറുമാറിയവരെയും ബന്ധുക്കളെയും രണ്ടു ടേമിലെ തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണം. കൂടാതെ ഏതെങ്കിലും പൊതു ചുമതല അവര്‍ക്ക് നല്‍കുകയും ചെയ്യരുത്. അതാണ് തന്റെ അഭിപ്രായമെന്നും കുമാരസ്വാമി പറഞ്ഞു.

മഹാരാഷ്ട്രയില്‍ വന്‍ ട്വിസ്റ്റ്: 'ശിവസേനയും ബിജെപിയും ഒന്നിക്കും', കേന്ദ്രം ആവശ്യപ്പെട്ടുമഹാരാഷ്ട്രയില്‍ വന്‍ ട്വിസ്റ്റ്: 'ശിവസേനയും ബിജെപിയും ഒന്നിക്കും', കേന്ദ്രം ആവശ്യപ്പെട്ടു

English summary
Congress is an expert in dividing political parties; Says HD Kumaraswamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X