കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ 'മഹാ' നീക്കവുമായി കോണ്‍ഗ്രസ്; ലക്ഷ്യം 7 പാര്‍ട്ടികള്‍, പുറമെ പ്രമുഖ എന്‍ഡിഎ കക്ഷിയും

Google Oneindia Malayalam News

പട്ന: കൊവിഡ് വ്യാപനം ശക്തമാണെങ്കിലും ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഒരുക്കുങ്ങള്‍ സജീവമാക്കുന്നതിന്‍റെ തിരക്കിലാണ് പ്രമുഖ രാഷ്ട്രീയ കക്ഷികള്‍. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ കൊവിഡ് വ്യാപനം ശക്തമാവുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വ്യക്തമായ ഒരു തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഭാഗത്ത് നിന്നും ഉതുവരെ ഉണ്ടായിട്ടില്ല.

ഓണ്‍ലൈനായി വോട്ടെടുപ്പ് നടത്തണം എന്നാണ് ചില ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെ പൂര്‍ണ്ണമായും എതിര്‍ക്കുകയാണ്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. എന്നിരുന്നാലും കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയാണ്.

നവംബർ 29 ന്

നവംബർ 29 ന്

നവംബർ 29 നാണ് നിലവിലെ ബിഹാർ നിയമസഭായുടെ കാലാവധി അവസാനിക്കുന്നത്. അഞ്ച് ഘട്ടങ്ങളിലായിട്ടായിരുന്നു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് 2015 ല്‍ നടന്നത്. ബിജെപി സഖ്യം വിട്ട് കോണ്‍ഗ്രസുമായും ആര്‍ജെഡിയുമായി സംഖ്യം രൂപീകരിച്ചായിരുന്നു ജെഡിയു അന്ന മത്സരിച്ചത്. മഹാസഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു.

ബിജെപി സഖ്യത്തിലേക്ക്

ബിജെപി സഖ്യത്തിലേക്ക്

എന്നാല്‍ പിന്നീട് ബിജെപി സഖ്യത്തിലേക്ക് തിരികെ പോവാന്‍ നിതീഷ് കുമാര്‍ തീരുമാനിച്ചതോടെ മഹാസഖ്യം പിളര്‍ന്നു. പിന്നീട് ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി-ജെഡിയു സഖ്യവും ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യവുമായിട്ടായിരുന്നു മത്സരം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറാമെന്ന് തന്നെയാണ് കോണ്‍ഗ്രസും ആര്‍ജെഡിയും കണക്ക് കൂട്ടുന്നത്.

 കോൺഗ്രസ് ആർജെഡി

കോൺഗ്രസ് ആർജെഡി

നിലവില്‍ കോൺഗ്രസ് ആർജെഡി സഖ്യത്തിന് 106 സീറ്റുകളാണ് ഉള്ളത്. മുൻ കോൺഗ്രസ് അധ്യക്ഷനായ രാഹുൽ ഗാന്ധി നേരിട്ടാണ് ഇക്കുറി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി കോണ്‍ഗ്രസിലും വലിയ അഴിച്ചുപണിയാണ് നടക്കുന്നത്. പല മേഖലകളിലും ബ്ലോക്കുകളിലും പുതിയ അധ്യക്ഷന്‍മാരെ ഇതിനോടകം നിയമിച്ചു കഴിഞ്ഞു.

 ബൂത്ത് തലം മുതല്‍

ബൂത്ത് തലം മുതല്‍


ബൂത്ത് തലം മുതല്‍ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചു കഴിഞ്ഞു. ഈ മാസം ആദ്യത്തോടെ തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതായിരുന്നെങ്കിലും കൊവിഡ് വ്യാപനം ശക്തമായതിനാല്‍ വൈകുകയായിരുന്നു. സംസ്ഥാന തലത്തില്‍ 4 വര്‍ക്കിങ് പ്രസിഡന്‍റുമാരെ നിയമിച്ചാണ് അഴിച്ചു പണി.

സീറ്റ് ധാരണ

സീറ്റ് ധാരണ

സീറ്റ് ധാരണയില്‍ ആര്‍ജെഡിയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്ന സൂചനയും കോണ്‍ഗ്രസ് നല്‍കുന്നു. സഖ്യത്തിലേക്ക് കൂടുതല്‍ പാര്‍ട്ടികളുടെ ഉള്‍ക്കൊള്ളിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. ആര്‍ജെഡിക്ക് പുറമെ, മുന്‍ കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി, മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ ആവാമി മോര്‍ച്ച, വിഐപി എന്നീ പാര്‍ട്ടികള്‍ക്ക് പുറമെ ഇടത് പാര്‍ട്ടികളേയും കോണ്‍ഗ്രസ് സഖ്യത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍

മഹാസഖ്യത്തിലെ സീറ്റ് ചർച്ചകളിൽ മാഞ്ചിയുടെ പാർട്ടി കടുത്ത അതൃപ്തിയിലായിരുന്നു. ഇതോടെ ഇനി മഹാസഖ്യത്തിന്റെ ഭാഗമാകേണ്ടതില്ലെന്ന നിലപാടിലായിരുന്നു പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ. ഇതോടെ മഞ്ചിയുമായി എൻഡിഎയെ നേതൃത്വം ബന്ധം പുലർത്തുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തന്നെ നടക്കുകയും ചെയ്യുന്നുണ്ട്.

സഖ്യം വിടില്ല

സഖ്യം വിടില്ല

‌തന്നെ രാഹുൽ ഗാന്ധി ബന്ധപ്പെട്ടുവെന്നും താൻ സഖ്യം വിടുന്ന പ്രശ്നം തന്നെ ഉദിക്കുന്നില്ലെന്നും മഞ്ചി വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ഉറപ്പ് ഒന്ന് കൊണ്ട് മാത്രമാണ് താൻ സഖ്യം വിടാൻ തയ്യാറാവാത്തതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി. മഹാസഖ്യത്തിൽ എല്ലാ സഖ്യകക്ഷികളുടെയും പ്രതിനിധികളുടെ ഒരു "ഏകോപന സമിതി" സ്ഥാപിക്കണമെന്ന ആവശ്യമാണ് മഞ്ചി ഉയർത്തുന്നത്.

എല്ലാ പാര്‍ട്ടികളും

എല്ലാ പാര്‍ട്ടികളും

നിയമസഭ തെരഞ്ഞെടുപ്പില്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തങ്ങള്‍ക്കാര്‍ക്കും എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി ആര്‍എല്‍എസ്പി നേതാവ് ഉപേന്ദ്ര കുശ്വാഹയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആ തീരുമാനം മഹാസഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ചേര്‍ന്നെടുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഐയും

സിപിഐയും


സിപിഐ മഹാസഖ്യത്തിലുണ്ടാവുമോ, കനയ്യകുമാറിനെ പ്രതിപക്ഷത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കൊണ്ടുവരുമോയെന്ന് ചൊദ്യത്തിന് 'ആദ്യം സി.പി.ഐ മഹാസഖ്യത്തിലേക്ക് വരണം. അവരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആദ്യം സി.പി.ഐ വന്നതിന് ശേഷം കനയ്യകുമാറിനെ കുറിച്ച് സംസാരിക്കാം- എന്നായിരുന്നു കുശ്‌വാഹയുടെ മറുപടി.

എല്‍ജെപി

എല്‍ജെപി

നിലവിലുള്ള 5 പാര്‍ട്ടികള്‍ക്ക് പുറമെ സിപിഐയും സിപിഎമ്മിനേയും ചേര്‍ത്ത് 7 പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്ന മഹാസഖ്യമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എന്‍ഡിഎ സഖ്യത്തില്‍ നിന്ന് എല്‍ജെപിയെ അടര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളും സജീവമാണ്. ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് എന്‍ഡിഎയുടെ തീരുമാനം. എന്നാൽ ഇതിനെ അംഗീകരിക്കാൻ എല്‍ജെപി തയ്യാറല്ലെന്നാണ് ശ്രദ്ധേയം

English summary
Congress is planning grand alliance in bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X