6 സംസ്ഥാനങ്ങളിലെ 263 സീറ്റില്‍ കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത് 130; സഖ്യ നീക്കങ്ങള്‍ വെറുതെയല്ല
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായി വലിയ മുന്നൊരുക്കങ്ങളാണ് കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുന്നത്. ബിജെപിയ നേരിടാൻ സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ പാർട്ടികളുടെ ഒരു മഹാസഖ്യം രൂപീകരിക്കാനാണ് കോൺഗ്രസ് പാർട്ടി ശ്രമിക്കുന്നത്. സമാനമായ നീക്കങ്ങള്‍ മുന്‍പ് ഉണ്ടായിരുന്നെങ്കിലും കൂടുതല്‍ പാര്‍ട്ടികള്‍ കോണ്‍ഗ്രസിന്‍റെ ഈ നീക്കത്തോട് അനുകൂല മനോഭാവം വെച്ച് പുലര്‍ത്തുന്നുവെന്നതാണ് ശ്രദ്ധേയം.
സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തില്‍ പാർട്ടിക്ക് മികച്ച മുന്നേറ്റം ലഭിക്കുമെങ്കിലും, അത്തരമൊരു പരീക്ഷണത്തില്‍ പ്രാദേശിക പാർട്ടികൾക്ക് കൂടുതൽ ഇടം നൽകുന്നതില്‍ ചില വെല്ലുവിളികളും നിറഞ്ഞ് നില്‍ക്കുന്നുണ്ട്. അത്തരം ചില കാര്യങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.
സാരിയിലും ഹോട്ട് ആയി പ്രിയ താരം ഒവിയ ഹെലന്‍: ചിത്രങ്ങള്‍ വൈറല്‍

രാഹുൽ ഗാന്ധി വിളിച്ച് ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ 14 പാർട്ടികളാണ് പങ്കെടുത്തത്. ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, ഫറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫ്രന്‍സ്, തേജസ്വി യാദവിന്‍റെ രാഷ്ട്രീയ ജനതാദൾ, അഖിലേഷിന്റെ സമാജ്‌വാദി പാർട്ടി, ഷിബു സോറന്റെ ജാർഖണ്ഡ് മുക്തി മോർച്ച, മമതയുടെ തൃണമൂൽ കോൺഗ്രസ് എന്നിവരായിരുന്നു യോഗത്തില്‍ പങ്കെടുത്ത പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികള്‍.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിറ്റി പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), ഡിഎംകെ, ശിവസേന, കേരള കോൺഗ്രസ് (എം), ലോക്താന്ത്രിക് ജനതാദൾ, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി എന്നിവരുടെ ലോക്സഭാ പ്രതിനിധികളും യോഗത്തിലേക്ക് എത്തിയതും കോണ്‍ഗ്രസിനെ സംബന്ധിച്ച വലിയ ആത്മവിശ്വാസം പകരുന്നതാണ്.

ഇതില്‍ ജെഎംഎം, ടിഎംസി, ശിവസേന എന്നീ പാര്‍ട്ടികള്‍ മുമ്പ് ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ട പാര്‍ട്ടികളാണ്. എൻസിപി മുമ്പ് മഹാരാഷ്ട്രയിൽ ബിജെപിക്ക് പുറത്തുനിന്നുള്ള പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ ശക്തമായ ബിജെപി വിരുദ്ധ വികാരം പ്രകടിപ്പിക്കുന്ന പാര്‍ട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പിന്തുണയിലാണ് ജെഎംഎം ജാര്‍ഖണ്ഡ‍് ഭരിക്കുന്നത്. ശിവസേനയുടെ നിലപാടില്‍ മാത്രമാണ് ചില സംശയങ്ങള്‍ നിലനില്‍ക്കുന്നത്.

ദേശീയ തലത്തില്‍ വലിയ സ്വാധീന ശക്തിയല്ലെങ്കില്‍ പ്രാദേശിക തലത്തില്‍ കോൺഗ്രസുമായി സഹകരിക്കുന്ന മിക്ക പാർട്ടികളും അതി ശക്തരാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം തടയാന്‍ ഇവരുമായുള്ള സഖ്യത്തിലൂടെ കോണ്‍ഗ്രസിന് സാധിക്കും. 42 സീറ്റുകളാണ് പശ്ചിമബംഗാളില്‍ ഉള്ളത്. ടിഎംസി സഖ്യത്തിന്‍റെ ഭാഗമായി ഇവിടെ 35 ലേറെ സീറ്റുകള്‍ സ്വന്തമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുള്ള സംസ്ഥാനം ഉത്തര്‍പ്രദേശ് ആണ് -80. എസ്പി വിശാല സഖ്യത്തിന്‍റെ ഭാഗമാവുകയും നിര്‍ണ്ണായകമായ എണ്ണം സീറ്റുകള്‍ പിടിക്കാന്‍ കഴിയുകയും ചെയ്താല്‍ അത് ബിജെപിയെ സംബന്ധിച്ച് ശക്തമായ തിരിച്ചടിയായിരിക്കും നല്‍കുക. മഹാരാഷ്ട്രയില്‍ എന്‍സിപി, ബിഹാറില്‍ ആര്‍ജെഡി യുമാണ് ശക്തര്‍. ഡിഎംകെ-തമിഴിനാട്, ജെഎംഎം-ജാര്‍ഖണ്ഡ് എന്നിവര്‍ പ്രതീക്ഷ നല്‍കുന്ന സഖ്യമാണ്.

ഈ സംസ്ഥാനങ്ങളില്‍ എല്ലാം കോണ്‍ഗ്രസിന് വോട്ട് ബാങ്ക് ഉണ്ടെങ്കിലും അത് വളരെ കുറവാണ്. അതുകൊണ്ട് തന്നെയാണ് ഈ പ്രാദേശിക ശക്തികളുമായുള്ള സഖ്യത്തിന് കോണ്‍ഗ്രസ് വളരെ അധികം പ്രധാന്യം നല്‍കുന്നത്. യുപി, ബംഗാള്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, തമിഴ്നാട്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആകെ ലോക്സഭാ സീറ്റുകളുടെ എണ്ണം 263 ആണ്.

മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളില്‍ നിന്നും 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആകെ ലഭിച്ചത് 11 സീറ്റുകളാണ്. തമിഴ്നാട്ടിലെ ഡിഎംകെ സഖ്യത്തിന്‍റെ ഭാഗമായതോടെ ലഭിച്ച് 8 സീറ്റുകളാണ് ഈ നിലയിലേക്ക് എത്തുന്നതില്‍ നിര്‍ണ്ണായകമായത്. അതേസമയം ഈ സംസ്ഥാനങ്ങളിലെ എന്‍ഡിഎ ഇതര കക്ഷികള്‍ 85 ലേറെ സീറ്റുകളിലാണ് വിജയിച്ചത്.

അതുകൊണ്ട് തന്നെയാണ് പുതിയ സഖ്യ നീക്കങ്ങള്‍ കോണ്‍ഗ്രസിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത്. മറുവശത്ത് ബിജെപി സംബന്ധിച്ചാവട്ടെ ഇത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തുന്നു. ഈ ആറ് സംസ്ഥാനങ്ങളിലെ 263 സീറ്റുകളില്‍ സഖ്യത്തില്‍ മത്സരിക്കുന്നതിലൂടെ ഏറ്റവും കുറഞ്ഞത് 130 സീറ്റുകള്‍ എങ്കിലും പിടിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
ഗ്ലാമറസ് ലുക്കില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 താരം ഏഞ്ചല്‍ തോമസ്












Click it and Unblock the Notifications