കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദിതി സിംഗിന് കാരണം കാണിക്കല്‍ നോട്ടീസ്.... അച്ചടക്ക വാളുമായി കോണ്‍ഗ്രസ്, വിപ്പ് ലംഘിച്ചു!!

Google Oneindia Malayalam News

ലഖ്‌നൗ: റായ്ബറേലി എംഎല്‍എ അദിതി സിംഗിന് കാരണം കാണിക്ക് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്. നേരത്തെ കോണ്‍ഗ്രസ് നല്‍കിയ വിപ്പ് ലംഘിച്ച് സര്‍ക്കാരിന്റെ നിയസഭാ സെഷനില്‍ അദിതി പങ്കെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. അതേസമയം താന്‍ പാര്‍ട്ടി ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന് അദിതി സിംഗ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നേരത്തെ പ്രിയങ്ക ഗാന്ധിയുടെ റാലിയില്‍ നിന്നും ഇവര്‍ വിട്ടുനിന്നിരുന്നു.

1

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തെ നേരത്തെ അദിതി സിംഗ് പിന്തുണച്ചിരുന്നു. തുടര്‍ച്ചയായി പാര്‍ട്ടി നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതും അദിതി സിംഗിന് നോട്ടീസ് നല്‍കുന്നതിന് കാരണമായിട്ടുണ്ട്. അതേസമയം രണ്ട് ദിവസത്തിനുള്ളില്‍ എന്തുകൊണ്ട് വിപ്പ് ലംഘിച്ചു എന്നതിന് മറുപടി നല്‍കാന്‍ നോട്ടീസില്‍ പറയുന്നുണ്ട്. ഇല്ലെങ്കില്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

അതേസമയം അദിതി സിംഗ് ബിജെപിയുമായി കൂടുതല്‍ അടുക്കുന്നു എന്നാണ് സൂചന. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലി പിടിച്ചെടുക്കുക എന്ന തന്ത്രവും ബിജെപിക്ക് ഇതിന് പിന്നിലുണ്ട്. പാര്‍ട്ടിക്കുള്ളില്‍ അവഗണിക്കപ്പെടുന്നു എന്ന സൂചനയാണ് ഇവര്‍ നേതൃത്വുമായി അകലാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുത്തുന്നത്. എന്നാല്‍ പ്രിയങ്ക ഗാന്ധിയുമായി വളരെ അടുപ്പമുള്ള അദിതിയുടെ മാറ്റം നേതൃത്വത്തിന് വലിയ തിരിച്ചടിയാണ്.

കോണ്‍ഗ്രസ് എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കിയിട്ടും അദിതി മാത്രമാണ് അത് ലംഘിച്ചതെന്ന് നിയമസഭാ കക്ഷി നേതാവ് അജയ് കുമാര്‍ ലല്ലു പറഞ്ഞു. അതേസമയം കോണ്‍ഗ്രസില്‍ കാരണം കാണിക്കല്‍ നോട്ടീസ് ലഭിക്കുന്ന ആദ്യ വിമത എംഎല്‍എയാണ് ഇവര്‍. നേരത്തെ എസ്പി, ബിഎസ്പി അംഗങ്ങളില്‍ വിപ്പ് ലംഘിച്ചവര്‍ക്കൊന്നും പാര്‍ട്ടി നോട്ടീസ് നല്‍കിയിരുന്നില്ല. കഴിഞ്ഞ ദിവസം യുപി സര്‍ക്കാര്‍ അദിതി സിംഗിന് വൈപ്ലസ് സുരക്ഷയും ഒരുക്കിയിരുന്നു.

പ്രിയങ്കയ്ക്ക് വീടൊരുക്കാന്‍ കോണ്‍ഗ്രസ്... യുപിയിലേക്ക് ചുവടുമാറ്റം, 2022ലേക്ക് ആദ്യ തന്ത്രംപ്രിയങ്കയ്ക്ക് വീടൊരുക്കാന്‍ കോണ്‍ഗ്രസ്... യുപിയിലേക്ക് ചുവടുമാറ്റം, 2022ലേക്ക് ആദ്യ തന്ത്രം

English summary
congress issues show cause notice to mla aditi singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X