സദ്ഗുരുവിനെ പൊളിച്ചടുക്കി കോൺഗ്രസിന്റെ ദിവ്യ സ്പന്ദന, ഭാര്യയുടെ കൊലക്കേസ് കുത്തിപ്പൊക്കി
ദില്ലി: ആള്‍ദൈവം ജഗ്ഗി വാസുദേവ് എന്ന സദ്ഗുരുവിനെ പൊളിച്ചടുക്കി കോണ്‍ഗ്രസ് ഐടി സെല്‍ മേധാവി ദിവ്യ സ്പന്ദന. കനയ്യ കുമാറും ഉമര്‍ ഖാലിദും അടക്കമുളള വിദ്യാര്‍ത്ഥി നേതാക്കളെ തെരുവില്‍ നേരിടണം എന്ന ജഗ്ഗി വാസുദേവിന്റെ വാക്കുകള്‍ക്കെതിരെയാണ് ദിവ്യ രംഗത്ത് വന്നിരിക്കുന്നത്. ടൈംസ് നൗ ചാനലിലെ അഭിമുഖ പരിപാടിയില്‍ ആണ് ഇയാള്‍ വിവാദ പരാമര്‍ശം നടത്തിയത്.
കനയ്യ അടക്കമുളളവരെ ഇപ്പോള്‍ നേരിടണമെന്നും രാജ്യം വൈകാരികമായി അതിന് പരുവപ്പെട്ട സമയമാണ് ഇതെന്നും ജഗ്ഗി വാസുദേവ് പറഞ്ഞ് വെച്ചു. ഇതിന് മറുപടിയായി ജഗ്ഗി വാസുദേവിന്റെ ഭാര്യയുടെ കൊലക്കേസ് കുത്തിപ്പൊക്കിയാണ് ദിവ്യ മറുപടി നല്‍കിയിരിക്കുന്നത്.

ഭാര്യയെ കൊലപ്പെടുത്തി എന്ന് ആരോപിച്ച് ജഗ്ഗി വാസുദേവിന് എതിരെ 1997ല്‍ കേസുണ്ടായിരുന്നു. ഈ സംഭവത്തെക്കുറിച്ച് പത്രത്തില്‍ വന്ന വാര്‍ത്തയാണ് ദിവ്യ സ്പന്ദന ട്വീറ്റ് ചെയ്തിരിക്കുന്നത്. എങ്ങനെ ആണിയാള്‍ തെരുവിലൂടെ നടക്കുന്നത് എന്നും ദിവ്യ ട്വീറ്റില്‍ ചോദിക്കുന്നു. ജഗ്ഗി വാസുദേവിന്റെ ഭാര്യയുടെ അച്ഛന് ഇയാള്‍ക്കെതിരെ കൊലപാതകത്തിന് കേസ് കൊടുത്തിരുന്നു. എന്നാല്‍ ഈ കേസ് തെളിവില്ലാത്തത് കാരണം തള്ളിപ്പോവുകയായിരുന്നു.
I mean how is he walking the streets? pic.twitter.com/t7B1DANFH3
— Divya Spandana/Ramya (@divyaspandana) March 4, 2019
ഭാര്യ കൊല്ലപ്പെട്ടത് അല്ലെന്നാണ് ജഗ്ഗി വാസുദേവിന്റെ വാദം. മാത്രമല്ല അവര്‍ മഹാസമാധി അടഞ്ഞതാണ് എന്ന ന്യായവുമായി വര്‍ഷം തോറും സമാധി ദിനവും ആചരിക്കാറുണ്ട്. കനയ്യ അടക്കമുളളവര്‍ക്കെതിരെയുളള ആക്രമണ ആഹ്വാനത്തിന് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ജഗ്ഗി വാസുദേവന്‍ എതിരെ നടി സ്വര ഭാസ്കറും രംഗത്ത് എത്തിയിട്ടുണ്. ഇതുപോലെ ആക്രമണകാരിയായ, മാനസികരോഗിയായ ആളെ എങ്ങനെയാണ് ആത്മീയ ആചാര്യനായി കാണുന്നത് എന്നാണ് സ്വര ട്വീറ്റ് ചെയ്തിരിക്കുന്നത്.
Kanhaiya and Co should not be walking on the streets: @SadhguruJV tells @navikakumar | #FranklySpeakingWithSadhguru pic.twitter.com/g8QsHLWSK0
— TIMES NOW (@TimesNow) March 2, 2019
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications