കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദ്ഗുരുവിനെ പൊളിച്ചടുക്കി കോൺഗ്രസിന്റെ ദിവ്യ സ്പന്ദന, ഭാര്യയുടെ കൊലക്കേസ് കുത്തിപ്പൊക്കി

Google Oneindia Malayalam News

ദില്ലി: ആള്‍ദൈവം ജഗ്ഗി വാസുദേവ് എന്ന സദ്ഗുരുവിനെ പൊളിച്ചടുക്കി കോണ്‍ഗ്രസ് ഐടി സെല്‍ മേധാവി ദിവ്യ സ്പന്ദന. കനയ്യ കുമാറും ഉമര്‍ ഖാലിദും അടക്കമുളള വിദ്യാര്‍ത്ഥി നേതാക്കളെ തെരുവില്‍ നേരിടണം എന്ന ജഗ്ഗി വാസുദേവിന്റെ വാക്കുകള്‍ക്കെതിരെയാണ് ദിവ്യ രംഗത്ത് വന്നിരിക്കുന്നത്. ടൈംസ് നൗ ചാനലിലെ അഭിമുഖ പരിപാടിയില്‍ ആണ് ഇയാള്‍ വിവാദ പരാമര്‍ശം നടത്തിയത്.

ഇന്ത്യയെ നൈസായി പറ്റിച്ച് പാകിസ്താൻ, നിരോധനം വെറും കണ്ണിൽ പൊടിയിടൽ മാത്രമെന്ന് കണ്ടെത്തൽഇന്ത്യയെ നൈസായി പറ്റിച്ച് പാകിസ്താൻ, നിരോധനം വെറും കണ്ണിൽ പൊടിയിടൽ മാത്രമെന്ന് കണ്ടെത്തൽ

കനയ്യ അടക്കമുളളവരെ ഇപ്പോള്‍ നേരിടണമെന്നും രാജ്യം വൈകാരികമായി അതിന് പരുവപ്പെട്ട സമയമാണ് ഇതെന്നും ജഗ്ഗി വാസുദേവ് പറഞ്ഞ് വെച്ചു. ഇതിന് മറുപടിയായി ജഗ്ഗി വാസുദേവിന്റെ ഭാര്യയുടെ കൊലക്കേസ് കുത്തിപ്പൊക്കിയാണ് ദിവ്യ മറുപടി നല്‍കിയിരിക്കുന്നത്.

divay

ഭാര്യയെ കൊലപ്പെടുത്തി എന്ന് ആരോപിച്ച് ജഗ്ഗി വാസുദേവിന് എതിരെ 1997ല്‍ കേസുണ്ടായിരുന്നു. ഈ സംഭവത്തെക്കുറിച്ച് പത്രത്തില്‍ വന്ന വാര്‍ത്തയാണ് ദിവ്യ സ്പന്ദന ട്വീറ്റ് ചെയ്തിരിക്കുന്നത്. എങ്ങനെ ആണിയാള്‍ തെരുവിലൂടെ നടക്കുന്നത് എന്നും ദിവ്യ ട്വീറ്റില്‍ ചോദിക്കുന്നു. ജഗ്ഗി വാസുദേവിന്റെ ഭാര്യയുടെ അച്ഛന്‍ ഇയാള്‍ക്കെതിരെ കൊലപാതകത്തിന് കേസ് കൊടുത്തിരുന്നു. എന്നാല്‍ ഈ കേസ് തെളിവില്ലാത്തത് കാരണം തള്ളിപ്പോവുകയായിരുന്നു.

ഭാര്യ കൊല്ലപ്പെട്ടത് അല്ലെന്നാണ് ജഗ്ഗി വാസുദേവിന്റെ വാദം. മാത്രമല്ല അവര്‍ മഹാസമാധി അടഞ്ഞതാണ് എന്ന ന്യായവുമായി വര്‍ഷം തോറും സമാധി ദിനവും ആചരിക്കാറുണ്ട്. കനയ്യ അടക്കമുളളവര്‍ക്കെതിരെയുളള ആക്രമണ ആഹ്വാനത്തിന് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ജഗ്ഗി വാസുദേവന് എതിരെ നടി സ്വര ഭാസ്‌കറും രംഗത്ത് എത്തിയിട്ടുണ്. ഇതുപോലെ ആക്രമണകാരിയായ, മാനസികരോഗിയായ ആളെ എങ്ങനെയാണ് ആത്മീയ ആചാര്യനായി കാണുന്നത് എന്നാണ് സ്വര ട്വീറ്റ് ചെയ്തിരിക്കുന്നത്.

English summary
Congress IT cell chief rakes up old murder charge against Sadhguru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X