കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ കണക്കുകള്‍ തിരിച്ചിട്ട് കോണ്‍ഗ്രസ് തൂത്തുവാരും!! താമര വാടുമെന്ന് പുതിയ സര്‍വ്വെ

Google Oneindia Malayalam News

Recommended Video

cmsvideo
കര്‍ണാടകയുടെ മനസ്സില്‍ എന്തെന്ന് സര്‍വ്വേ പറയുന്നു | #KarnatakaElection | Oneindia Malayalam

ബെംഗളൂരു: രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം കോണ്‍ഗ്രസ് പരീക്ഷണം നേരിട്ട ആദ്യ സംസ്ഥാനമാണ് കര്‍ണാടക. ജെഡിഎസുമായി സര്‍ക്കാരുണ്ടാക്കാനും ജെഡിഎസിന് മുഖ്യമന്ത്രി പദവി നല്‍കാനുമുള്ള കോണ്‍ഗ്രസിന്റെ തീരുമാനം ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി. ഇതോടെ രാഹുലിന്റെ നീക്കം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യമാണ് ബിജെപിയെ നേരിടുന്നത്. സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള വിവാദം ഏറെ നീണ്ടെങ്കിലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് തന്നെയാണ് മുന്‍തൂക്കം കല്‍പ്പിക്കുന്നത്. ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വെയില്‍ കര്‍ണാടക കോണ്‍ഗ്രസ് സഖ്യം തൂത്തുവാരുമെന്നും ബിജെപിക്ക് സീറ്റുകള്‍ നഷ്ടമാകുമെന്നുമാണ് വ്യക്തമാക്കുന്നത്.....

 ദക്ഷിണേന്ത്യയില്‍ ബിജെപിക്ക്

ദക്ഷിണേന്ത്യയില്‍ ബിജെപിക്ക്

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ഏറെ സഹായകമായത് കര്‍ണാടകയയായിന്നു. എന്നാല്‍ ഇത്തവണ കര്‍ണാടകയില്‍ ബിജെപി പിന്നോട്ടടിക്കുമെന്ന് പോള്‍ ഐസ് നടത്തിയ സര്‍വ്വെയില്‍ പറയുന്നു. കോണ്‍ഗ്രസ് സഖ്യമാണ് മുന്നേറ്റം കാഴ്ചവെക്കുക.

ആദ്യ സംസ്ഥാനം

ആദ്യ സംസ്ഥാനം

ദക്ഷിണേന്ത്യയില്‍ ബിജെപി അധികാരത്തിലെത്തിയ ആദ്യ സംസ്ഥാനമാണ് കര്‍ണാടക. ബിജെപിക്ക് സ്വാധീനമുള്ള ഒട്ടേറെ പ്രദേശങ്ങള്‍ കര്‍ണാടകയിലുണ്ട്. എന്നാല്‍ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പഴയ തിളക്കമുണ്ടാകില്ലെന്ന് സര്‍വ്വെ പറയുന്നു.

2014ലെ കണക്ക് ഇങ്ങനെ

2014ലെ കണക്ക് ഇങ്ങനെ

28 ലോക്‌സഭാ സീറ്റുകളാണ് കര്‍ണാടകയില്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി 17 സീറ്റില്‍ ജയിച്ചിരുന്നു. കോണ്‍ഗ്രസ് ഒമ്പത് സീറ്റിലും ജെഡിഎസ് രണ്ടു സീറ്റിലും ജയിച്ചു. അന്ന് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യമുണ്ടായിരുന്നില്ല.

17 സീറ്റുകള്‍ നേടും

17 സീറ്റുകള്‍ നേടും

ഇത്തവണ കോണ്‍ഗ്രസ് സഖ്യം 17 സീറ്റുകള്‍ നേടുമെന്നാണ് പോള്‍ ഐസ് സര്‍വ്വെയില്‍ വ്യക്തമാകുന്നത്. ബിജെപിയുടെ ആറ് സീറ്റുകള്‍ സഖ്യം പിടിച്ചെടുക്കും. ബിജെപി 11 സീറ്റിലേക്ക് ചുരുങ്ങുമെന്ന് സര്‍വ്വെയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ നേരെ മറിച്ചാകുമെന്ന് ചുരുക്കും.

 ബിജെപിക്ക് അനുകൂലമായ കണക്ക്

ബിജെപിക്ക് അനുകൂലമായ കണക്ക്

അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്. 13 ലോക്‌സഭാ മണ്ഡലങ്ങളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുന്നു. 11 സീറ്റില്‍ കോണ്‍ഗ്രസും നാല് സീറ്റില്‍ ജെഡിഎസും മുന്നിട്ട് നില്‍ക്കുന്നു.

മോദിയുടെ രണ്ടാമൂഴം?

മോദിയുടെ രണ്ടാമൂഴം?

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രതിഛായ വീണ്ടും മെച്ചപ്പെട്ടുവെന്നാണ് സര്‍വ്വെയില്‍ വ്യക്തമാകുന്നത്. 17 സീറ്റില്‍ കോണ്‍ഗ്രസ് സഖ്യം കുതിക്കുമെന്നാണ് സര്‍വ്വെ. ബിജെപിക്ക് ഇവിടെ സീറ്റ് കുറയുന്നത് മോദിയുടെ രണ്ടാമൂഴം എന്ന മോഹത്തിന് തിരിച്ചടിയാണ്.

സഖ്യത്തിന് 51 ശതമാനം വോട്ട്

സഖ്യത്തിന് 51 ശതമാനം വോട്ട്

കോണ്‍ഗ്രസ് സഖ്യം 51 ശതമാനം വോട്ടുകള്‍ നേടുമെന്നാണ് സര്‍വ്വെയില്‍ പറയുന്നത്. ബിജെപിക്ക് 45 ശതമാനം വോട്ടുകളും കിട്ടും. പല സീറ്റിലും ശക്തമായ പോരാട്ടം നടക്കും. വന്‍ ഭൂരിപക്ഷം മിക്കയിടത്തുമുണ്ടാകില്ല.

കുഴഞ്ഞുമറിഞ്ഞ് വോട്ടുകള്‍

കുഴഞ്ഞുമറിഞ്ഞ് വോട്ടുകള്‍

എട്ട് സീറ്റില്‍ കോണ്‍ഗ്രസ് സഖ്യത്തിന് വന്‍ ഭൂരിപക്ഷം ലഭിക്കും. മൂന്ന് സീറ്റില്‍ നേരിയ ഭൂരിപക്ഷം മാത്രമാണുണ്ടാകുക. ബിജെപിക്ക് നാല് മണ്ഡലത്തില്‍ ഉയര്‍ന്ന ഭൂരിപക്ഷമുണ്ടാകും. നാലെണ്ണത്തില്‍ നേരിയ ഭൂരിപക്ഷവും.

ഒമ്പതു സീറ്റില്‍ പ്രവചനം അസാധ്യം

ഒമ്പതു സീറ്റില്‍ പ്രവചനം അസാധ്യം

ബാക്കി വരുന്ന ഒമ്പതു സീറ്റുകളിലെ വിജയവും പരാജയവും പ്രവചിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. എങ്കിലും അനുകൂല ഘടകങ്ങള്‍ കോണ്‍ഗ്രസിന് സഖ്യത്തിനൊപ്പമാണ്. ഈ സീറ്റുകളില്‍ മൂന്ന് ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിനാകും ജയങ്ങള്‍ രേഖപ്പെടുത്തുകയെന്നും സര്‍വ്വെയില്‍ പറയുന്നു.

ബിജെപി ദക്ഷിണേന്ത്യയില്‍ ആദ്യം ഭരണത്തിലെത്തിയ കര്‍ണാടകയിലെ രാഷ്ട്രീയ വിശേഷങ്ങള്‍ അറിയാന്‍

നവജ്യോത് സിംഗ് സിദ്ദുവിനെ കാണാതായിട്ട് 20 ദിവസം; ചങ്കിടിപ്പോടെ കോൺഗ്രസ്നവജ്യോത് സിംഗ് സിദ്ദുവിനെ കാണാതായിട്ട് 20 ദിവസം; ചങ്കിടിപ്പോടെ കോൺഗ്രസ്

English summary
Congress-JD(S) Gain in Karnataka, BJP Tally May Fall by 6: Survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X