കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണീരോടെ യെദ്യൂരപ്പ.. ആഘോഷമാക്കി കോൺഗ്രസും ജനതാദളും..

Google Oneindia Malayalam News

ബെംഗളൂരു: മൂന്ന് ദിവസത്തെ അനിശ്ചിതത്വങ്ങൾക്കും രാഷ്ട്രീയ നാടകങ്ങൾക്കും ഒടുവിലാണ് കർണാടക മുഖ്യമന്ത്രി സ്ഥാനം ബിഎസ് യെദ്യൂരപ്പ രാജി വെച്ചിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 55 മണിക്കൂർ മാത്രമാണ് മൂന്നാം ഊഴത്തിൽ യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രിയായിരിക്കാനായത്. വികാരനിർഭരമായ പ്രസംഗത്തോടെ തന്നെ രാജിയാണ് യെദ്യൂരപ്പ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായിരുന്നു. ഇതോടെ കോൺഗ്രസ് ക്യാമ്പുകൾ ആവേശത്തിലായി.

con

15 മിനുറ്റോളം നീണ്ട പ്രസംഗത്തിനൊടുവിൽ യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചതോടെ സഭയിലെ കോൺഗ്രസ്- ജെഡിഎസ് അംഗങ്ങളുടെ മുഖത്ത് ചിരി പടർന്ന്. അംഗങ്ങളെല്ലാം സീറ്റുകളിൽ നിന്നെഴുന്നേറ്റ് ആഹ്ളാദം പങ്കിട്ടു. യെദ്യൂരപ്പ സഭ വിട്ടതോടെ വിധാൻ സൌധയിൽ ആഹ്ളാദം പരന്നു. കോൺഗ്രസിന്റെയും ജെഡിഎസിന്റെയും അംഗങ്ങൾ പരസ്പരം കൈ കൊടുക്കുകയും കെട്ടിപ്പുണരുകയും ചെയ്തു.

കോൺഗ്രസിന്റെ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ച ഡികെ ശിവകുമാറും ജെഡിഎസ് നേതാവ് കുമാരസ്വാമിയും കൈകോർത്ത് മുകളിലേക്ക് ഉയർത്തിപ്പിടിച്ചു. മൂന്ന് ദിവസം നീണ്ട പോരാട്ടത്തിനൊടുവിലെ ഈ വിജയം കോൺഗ്രസ് നേതാക്കളേയും അണികളേയും ഒരുപോലെ ആവേശഭരിതരാക്കിയിരിക്കുകയാണ്.

Recommended Video

cmsvideo
Karnataka Floor Test: Yeddyurappa Resigned

English summary
Congress- JDS MLAs celebration the resignation of BS Yeddyurappa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X