കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നു.... തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി സഖ്യമെന്ന് കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ചെന്നൈ: പ്രതിപക്ഷ ഐക്യത്തിനായി ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു നടത്തിയ നീക്കങ്ങള്‍ക്ക് വിജയം കാണുന്നു. കര്‍ണാടകത്തിന് പിന്നാലെ തമിഴ്‌നാട്ടിലും സഖ്യത്തിനൊരുങ്ങി കോണ്‍ഗ്രസ്. ഡിഎംകെയുമായി സഖ്യമുണ്ടാക്കി 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം നടന്‍ കമല്‍ഹാസന്‍ മുന്നോട്ട് വെച്ച ഉപാധികളെ പൂര്‍ണമായും തള്ളിയിരിക്കുകയാണ് കോണ്‍ഗ്രസ്.

ദക്ഷിണേന്ത്യയില്‍ 132 സീറ്റുകളാണുള്ളത്. ഇതില്‍ നാല് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ സഖ്യത്തിലാണ്. കേരളത്തില്‍ മാത്രമാണ് പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുന്നത്. അതേസമയം ദക്ഷിണേന്ത്യയില്‍ നിന്ന് നൂറ് സീറ്റുകള്‍ പിടിച്ചാല്‍ അത് 2019ല്‍ പുതിയൊരു ചരിത്രമെഴുതുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഉത്തരേന്ത്യയേക്കാളും പ്രതിപക്ഷ മഹാസഖ്യം ഇപ്പോള്‍ ശക്തമായിരിക്കുന്നത് ദക്ഷിണേന്ത്യയിലാണ്. വളരെ വേഗം തന്നെ ഇതിന്റെ ഫലം കാണുന്നുണ്ട്. കര്‍ണാടക ഉപതിരഞ്ഞെടുപ്പാണ് ഇതില്‍ മാറ്റം കൊണ്ടുവന്നത്.

തമിഴ്‌നാട്ടില്‍ ഡിഎംകെ തന്നെ

തമിഴ്‌നാട്ടില്‍ ഡിഎംകെ തന്നെ

തമിഴ്‌നാട്ടില്‍ ഡിഎംകെ മതേതര കക്ഷിയാണെന്ന് കോണ്‍ഗ്രസ് പറയുന്നു. ബിജെപിക്കെതിരെയുള്ള മതേതര കൂട്ടായ്മ ദക്ഷിണേന്ത്യയില്‍ നയിക്കുക ഡിഎംകെയായിരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. സംസ്ഥാനത്ത് അവരുമായി മാത്രമാണ് സഖ്യമുള്ളത്. മറ്റ് പാര്‍ട്ടികളുമായി സഖ്യമില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ എക്കാലത്തെയും വിശ്വസ്തനായ സഖ്യകക്ഷിയാണ് ഡിഎംകെയെന്നും പാര്‍ട്ടി പറയുന്നു.

കമല്‍ഹാസന്റെ ആവശ്യം തള്ളി

കമല്‍ഹാസന്റെ ആവശ്യം തള്ളി

കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കല്‍ നീതി മയ്യവുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തല്‍. ഡിഎംകെയുമായും അണ്ണാ ഡിഎംകെയുമായും ഉള്ള ബന്ധം കോണ്‍ഗ്രസ് ഉപേക്ഷിക്കണമെന്നായിരുന്നു കമല്‍ഹാസന്‍ മുന്നോട്ടു വെച്ച ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ വ്യക്തമാക്കിയിരുന്നത്. 2019ല്‍ കമലിനെ ഒപ്പം കൂട്ടാതെ തന്നെ കൂടുതല്‍ സീറ്റുകള്‍ നേടാനാവുമെന്ന് എഐസിസി സെക്രട്ടറി സഞ്ജയ് ദത്ത് പറഞ്ഞു.

സ്റ്റാലിനുമായി സംഭാഷണം

സ്റ്റാലിനുമായി സംഭാഷണം

ചന്ദ്രബാബു നായിഡു പ്രതിപക്ഷ ഐക്യത്തിനായി സ്റ്റാലിനെ തമിഴ്‌നാട്ടിലെത്തി കണ്ടിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം ദേവഗൗഡയെയും കുമാരസ്വാമിയെയും കാണുകയും ചെയ്തു. ഇതിന് ശേഷം കോണ്‍ഗ്രസ് ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിനുമായി ഫോണ്‍ സംഭാഷണം നടത്തി. രാഹുല്‍ ഗാന്ധി നേരിട്ടാണ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം അണ്ണാ ഡിഎംകെ ഇത്തവണ തകര്‍ന്നടിയാന്‍ സാധ്യതയുള്ളത് കൊണ്ടും കൂടിയാണ് കോണ്‍ഗ്രസ് വീണ്ടും ഡിഎംകെയ്‌ക്കൊപ്പം ചേരുന്നത്.

സീറ്റ് ചര്‍ച്ചകള്‍ തുടങ്ങി

സീറ്റ് ചര്‍ച്ചകള്‍ തുടങ്ങി

സഞ്ജയ് ദത്ത് സീറ്റ് ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ ദിവസം സ്റ്റാലിനുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ഇക്കാര്യങ്ങള്‍ സംസാരിച്ചത്. കോണ്‍ഗ്രസിന് പത്തിലധികം സീറ്റ് ഡിഎംകെ നല്‍കുമെന്നാണ് സൂചന. അതേസമയം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണുന്നതില്‍ തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നും, നരേന്ദ്ര മോദിയുമായിട്ടാണ് തങ്ങളുടെ പോരാട്ടമെന്നും നേരത്തെ തന്നെ ഡിഎംകെ വ്യക്തമാക്കിയിരുന്നു. ഡിഎംകെയുമായി വിട്ടുവീഴ്ച്ചയാവാമെന്നാണ് രാഹുല്‍ സംസ്ഥാന ഘടകത്തോട് നിര്‍ദേശിച്ചിരിക്കുന്നത്.

കമലിനെ എന്തിന് തഴഞ്ഞു

കമലിനെ എന്തിന് തഴഞ്ഞു

കമല്‍ഹാസനെ തഴഞ്ഞതിന് നിരവധി കാരണങ്ങളാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. കമല്‍ ഇതുവരെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ജയസാധ്യത ഉണ്ടോ ഇല്ലയോ എന്നത് വ്യക്തമല്ല. അത്തരമൊരു റിസ്‌ക് എടുത്ത് ഡിഎംകെ പിണക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന ഘടകം രാഹുല്‍ ഗാന്ധിയെ അറിയിച്ചത്. നേരത്തെ രാഹുല്‍ ഗാന്ധിയെ കമല്‍ഹാസന്‍ ദില്ലിയിലെത്തി കണ്ടിരുന്നു. ഡിഎംകെയെ സഖ്യത്തില്‍ നിന്ന് ഒഴിവാക്കണമെന്നും, കോണ്‍ഗ്രസുമായി സഖ്യത്തിന് താല്‍പര്യമുണ്ടെന്നും കമല്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് പക്വതയില്ലായ്മയായിട്ടാണ് കോണ്‍ഗ്രസ് കണ്ടത്.

സഖ്യം ശക്തിപ്പെടുത്തുന്നു

സഖ്യം ശക്തിപ്പെടുത്തുന്നു

ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്, എംഎംകെ എന്നീ പാര്‍ട്ടികള്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം നില്‍ക്കുമെന്നാണ് സൂചന. നേരത്തെ ഡിഎംകെയ്‌ക്കൊപ്പം ചേര്‍ന്ന പാര്‍ട്ടികലാണ് ഇവര്‍. അതേസമയം എംഡിഎംകെ, സിപിഐ, സിപിഎം, വിടുതലൈ ചിരുതൈകല്‍ കച്ചി, എന്നിവരും ഡിഎംകെയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. നവംബര്‍ 13ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. അതേസമയം കോണ്‍ഗ്രസ് സഖ്യമുണ്ടായാല്‍ ഇവര്‍ പിന്തുണയ്ക്കുമോ എന്ന് അറിയിച്ചിട്ടില്ല.

രജനീകാന്തും വരുന്നു

രജനീകാന്തും വരുന്നു

ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന വാദങ്ങളെ സൂപ്പര്‍ താരം രജനീകാന്തും തള്ളിയിട്ടുണ്ട്. ബിജെപിക്കെതിരെ വലിയൊരു സഖ്യം പ്രതിപക്ഷ നിരയില്‍ ഉണ്ടായിക്കാണ്ടിരിക്കുകയാണ്. അവര്‍ പറയുന്നു ബിജെപി അപകടം പിടിച്ച പാര്‍ട്ടിയാണെന്ന്. അത്രയും പാര്‍ട്ടികള്‍ ഒരുമിച്ച് പറയുന്നുണ്ടെങ്കില്‍ അത് ശരിയായിരിക്കുമെന്നും രജനി പറഞ്ഞു. ഈ വാക്കുകളാണ് അദ്ദേഹം പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാകുമെന്ന സൂചന നല്‍കുന്നത്. അതേസമയം നോട്ടുനിരോധനം കേന്ദ്ര സര്‍ക്കാരിന്റെ വന്‍ അബദ്ധങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ സീറ്റ് പ്രഖ്യാപനം പാളി..... ദിഗ്വിജയ് സിംഗും ജോതിരാദിത്യ സിന്ധ്യയും പോരില്‍കോണ്‍ഗ്രസില്‍ സീറ്റ് പ്രഖ്യാപനം പാളി..... ദിഗ്വിജയ് സിംഗും ജോതിരാദിത്യ സിന്ധ്യയും പോരില്‍

ബംഗാളില്‍ മാല്‍ഡ പാര്‍ലമെന്റംഗം പാര്‍ട്ടി വിടുന്നു.... തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുംബംഗാളില്‍ മാല്‍ഡ പാര്‍ലമെന്റംഗം പാര്‍ട്ടി വിടുന്നു.... തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും

English summary
congress join hands with dmk
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X