കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദുവിന്റെ പ്രശ്‌നം തീര്‍ത്തു, ഇനി വേണ്ടത് അധ്യക്ഷന്‍, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ചേരുന്നു

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ നിര്‍ണായക വര്‍ക്കിംഗ് കമ്മിറ്റി യോഗം ഇന്ന് ചേരും. കോണ്‍ഗ്രസിലെ സംഘടനാ തിരഞ്ഞെടുപ്പാണ് ഇതോടെ വീണ്ടും ചര്‍ച്ചയാവുന്നത്. വര്‍ക്കിംഗ് കമ്മിറ്റിയില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള സമ്മതം നല്‍കുമെന്നാണ് സൂചന. സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയാനായി കാത്തിരിക്കുകയാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് നീണ്ടുപോവുകയാണ്. രാഹുല്‍ ഗാന്ധി അധ്യക്ഷനായി വരാത്തത് വലിയ പ്രതിസന്ധികള്‍ക്ക് വഴിവെക്കുന്നുണ്ട്. ജി23 എന്ന ഗ്രൂപ്പ് തന്നെ കോണ്‍ഗ്രസില്‍ ശക്തമായിരിക്കുകയാണ്. രാഹുല്‍ ഗാന്ധി പിന്നില്‍ നിന്ന് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നു എന്നാണ് പരാതി. അതുകൊണ്ട് തിരഞ്ഞെടുപ്പ് നടത്താന്‍ രാഹുലിന് മേല്‍ സമ്മര്‍ദം ശക്തമാക്കുകയാണ്.

കമലും രജനിയും തോറ്റുമടങ്ങി, തമിഴകത്ത് തീക്കാറ്റായി ഇളയ ദളപതി, സ്റ്റാലിനെ വെല്ലുന്ന എംജിആറാവുമോ?കമലും രജനിയും തോറ്റുമടങ്ങി, തമിഴകത്ത് തീക്കാറ്റായി ഇളയ ദളപതി, സ്റ്റാലിനെ വെല്ലുന്ന എംജിആറാവുമോ?

1

കോണ്‍ഗ്രസ് തുടര്‍ച്ചയായി തിരഞ്ഞെടുപ്പ് തിരിച്ചടികള്‍ നേരിട്ട് കൊണ്ടിരിക്കുകയാണ് ഈ സാഹചര്യത്തില്‍ അധ്യക്ഷനുണ്ടാവേണ്ടത് അത്യാവശ്യമാണ്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ പരാജയം ഏറ്റുവാങ്ങിയതോടെയാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചത്. അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹം തിരിച്ചുവരാനാണ് സാധ്യത. അതേസമയം പുതിയ അംഗങ്ങളെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അതിനായിട്ടാണ് സമ്പൂര്‍ണമായ അഴിച്ചുപണിക്കായി തിരഞ്ഞെടുപ്പ് നടത്താന്‍ ഒരുങ്ങുന്നത്. ജില്ലാ തലം മുതല്‍ ദേശീയ തലം വരെ കോണ്‍ഗ്രസ് സമ്പൂര്‍ണ പൊളിച്ചെഴുതല്‍ നടത്തും. നവജ്യോത് സിംഗ് സിദ്ദു രാജി പിന്‍വലിച്ച ശേഷമാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ചേരുന്നത് എന്ന ആശ്വാസമുണ്ട്.

ഒന്നിന് പിറകേ ഒന്നായി വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രശ്‌നങ്ങളെ നേരിട്ട് കൊണ്ടിരിക്കുകയാണ്. പഞ്ചാബിലും കേരളത്തിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും പ്രശ്‌നങ്ങളുണ്ട്. ഇത് പരിഹരിക്കണമെങ്കില്‍ പുതിയ അധ്യക്ഷന്‍ വേണ്ടി വരും. നേരത്തെ ജി23യിലെ നേതാക്കളായ ഗുലാം നബി ആസാദും ആനന്ദ് ശര്‍മയും കപില്‍ സിബലും തുടര്‍ച്ചായി പാര്‍ട്ടിയിലെ തിരഞ്ഞെടുപ്പിനായി ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിക്ക് ഇപ്പോഴൊരു അധ്യക്ഷനുണ്ടോ എന്നായിരുന്നു സിബലിന്റെ ചോദ്യം. അംഗത്വ ക്യാമ്പയിന്‍ ശക്തമാക്കാനാണ് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളില്‍ ഭൂരിഭാഗത്തിന്റെയും ആവശ്യം. ഒപ്പം താഴേ തട്ട് മുതല്‍ തിരഞ്ഞെടുപ്പ് നടത്താനും ആവശ്യമുണ്ട്.

ഹ്രസ്വകാല അധ്യക്ഷ എന്ന രീതി മാറ്റി മുഴുവന്‍ സമയ അധ്യക്ഷന്‍ എന്ന രീതിയാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഡിസംബര്‍ 2022 വരെയുള്ള പ്രസിഡന്റിനെ ആവശ്യമില്ലെന്നാണ് ജി23 അടക്കം പറയുന്നത്. രാഹുലിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമോ എന്നതാണ് നിര്‍ണായക ചോദ്യം. അടുത്ത വര്‍ഷം സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ നിരവധി നടക്കാനുണ്ട്. ഗോവയും മണിപ്പൂരും യുപിയും ഉത്തരാഖണ്ഡും നിര്‍ണായക സംസ്ഥാനങ്ങളാണ്. ഇതില്‍ മൂന്നെണ്ണമെങ്കിലും വിജയിച്ചില്ലെങ്കില്‍ അതോടെ കോണ്‍ഗ്രസ് പ്രതിപക്ഷ നിരയില്‍ തന്നെ അപ്രസക്തമാകും. നിലവില്‍ ഒരിടത്തും വിജയിക്കാനുള്ള സാധ്യത കോണ്‍ഗ്രസിന് മുന്നില്‍ ഇല്ല.

സാരിയില്‍ മാലഖയെ പോലെ തിളങ്ങി പ്രയാഗ മാര്‍ട്ടിന്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

അധ്യക്ഷ സ്ഥാനത്തേക്ക് നോക്കിയിയിരിക്കുകയല്ല കോണ്‍ഗ്രസ് ചെയ്യേണ്ടതെന്ന് ഒരു വിഭാഗം നേതാക്കള്‍ വാദിക്കുന്നു. പകരം ഈ സംസ്ഥാനങ്ങളില്‍ വിജയിക്കാനാണ് നോക്കേണ്ടതെന്ന് ഇവര്‍ പറയുന്നു. അതേസമയം ആര്‍ക്കെതിരെയും അച്ചടക്ക നടപടിയൊന്നും വര്‍ക്കിംഗ് കമ്മിറ്റി എടുക്കില്ല. പാര്‍ട്ടിയില്‍ ഐക്യത്തിന്റെ ആവശ്യം ചര്‍ച്ച ചെയ്യുമെന്ന് ഉറപ്പാണ്. എല്ലാവരോടും ഒന്നിച്ച് നിന്ന് ബിജെപിയെ നേരിടാന്‍ രാഹുല്‍ ആവശ്യപ്പെട്ടേക്കും. ലഖിംപൂര്‍ ഖേരിയില്‍ പ്രിയങ്കയെ അറസ്റ്റ് ചെയ്തപ്പോള്‍ എല്ലാ നേതാക്കളും ഒന്നിച്ച് നിന്നിരുന്നു. അതുപോലെ ഒറ്റക്കെട്ടായി നില്‍ക്കാന്‍ രാഹുല്‍ ആവശ്യപ്പെടുമെന്നാണ് സൂചന. ലഖിംപൂര്‍ ഖേരി അടക്കം വര്‍ക്കിംഗ് കമ്മിറ്റിയുടെ പ്രധാന അജണ്ടയാവും.

കൊവിഡ് തരംഗത്തിന് ശേഷം കോണ്‍ഗ്രസ് ചേരുന്ന ആദ്യ വര്‍ക്കിംഗ് കമ്മിറ്റിയാണിത്. നേതാക്കളില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് വര്‍ക്കിംഗ് കമ്മിറ്റി ചേരുന്നത്. അതേസമയം പ്രിയങ്ക ഗാന്ധി പുതിയ റോള്‍ വരുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാണ് തിരഞ്ഞെടുപ്പ് നടക്കുക എന്ന് പ്രഖ്യാപിക്കാനുള്ള സാധ്യത ശക്തമാണ്. ഈ വര്‍ഷം ജൂണിനുള്ളില്‍ പുതിയ അധ്യക്ഷന്‍ വരുമെന്നായിരുന്നു കോണ്‍ഗ്രസ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവിധ കാരണങ്ങളാണ് ഇത് നീണ്ടുപോവുകയായിരുന്നു. കൊവിഡ് രണ്ടാം തരംഗം കൂടി വന്നതോടെ അത് ഇനിയും നീണ്ടു. ലഖിംപൂര്‍ ഖേരി വിഷയത്തില്‍ നിര്‍ണായക തീരുമാനം കോണ്‍ഗ്രസ് എടുക്കുമെന്ന് സൂചനയുണ്ട്.

ഷാരൂഖിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ആര്യന്‍? വാങ്ങാനാവുക ഈ ഭക്ഷണങ്ങള്‍, ജയിലില്‍ മോശം സാഹചര്യംഷാരൂഖിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ആര്യന്‍? വാങ്ങാനാവുക ഈ ഭക്ഷണങ്ങള്‍, ജയിലില്‍ മോശം സാഹചര്യം

Recommended Video

cmsvideo
പ്രിയങ്കയുടെ തീ തുപ്പുന്ന പ്രസംഗം..കോരിത്തരിച്ച് ജനങ്ങൾ..വിറച്ച് മോദിയും യോഗയും

English summary
congress joining crucial working committee, new president and election top agenda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X