കോൺഗ്രസിനെ സിപിഎം പിന്തുണച്ചില്ലെങ്കിലും വേണ്ട... സിപിഎമ്മിനെ കോൺഗ്രസ് പിന്തുണയ്ക്കും!!
ദില്ലി: കേന്ദ്രത്തിൽ സിപിഎമ്മും കോൺഗ്രസും കൈകോർക്കുന്നു. ബിനോയ് കോടിയേരിയുടെ പേരില്‍ കേരളത്തില്‍ സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം കനപ്പിക്കുമ്പോഴാണ് കേന്ദ്രത്തിൽ രണ്ട് പാർട്ടികളും ഒരു വിഷയത്തിൽ കൈകോർക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെയുള്ള ഇംപീച്ച്മെന്റ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് അഖിലേന്ത്യ നേതൃത്വം അറിയിച്ചു.
നേരത്തെ സിപിഎം പ്രമേയം കൊണ്ടുവരുമെന്ന് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസിന്റെ നീക്കം. ബജറ്റ് സമ്മേളനത്തിലായിരിക്കും ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കുക. കുറച്ച് ദിവസം മുമ്പ് സുപ്രീം കോടതി നടപടികള്‍ നിര്‍ത്തിവെച്ച് കൊളീജിയം അംഗങ്ങളായ നാല് ജഡ്ജിമാര്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിന്‍ തുടര്‍ച്ചയാണ് ഇംപീച്ച്മെന്‍റ് നീക്കം.

കേരളത്തിൽ അടി, കേന്ദ്രത്തിൽ ഭയ്യാ, ഭയ്യാ
അതേ സമയം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ 13 കോടി രൂപ തട്ടിച്ച സംഭവത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് സിപിഐ എം പോര് രൂക്ഷമാകുകയാണ്. ബിനോയ് കോടിയേരിക്കെതിരെ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇതിനിടയിലാണ് മറ്റൊരു വിഷയത്തിൽ കോൺഗ്രസും സിപിഎമ്മും കൈകോർക്കുന്നത്.

ബജറ്റ് സമ്മേളനത്തിൽ പ്രമേയം
ജസ്റ്റിസുമാരായ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രജ്ഞന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍ എന്നിവരാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ കടുത്ത ആരോപണമുന്നയിച്ചത്. തുടർന്നാണ് ബജറ്റ് സമ്മേളനത്തിൽ ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ സിപിഎം തീരുംമാനിച്ചത്.

യെച്ചൂരിയുടെ വാദം
നേരെത്ത സിപിഎം കേന്ദ്രകമ്മറ്റിയില്‍ മുഖ്യശത്രുവിനെ നേരിടാന്‍ കോണ്‍ഗ്രസുമായി വിട്ടുവീഴ്ച വേണമെന്ന ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയുടെ രേഖ തള്ളിയിരുന്നു. പക്ഷേ അതിനിടെയിലും ഇരുപാര്‍ട്ടികളിലും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെയുള്ള നീക്കത്തില്‍ ഒരുമിക്കുന്നത് യെച്ചൂരിയുടെ രേകയ്ക്കുള്ള അനൂകൂല നടപിടിയായിട്ടാണ് കാണുന്നത്.

രാഷ്ട്രീയ പാര്‍ട്ടികൾ മാറിനില്‍ക്കണം
അതേസമയം സുപ്രീം കോടതി നേരിടുന്ന പ്രതിസന്ധി വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ട് ബാര്‍ കൗണ്‍സില്‍ രംഗത്ത് എത്തിയിരുന്നു. 'പരമോന്നത കോടതിയുടേത് ആഭ്യന്തര പ്രശ്‌നമാണെന്നും പ്രശ്‌നങ്ങള്‍ വേഗത്തിലും സമാധാനപൂര്‍വ്വും പരിഹരിക്കുമെന്നും' ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍ കുമാർ മിശ്ര അറിയിച്ചിരുന്നു.












Click it and Unblock the Notifications