കോൺഗ്രസ് വളർന്നത് 'പിടിച്ചെടുക്കൽ' തന്ത്രത്തിലൂടെ, കശ്മീരിലേത് തുടർശൈലി; സാക്ഷിയായി ചരിത്രവും വർത്തമാനവും
ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ 'അവകാശം' ഉന്നയിക്കാൻ കോൺഗ്രസിനെ സഹായിക്കുമെന്ന പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശം വർഷങ്ങൾ പഴക്കമുള്ള വിവാദത്തിനാണ് വീണ്ടും ചൂട് പകർന്നിരിക്കുന്നത്. ഏത് വിധേനയും 'പിടിച്ചെടുക്കുക'യെന്ന പാർട്ടിയുടെ മനോഭാവത്തിന്റെ കൂടി പ്രതിഫലനമാണ് പ്രസ്താവന എന്നാണ് വിലയിരുത്തപ്പെടുന്നത്. ഭരണം കൈക്കലാക്കാൻ ഇതേ കാഴ്ചപ്പാടാണ് കോൺഗ്രസ് തങ്ങളുടെ ചരിത്രത്തിലൂടനീളം പുലർത്തിയത് എന്നതിന് നിരവധി ഉദാഹരണങ്ങൾ വേറെയും ഉണ്ട്.

അധികാരം നിലനിർത്താൻ വേണ്ടി രാജ്യത്തിന്റെ ഐക്യത്തേയും സുരക്ഷയേയും കോൺഗ്രസ് എങ്ങനെ കുതുരിക്കൊടുത്തു എന്നത് ചരിത്രവും സമകാലിക സംഭവവികാസങ്ങളും വെച്ച് പരിശോധിക്കാം.
'പിടിച്ചെടുക്കൽ' മനോഭാവം; ഒരു ചരിത്ര അവലോകനം
അധികാരം നേടാനായി എന്ത് തന്ത്രവും പയറ്റുകയെന്നതാണ് തുടക്കം മുതൽ കോൺഗ്രസ് നടപ്പാക്കിക്കൊണ്ടിരുന്നത് എന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലുടനീളം കോൺഗ്രസ് ഇത്തരത്തിൽ പ്രവർത്തിച്ച നിരവധി സംഭവങ്ങൾ കണ്ടെത്താനാകും. ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തി 1975 ൽ അടിയന്തരാവസ്ഥ നടപ്പിലാക്കിയത് മുതൽ ഭരണത്തിലിരിക്കെ അധികാരം തങ്ങളിലേക്ക് കേന്ദ്രീകരിച്ചത് വരെയുള്ള കാര്യങ്ങൾ പാർട്ടിയുടെ സ്വേച്ഛാധിപത്യ നിലപാടിന്റെ ഉദാഹരണങ്ങളാണെന്ന് വിമർശിക്കപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയ ചുറ്റുപാടുകളിൽ മാത്രമല്ല, വിപുലമായി തന്നെ ഇതേ രീതിയാണ് കോൺഗ്രസ് പിന്തുടർന്നിരുന്നത്. ചരിത്രം പരിശോധിച്ചാൽ വിവിധ സമുദായങ്ങൾക്കിടയിലും പ്രദേശങ്ങളിലും കോൺഗ്രസ് എങ്ങനെ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചുവെന്നത് വ്യക്തമാകും. വിഭജന നയങ്ങൾ നടപ്പാക്കി ഭിന്നിപ്പും അശാന്തിയും വിതച്ച് കൊണ്ടാണ് ഇതെല്ലാം കോൺഗ്രസ് നേടിയെടുത്തത്.

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370, 35 എ എന്നിവ അടിച്ചേൽപ്പിച്ചത് ഇതിനുള്ള മികച്ച ഉദാഹരണമാണ്. സംസ്ഥാനത്തിന് പ്രത്യേക പദവി നൽകിക്കൊണ്ട് ചില വോട്ടുബാങ്കുകളെ പ്രീണിപ്പിക്കുകയെന്ന ലക്ഷ്യമാണ് കോൺഗ്രസിനുണ്ടായിരുന്നത്. പ്രദേശത്തെ തങ്ങളുടെ കാൽക്കീഴിൽ നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കോൺഗ്രസിന്റെ ഈ നീക്കം.
വിഘടനവാദവും തീവ്രവാദവും മേഖലയിൽ അശാന്തി പരത്തിയപ്പോഴും പ്രത്യേക പദവി റദ്ദ് ചെയ്യാൻ കോൺഗ്രസ് വിമുഖത കാണിച്ചു. അസ്ഥിരമായ പ്രദേശങ്ങളുടെ നിയന്ത്രണം കൈപ്പിടിയിലാക്കാനുള്ള കോൺഗ്രസിന്റെ തന്ത്രം കൂടിയായിരുന്നു ഇത്.
വഖഫ് ബോർഡിന് സമാനമായ പ്രവർത്തന രീതി; ലക്ഷ്യം വോട്ട് ബാങ്ക്
ഇന്ത്യയിലെ വഖഫ് ബോർഡും ഖാർഗെയുടെ പരമാർശത്തിന് സമാന്തരമായാണ് പ്രവർത്തിക്കുന്നതെന്നത് ശ്രദ്ധേയമാണ്. മുസ്ലീം മതത്തിലെ ചാരിറ്റബിൾ ട്രസ്റ്റുകളുടെ മേൽനോട്ടം വഹിക്കുന്ന നിയമപരമായ സ്ഥാപനമായ വഖഫ് ബോർഡുകൾ മതപരമായ അധികാരത്തിന്റെ മറവിൽ ഭൂമി കൈക്കലാക്കുന്നുവെന്ന ആക്ഷേപം നേരത്തേ തന്നെ ഉയർന്നിരുന്നു. ചിലരുടെ നേട്ടത്തിന് വേണ്ടി മാത്രം വൻ തോതിൽ ഭൂമിയും സ്വത്തുക്കളും സ്വന്തമാക്കുന്ന വഖബ് ബോർഡിന്റെ പ്രവർത്തന രീതി തന്നെയാണ് കോൺഗ്രസും പുലർത്തുന്നത്. തങ്ങളുടെ വോട്ടുബാങ്ക് സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമാണ് പാർട്ടിയും പ്രവർത്തിക്കുന്നത്.
വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് സുതാര്യതയില്ലെന്ന ആക്ഷേപം പോലെ തന്നെ ഭരണത്തോടുള്ള കോൺഗ്രസ് സമീപനത്തിലും സുതാര്യതയുടെ അഭാവമുണ്ടെന്ന വിമർശനം നിലനിൽക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് പ്രത്യേക സമുദായങ്ങളുടെ താത്പര്യങ്ങൾ മാത്രം സംരക്ഷിക്കാനാണ് കോൺഗ്രസ് എന്നും ശ്രദ്ധ പുലർത്തിയിട്ടുള്ളത്. ഇത്തരം നടപടികൾ ദേശീയ ഐക്യത്തിന് തുരങ്കം വെയ്ക്കുക മാത്രമല്ല ചെയ്തത്, മറ്റ് സമുദായങ്ങളെ അന്യവത്കരിക്കുന്നതിനും രാജ്യത്ത് വിവിധ സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പ് വളർത്താനും ഇത് കാരണമായി. .
പ്രത്യേക പദവി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന് പിന്നിൽ
ജമ്മു കാശ്മീരിൽ വിജയിച്ചാൽ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ അവകാശം ഉന്നയിക്കാമെന്ന ഖാർഗെയുടെ പരാമർശത്തിന് പിന്നിൽ സംസ്ഥാനത്തിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ വളരെ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ച സംഭവമാണ് ഈ പ്രത്യേക പദവി. 2019-ൽ നരേന്ദ്ര മോദി സർക്കാരാണ് പ്രത്യേക പദവി റദ്ദാക്കിയത്. ജമ്മു കാശ്മീരിന്റെ തനതായ സ്വത്വം നിലനിർത്താനാണ് പ്രത്യേക പദവി നിലനിർത്തിയത് എന്നായിരുന്നു കോൺഗ്രസ് ഉയർത്തിയ വാദം. എന്നാൽ പ്രത്യേക പദവി മേഖലയിൽ വിഘടനവാദവും തീവ്രവാദവും വളരാൻ മാത്രമാണ് കാരണമായത്.
പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നത് ദേശീയോദ്ഗ്രഥനത്തിന് മാത്രമല്ല ഭീഷണിയാകുന്നത്, മറിച്ച് പതിറ്റാണ്ടുകളായി മേഖലയിൽ നിലനിൽക്കുന്ന വിഭജന രാഷ്ട്രീയത്തിലേക്കും നീക്കം വഴിവെക്കും.
ദേശീയ സുരക്ഷ; കോൺഗ്രസ് റെക്കോഡ് പരിശോധിക്കാം
ദേശീയ സുരക്ഷയിൽ , പ്രത്യേകിച്ച് ജമ്മു കാശ്മീരിന്റെ കാര്യത്തിൽ കോൺഗ്രസ് നടപടികൾ തീർത്തും ദുർബലമാണെന്നാണ് പല വിദഗ്ധരും ചരിത്രകാരന്മാരും വിലയിരുത്തുന്നത്. കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരുകളുടെ കീഴിൽ ഈ പ്രദേശങ്ങളിൽ തീവ്രവാദം വളർന്നു. വിഘടനവാദികൾക്കും ഭീകരവാദികൾക്കും മേഖലയിൽ വിഹരിക്കാനുള്ള പൂർണസ്വാതന്ത്ര്യം ലഭിച്ചു.
വിഘടനവാദത്തെ പിന്തുണച്ച് മാത്രം ചരിത്രമുള്ള നാഷ്ണൽ കോൺഫറൻസുമായി സഖ്യമുണ്ടാക്കിയ കോൺഗ്രസ് നീക്കം സ്ഥിതി കൂടുതൽ വഷളാക്കിയിരിക്കുകയാണ്. യുപിഎ സർക്കാരിൻ്റെ ഭരണകാലത്ത് അവർ തീവ്രവാദത്തോട് പുലർത്തിയ മൃദുസമീപനമാണ് മേഖലയിൽ ഭീകരവാദം ശക്തിപ്പെടാൻ കാരണമായതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
നടത്തുന്നത് തീക്കളി
അതുകൊണ്ട് തന്നെ ഖാർഗെയുടെ പരാമർശം ജമ്മു കാശ്മീർ നിയമസഭ തിരഞ്ഞെടുപ്പിലെ വിജയം മാത്രം ലക്ഷ്യം വെച്ചുള്ളതല്ല, മറിച്ച് ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തും രാഷ്ട്രീയ നേട്ടം കൊയ്യുക എന്ന ലക്ഷ്യത്തിന്റെ കൂടി ഭാഗമായാണ്. പ്രത്യേക പദവി പുനഃസ്ഥാപിക്കുമെന്ന ചർച്ചകൾ വീണ്ടും സജീവമാക്കുന്നതിലൂടെ മേഖലയിൽ നേടിയെടുത്ത സമാധാനവും സ്ഥിരതയും അപകടത്തിലാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. യഥാർത്ഥത്തിൽ മറ്റൊരു തീക്കളിക്കാണ് കോൺഗ്രസ് ഒരുങ്ങുന്നത്.












Click it and Unblock the Notifications