Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകത്തില്‍ ബിജെപിയുടെ ഒരു അടവും ഏല്‍ക്കില്ല! ആരും കൂറുമാറുന്നില്ല! അഞ്ച് വര്‍ഷവും ഭരണം തുടരും!

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയെങ്കിലും മന്ത്രിസ്ഥാനം സംബന്ധിച്ചുള്ള തര്‍ക്കങ്ങളും അതൃപ്തിയും നേരത്തേ തന്നെ പുകയുന്നുണ്ടായിരുന്നു. മന്ത്രിസഭയില്‍ ആദ്യഘട്ടത്തില്‍ സ്ഥാനം ലഭിക്കാത്ത ഇരുകക്ഷികളിലേയും മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി അതൃപ്തി അറിയിച്ച് രംഗത്തെത്തിയ സാഹചര്യങ്ങളും ഉണ്ടായിരുന്നു.

ഇതിനിടെ ജാര്‍ഖിഹോളി സഹോദരന്‍മാര്‍ പരസ്യമായി സഖ്യസര്‍ക്കാരിനെ ഞെട്ടിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ കര്‍ണാടകത്തിലെ കുമാരസ്വാമി സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിക്കാന്‍ ബിജെപി തന്ത്രം ശ്രമം നടത്തുന്നതിനിടെ പുതിയ തന്ത്രങ്ങളാണ് കോണ്‍ഗ്രസ് കാമ്പില്‍ ഒരുങ്ങുന്നത്.

എതിര്‍ സ്വരം

എതിര്‍ സ്വരം

ബെലഗാവിയിലെ യെന്‍മണ്‍മാര്‍ഡി മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായ സതീഷ് ജാര്‍ഖിഹോളിയും സഹോദരനും മുന്‍സിപ്പാലിറ്റി വകുപ്പ് മന്ത്രിയുമായ രമേഷ് ജാര്‍ഖിഹോളിയുമാണ് കോണ്‍ഗ്രസ് നേതൃത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ച് ആദ്യം രംഗത്ത് എത്തിയത്.

പിന്‍വലിക്കും

പിന്‍വലിക്കും

ഇവര്‍ക്കൊപ്പം 12 എംഎല്‍എമാര്‍ ഉണ്ടെന്നും ഏത് നിമിഷവും ഇവര്‍ സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ സാധ്യത ഉണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ മന്ത്രിമാരെ ബിജെപി കാമ്പിലെത്തിക്കാന്‍ ബിജെപി 100 കോടി രൂപ വാഗ്ദാനം ചെയ്തെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മന്ത്രിസ്ഥാനം

മന്ത്രിസ്ഥാനം

കുമാരസ്വാമി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സഹായിച്ചാല്‍ പണവും മന്ത്രിസ്ഥാനവുമാണ് ബിജെപി ഓഫര്‍ ചെയതത്. മുനിസിപ്പല്‍ ഭരണമന്ത്രി രമേഷ് ജാര്‍ക്കിഹോളിക്ക് ഉപമുഖ്യമന്ത്രി പദമുള്‍പ്പെടെയായിരുന്നു ബിജെപിയുടെ വാഗ്ദാനം

എംഎല്‍എമാര്‍ക്ക്

എംഎല്‍എമാര്‍ക്ക്

കൂടാതെ മറുകണ്ടം ചാടുന്ന മൂന്ന് എംഎല്‍എമാര്‍ക്കും മന്ത്രിസ്ഥാനം ഉള്‍പ്പെടെ ബിജെപി വാഗ്ദാനം ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒപ്പം വീണ്ടും ഉപതെരഞ്ഞെടുപ്പ് നേരിടാനുള്ള ചെലവും 100 കോടിയും ബിജെപി ഓഫര്‍ ചെയ്തിരുന്നെന്നും വാര്‍ത്തകള്‍ പുറത്തുവന്നു.

കൂറുമാറില്ല

കൂറുമാറില്ല

എന്നാല്‍ കൂറുമാറ്റത്തെ കുറിച്ചുള്ള ബിജെപിയുടെ പ്രചാരണം വെറും കെട്ട് കഥയാണെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര വ്യക്തമാക്കി. ആരും കൂറുമാറില്ലെന്നും സഖ്യ സര്‍ക്കാര്‍ അഞ്ച് വര്‍ഷം തുടരുമെന്നും പരമേശ്വര പ്രതികരിച്ചു. ബിജെപി വിരിച്ച വലയില്‍ അതേ നാണയത്തില്‍ തിരിച്ചടി നടത്തുമെന്ന് കര്‍ണാടക പിസിസി പ്രസിഡന്‍റ് ദിനേഷ് ഗുണ്ടുറാവുവും പ്രതികരിച്ചു.

കൂറുമാറ്റം

കൂറുമാറ്റം

കര്‍ണാടക നിയമസഭയില്‍ നിലവില്‍ 222 എംഎല്‍എമാരാണ് ഉള്ളത്. 16 കോണ്‍ഗ്രസ് എംഎല്‍എമാരെ കൂറുമാറ്റിച്ച് ബിജെപിയില്‍ എത്തിച്ചാല്‍ നിയമസഭയിലെ അംഗബലം 206 ആയി കുറയും. അതോടെ കേവല ഭൂരിപക്ഷം 104 ആകും.ഇതോടെ അധികാരത്തിലേറാമെന്നാണ് ബിജെപിയുടെ പദ്ധതി.

 ഓപ്പറേഷന്‍ താമര

ഓപ്പറേഷന്‍ താമര

അതേസമയം അധികാരം ഏതുവിധേനയും അധികാരം പിടിച്ചെടുക്കാന്‍ 2008 ല്‍ പയറ്റിതെളിഞ്ഞ ഓപ്പറേഷന്‍ താമര ബിജെപി വീണ്ടും നടപ്പാക്കിയേക്കുമെന്നുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. പണവും സ്വാധീനവും സീറ്റുകളും വാഗ്ദാനം ചെയ്ത് അധികാരം പിടിച്ചെടുക്കുകയാണ് ബിജെപി ഓപ്പറേഷന്‍ താമരയിലൂടെ ലക്ഷ്യമിടുന്നത്.

 യെദ്യൂരപ്പയുടെ ബുദ്ധി

യെദ്യൂരപ്പയുടെ ബുദ്ധി

അന്ന് ബിജെപി നേതാവ് യെദ്യൂരപ്പ തന്നെയായിരുന്നു ഈ ഓപ്പറേഷന്‍ താമര അവതരിപ്പിച്ചത്.എതിര്‍പക്ഷത്തെ എംഎല്‍എമാരെ രാജിവെപ്പിച്ച് വീണ്ടും ജനവിധി തേടുകയാണ് ഓപ്പറേഷന്‍ താമരയുടെ രീതി.

കൂറുമാറ്റ നിയമം

കൂറുമാറ്റ നിയമം

എങ്ങനേയും എതിര്‍ പാര്‍ട്ടിയുടെ അടിത്തറ തന്നെ ഇളക്കി പാര്‍ട്ടിയെ അസ്ഥിരമാക്കുകയെന്നായിരുന്നു ഉദ്ദേശം 2008 ലെ ഉദ്ദേശം. കൂറുമാറ്റ നിരോധന നിയമം ബാധിക്കില്ലെന്നത് തന്നെയാണ് ഓപ്പറേഷന്‍ താമരയുടെ ഏറ്റവും വലിയ പ്രത്യേകതയും.

 2008ല്‍

2008ല്‍

2008 ല്‍ ഓപ്പറേഷന്‍ താമരയിലൂടെ ഏഴ് എംഎല്‍എമാരെയായരുന്നു ബിജെപി സ്വന്തം പക്ഷത്ത് എത്തിച്ചത്. ഇതില്‍ അഞ്ച് പേര്‍ക്ക് വാഗ്ദാനം ചെയ്ത സീറ്റ് നല്‍കി. ഇതോടെ അന്നത്തെ 224 അംഗ നിയമസഭയില്‍ ബിജെപി 115 സീറ്റുമായി ഭൂരിപക്ഷം നേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+