കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഖ്യമില്ലാതെ മത്സരിക്കാന്‍ കോണ്‍ഗ്രസ്... പ്രിയങ്കയുടെ നിര്‍ദേശം ഇങ്ങനെ, യുപിയില്‍ എസ്പി സഖ്യമില്ല!!

Google Oneindia Malayalam News

ലഖ്‌നൗ: കോണ്‍ഗ്രസ് സഖ്യമില്ലാതെ മത്സരിക്കാനൊരുങ്ങുന്നു. ആദ്യ പരീക്ഷണം ഉത്തര്‍പ്രദേശില്‍ ആരംഭിക്കാനാണ് തീരുമാനം. വമ്പന്‍ മുന്നൊരുക്കങ്ങളാണ് യുപിയില്‍ നടക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ വന്‍ നേട്ടമാകുമെന്നാണ് പാര്‍ട്ടിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ ഉള്ളത്. മുമ്പ് സഖ്യത്തോടെ മത്സരിച്ചപ്പോള്‍ ഉണ്ടായ പ്രശ്‌നങ്ങളാണ് മാറ്റത്തിന് പിന്നിലുള്ളത്.

നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി ബിഎസ്പി സഖ്യം കോണ്‍ഗ്രസിനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇത് വലിയ തിരിച്ചടിയായി സഖ്യത്തിന് മാറുകയും ചെയ്തു. എസ്പിയുടെയും ബിഎസ്പിയുടെയും സഹായം ഇനി തേടേണ്ടെന്നാണ് പ്രിയങ്കയുടെ വാദം. സ്വന്തം നിലയില്‍ വോട്ടുബാങ്ക് ഉണ്ടാക്കേണ്ടതുണ്ടെന്നും, ഇവര്‍ വരുമ്പോള്‍ കോണ്‍ഗ്രസിനുള്ള വിശ്വാസ്യത നഷ്ടമാകുന്നതായും പ്രിയങ്ക ഉന്നയിച്ചിട്ടുണ്ട്.

യുപിയില്‍ തനിച്ച് മത്സരിക്കും

യുപിയില്‍ തനിച്ച് മത്സരിക്കും

യുപിയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനായി കഴിഞ്ഞ ദിവസം പ്രിയങ്ക യോഗം ചേര്‍ന്നിരുന്നു. ജിതിന്‍ പ്രസാദും രാജ് ബബ്ബാറും സംഘടനാ പ്രവര്‍ത്തനത്തിലെ പോരായ്മ പ്രിയങ്കയെ അറിയിച്ചിരുന്നു. അടിത്തട്ടില്‍ പാര്‍ട്ടി ദുര്‍ബലമാണെന്നും ഇവര്‍ പറഞ്ഞു. കൂടുതല്‍ പേര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിലേക്ക് എത്തുമെന്നാണ് പ്രിയങ്ക അറിയിച്ചിരിക്കുന്നത്. സഖ്യത്തെ ആശ്രയിച്ചാല്‍ പല മേഖലകളിലും പ്രവര്‍ത്തനം ദുര്‍ബലമാകുമെന്നും പ്രിയങ്ക പറയുന്നു.

പ്രചോദനമായി കര്‍ണാടക

പ്രചോദനമായി കര്‍ണാടക

കര്‍ണാടകത്തിലെ സഖ്യം പൊളിഞ്ഞപ്പോഴാണ്, കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനം അവിടെ സഖ്യം കാരണം ദുര്‍ബലമായെന്ന് വ്യക്തമായത്. പഴയ മൈസൂരില്‍ ജെഡിഎസ്സിനൊപ്പം തന്നെ പിടിച്ച് നിന്നിരുന്ന കോണ്‍ഗ്രസ്, പക്ഷേ സഖ്യം ഉണ്ടായ ശേഷം ദുര്‍ബലമായി. അതേസമയം സമാജ് വാദി പാര്‍ട്ടിയുമായി വീണ്ടുമൊരു സഖ്യം ഉണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ പ്രിയങ്ക ഇത് തള്ളിക്കളഞ്ഞു.

യുപി പിടിക്കാന്‍

യുപി പിടിക്കാന്‍

യുപി പിടിക്കാന്‍ എസ്പിയുമായി സഖ്യമുണ്ടാക്കിയാല്‍ അത് കോണ്‍ഗ്രസിന്റെ സാധ്യതകളെ ഇല്ലാതാക്കുമെന്നാണ് സംസ്ഥാന സമിതിയില്‍ മുതിര്‍ന്ന നേതാക്കള്‍ ഉന്നയിച്ചിരിക്കുന്നത്. ഇത് പ്രിയങ്ക ഏറ്റെടുത്തിരിക്കുകയാണ്. 12 സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പാണ് പ്രിയങ്കയുടെ ആദ്യ ലക്ഷ്യം. ഒബിസി, ദളിത്, ആദിവാസി വിഷയങ്ങളില്‍ സജീവമായി ഇടപെടാനാണ് ആദ്യ നിര്‍ദേശം. ബിജെപിയുടെ ശ്രദ്ധ എസ്പി, ബിഎസ്പി പാര്‍ട്ടിയില്‍ ആയത് കൊണ്ട് കോണ്‍ഗ്രസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രിയങ്ക കണ്ടെത്തിയിരിക്കുന്നത്.

അഖിലേഷുമായി ചര്‍ച്ചയില്ല

അഖിലേഷുമായി ചര്‍ച്ചയില്ല

മഹാരാഷ്ട്രയില്‍ എസ്പി കോണ്‍ഗ്രസുമായി സഖ്യത്തിന് ശ്രമിക്കുന്നുണ്ട്. ഇതോടൊപ്പം യുപിയിലും സഖ്യത്തിനായി അഖിലേഷ് പ്രിയങ്കയെ കാണുമെന്ന് സൂചനയുണ്ട്. എന്നാല്‍ 12 സീറ്റിലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. പ്രിയങ്ക നേരിട്ടാണ് ഇത് വിലയിരുത്തുന്നത്. ജനകീയനല്ലാത്ത ഒരു നേതാവും പാര്‍ട്ടിയില്‍ വേണ്ടെന്നാണ് പ്രധാന നിര്‍ദേശം. അഖിലേഷിനെ കാണാന്‍ പ്രിയങ്കയ്ക്ക് താല്‍പര്യമില്ല. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് അഖിലേഷിന്റെ നിലപാടുകള്‍ പ്രിയങ്കയെ ചൊടിപ്പിച്ചിരുന്നു.

15 നേതാക്കള്‍

15 നേതാക്കള്‍

15 നേതാക്കള്‍ക്ക് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചുമതലയുണ്ട്. ഇവരാണ് തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്നത്. ഇവര്‍ അടുത്ത യോഗത്തില്‍ നിര്‍ണായക റിപ്പോര്‍ട്ട് കൈമാറും. ചതുഷ്‌കോണ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ്. സംസ്ഥാന പര്യടനത്തിനും പ്രിയങ്ക തയ്യാറെടുക്കുന്നുണ്ട്. എല്ലാ നേതാക്കളോടും നിര്‍ദേശങ്ങള്‍ എഴുതി സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം സഖ്യമില്ലാതെ മത്സരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആപ്പ് വഴി ഏറ്റവും കൂടുതല്‍ നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

എല്ലാ സംസ്ഥാനത്തേക്കും

എല്ലാ സംസ്ഥാനത്തേക്കും

യുപിയില്‍ മാത്രമല്ല എല്ലാ സംസ്ഥാനങ്ങളിലും, പ്രത്യേകിച്ച് നേട്ടമില്ലാത്ത സഖ്യങ്ങള്‍ വേണ്ടെന്നാണ് കോണ്‍ഗ്രസിനുള്ളിലെ പൊതു ആവശ്യം. ബീഹാറില്‍ ആര്‍ജെഡിയുമായുള്ള സഖ്യവും, മഹാരാഷ്ട്രയില്‍ എന്‍സിപിയെ ഒഴിവാക്കുന്നതിനും പാര്‍ട്ടിയില്‍ വന്‍ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. സഖ്യമായി മത്സരിക്കുന്നത് കൊണ്ട് യാതൊരു നേട്ടവുമില്ലെന്നാണ് പ്രിയങ്ക സൂചിപ്പിച്ചിരിക്കുന്നത്. മോദി ഈ സഖ്യത്തെ അവസരവാദ തന്ത്രമായി ഉയര്‍ത്തി കാണിച്ചിരുന്നു. ഇത് നിലനില്‍ക്കുമ്പോള്‍ തമിഴ്‌നാട്, കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ സഖ്യം വേണ്ടെന്നാണ് പൊതു ആവശ്യം.

ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണ, സിബിഐ അന്വേഷണം പോലുമില്ല, കേന്ദ്രത്തിനെതിരെ തുറന്നടിച്ച് മമത

English summary
congress keen to go alone in up assembly polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X