കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2014ല്‍ മികച്ച നേട്ടം കൊയ്ത സീറ്റുകളില്‍ ബിജെപിക്ക് ഇന്ന് അഗ്നിപരീക്ഷ: സഖ്യകക്ഷികളില്‍ പ്രതീക്ഷ!

  • By S Swetha
Google Oneindia Malayalam News

ദില്ലി: 51 സീറ്റുകളിലേക്ക് ഇന്ന് നടക്കുന്ന അഞ്ചാം ഘട്ട തിരഞ്ഞെടുപ്പില്‍ ബിജെപി കിതയ്ക്കും. ഉത്തര്‍പ്രദേശില്‍ മഹാസഖ്യവും രാജസ്ഥാനില്‍ കോണ്‍ഗ്രസിനെയുമാണ് ബിജെപിക്ക് നേരിടേണ്ടി വരുന്നത്. പുതിയൊരു അടിത്തറ സൃഷ്ടിക്കാനൊരുങ്ങുന്ന ബംഗാളിലാകട്ടെ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസാണ് മുഖ്യ എതിരാളി. സഖ്യകക്ഷികളിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

മോദിയുടെ വേലക്കാരല്ല ഞങ്ങള്‍, ബംഗാളിനെ തിരഞ്ഞുനോക്കിയില്ല, കടുത്ത ആരോപണങ്ങളുമായി മമതമോദിയുടെ വേലക്കാരല്ല ഞങ്ങള്‍, ബംഗാളിനെ തിരഞ്ഞുനോക്കിയില്ല, കടുത്ത ആരോപണങ്ങളുമായി മമത

അഞ്ചാം ഘട്ടത്തില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രതിസന്ധികള്‍

അഞ്ചാം ഘട്ടത്തില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രതിസന്ധികള്‍

39 സീറ്റിലാണ് ബിജെപി കനത്ത മത്സരം നേരിടേണ്ടി വരുന്നത്. അതില്‍ 12 എണ്ണം രാജസ്ഥാനിലാണ്, യുപിയിലെ 14 സീറ്റുകളില്‍ 12 എണ്ണം, മധ്യപ്രദേശിലെ 7 സീറ്റുകള്‍, ഝാര്‍ഖണ്ഡിലെ 4 സീറ്റ്, ബീഹാറിലെ 5 സീറ്റുകളില്‍ 3 എണ്ണം, കൂടാതെ ജമ്മു കാശ്മീരിലെ ലഡാക്ക്. അതേസമയം പശ്ചിമ ബംഗാളില്‍ അഞ്ചാം ഘട്ട പോളിംഗ് നടക്കുന്ന 7 സീറ്റുകളിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്.

അമേഠിയും റായ്ബറേലിയും

അമേഠിയും റായ്ബറേലിയും

കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ അമേഠിയിലെയും റായ്ബറേലിയിലെയും സീറ്റുകളില്‍ കനത്ത മത്സരമാണ് ഇത്തവണ നേരിടേണ്ടി വരുന്നത്. അഞ്ചാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മിക്ക സീറ്റുകളും കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതാണ്. പ്രത്യേകിച്ചും രാജസ്ഥാന്‍, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ജമ്മുകാശ്മീര്‍ എന്നിവ. ബീഹാറിലെ ഹാജിപൂര്‍, സിതാമര്‍ഹി എന്നിവിടങ്ങളില്‍ ജെഡിയുവും എല്‍ജെപിയും ജയിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.

 ബീഹാറില്‍ എന്ത് സംഭവിക്കും

ബീഹാറില്‍ എന്ത് സംഭവിക്കും

അതേസമയം ആര്‍ജെഡിയും ആര്‍എല്‍എസ്പിയും വിഐപിയും ബീഹാറില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഝാര്‍ഖണ്ഡിലെ കൊദര്‍മ സീറ്റില്‍ ബാബുലാല്‍ മറാന്‍ഡിയും ജമ്മുകശ്മീരിലെ അനന്ത്‌നാഗ് സീറ്റിലും വിജയം നേടുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. എസ്പിയും ബിഎസ്പിയും ചേര്‍ന്ന് ഉത്തര്‍പ്രദേശിലും ബംഗാളില്‍ തൃണമൂല്‍ ബിജെപിയുടെ വോട്ട് കുറയ്ക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

English summary
Congress keep hope in alliance, BJP facing 5th Phase election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X