Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബ് പിടിക്കാന്‍ സിദ്ധുവിനെ ലക്ഷ്യമിട്ട് ആംആദ്മി; സസൂക്ഷ്മം നിരീക്ഷിച്ച് കോണ്‍ഗ്രസ്

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിലെ തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ആംആദ്മി. ദേശീയ മോഹങ്ങളുടെ ആദ്യപടിയായി ഒരോ സംസ്ഥാനങ്ങളിലും വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

ദില്ലിക്ക് പുറത്ത് പാര്‍ട്ടിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള പഞ്ചാബിലും ആംആദ്മി നേതാക്കള്‍ക്ക് വ്യക്തമായ പദ്ധതികളുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് അപ്പുറ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് പാര്‍ട്ടിയുടെ ലക്ഷ്യം. മോശമല്ലാത്ത സ്വാധീനം പാര്‍ട്ടിക്ക് ഉണ്ടെങ്കിലും നയിക്കാന്‍ ജനകീയനനായ ഒരു നേതാവ് സംസ്ഥാനത്ത് ഇല്ലാത്തതാണ് ആംആദ്മി പാര്‍ട്ടിയെ അലട്ടുന്നത്.

ഇതിന് പരിഹാരം കാണാന്‍ ചില നിര്‍ണ്ണായക നീക്കങ്ങള്‍ ആംആദ്മി നടത്തുന്നുവെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ലക്ഷ്യം

ലക്ഷ്യം

2014 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 4 ലോക്സഭാ സീറ്റുകളില്‍ ആംആദ്മി പാര്‍ട്ടി വിജയം നേടിയിരുന്നെങ്കിലും ഈ മേധാവിത്വം തുടരാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല. ഇനി 2022 ല്‍ നടക്കാന്‍ പോവുന്ന നിയമസഭ തിരഞ്ഞെടുപ്പാണ് പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുടെ ലക്ഷ്യം. തിരഞ്ഞെടുപ്പിന് ഇനി ഒന്നരവര്‍ഷത്തോളം സമയം ഉണ്ടെങ്കിലും ഇപ്പോള്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയാണ് ആംആദ്മി പാര്‍ട്ടി.

19 സീറ്റ്

19 സീറ്റ്

2017 ല്‍ സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ 117 ല്‍ 19 സീറ്റിലായിരുന്നു ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. സഖ്യകക്ഷിയായ ഇന്‍സാഫ് പാര്‍ട്ടിക്ക് മൂന്ന് സീറ്റുകളും ലഭിച്ചിരുന്നു. ജനങ്ങള്‍ക്കിടയില്‍ നിര്‍ണ്ണായക സ്വാധീനം ഉണ്ടായിട്ടും നേതൃതലത്തിലെ ചേരിപ്പോരായിരുന്നു സഭയിലെ പാര്‍ട്ടിയുടെ അംഗബലം 19 സീറ്റില്‍ ഒതുക്കിയത്.

പരിഹാരം കാണാം

പരിഹാരം കാണാം

നയിക്കാന്‍ പഞ്ചാബി മുഖമുള്ള ഒരു ജനകീയ നേതാവ് ഇല്ലാത്തതും പാര്‍ട്ടിയുടെ പ്രകടനത്തില്‍ സ്വാധീനം ചെലുത്തിയിരുന്നു. ഈ പ്രതിസന്ധികള്‍ക്ക് ഇപ്പോള്‍ തന്നെ പരിഹാരം കണാന്‍ കഴിഞ്ഞാല്‍ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

സിദ്ധുവിനെ

സിദ്ധുവിനെ

നിലവില്‍ ആംആദ്മിക്ക് പഞ്ചാബില്‍ മികച്ചൊരു നേതാവ് ഇല്ല എന്നതാണ് വസ്തുത. ഈ കുറവ് നികത്താന്‍ കോണ്‍ഗ്രസ് നേതാവായ നവജോത് സിങ് സിദ്ധുവിനെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ ആംആദ്മി നേതൃത്വം ശ്രമം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ വഴിയാണ് ആംആദ്മി സിദ്ധുവിനെ സമീപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അകല്‍ച്ച

അകല്‍ച്ച

കോണ്‍ഗ്രസ് നേതൃത്വവുമായി, പ്രത്യേകിച്ച് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായുള്ള നവജോത് സിദ്ധുവിന്‍റെ അകല്‍ച്ച പരസ്യമായ രഹസ്യമാണ്. ഈ സാഹചര്യത്തിലാണ് സിദ്ധുവിനെ ആംആദ്മി സമീപിക്കുന്നതെന്നും ശ്രദ്ധേയമാണ്. സിദ്ധുവിന്‍റെ തുടര്‍ നീക്കങ്ങളെ കോണ്‍ഗ്രസും അതിസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.

ഫേസ്ബുക്കില്‍ സജീവം

ഫേസ്ബുക്കില്‍ സജീവം

സിദ്ധുവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ സജീവമായിരിക്കെ ദീര്‍ഘകാലമായി സജീവമല്ലാതിരുന്ന അദ്ദേഹവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പേജ് വീണ്ടും സജീവമായിട്ടുണ്ട്. പഞ്ചാബിന്‍റെ പേരില്‍ എതൊക്കെ പാര്‍ട്ടികള്‍ തനിക്ക് വിടേണ്ടി വന്നുവെന്നാണ് സജീവമായ ഒരു പേജില്‍ സിദ്ധു വ്യക്തമാക്കുന്നത്. ഒപ്പം തന്‍റെ ബയോഡാറ്റയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

നിരസിച്ചത്

നിരസിച്ചത്

ദില്ലി നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സ്റ്റാര്‍ ക്യാമ്പയ്നര്‍മാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചിരുന്നു. സിദ്ധുവിലൂടെ പഞ്ചാബില്‍ ആംആദ്മി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെയാണ് തേടുന്നതെന്ന് വ്യക്തമാണ്. പ്രശാന്ത് കിഷോറിന്‍റെ സാന്നിധ്യമാണ് സിദ്ധുവം ആംആദ്മിയും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണ്ണായകമാവുന്നത്.

പ്രശാന്ത് കിഷോര്‍

പ്രശാന്ത് കിഷോര്‍

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സിദ്ധുവിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്നത് പ്രശാന്ത് കിഷോറായിരുന്നു. അന്ന് സിദ്ധു ആംആദ്മി പാര്‍ട്ടിയുമായി ചില ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അദ്ദേഹം കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച്ച സംഘടിപ്പിച്ചു കൊണ്ടായിരുന്നു പ്രശാന്ത് കിഷോര്‍ സിദ്ധുവിന്‍റെ കോണ്‍ഗ്രസ് പ്രവേശനത്തിന് വഴിയൊരുക്കിയത്.

പ്രവര്‍ത്തനം

പ്രവര്‍ത്തനം

പ്രശാന്ത് കിഷോര്‍ നിലവില്‍ ആംആദ്മി പാര്‍ട്ടിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുന്നതിനുള്ള ചുമതല ആംആദ്മി പാര്‍ട്ടി ഇതിനോടകം അദ്ദേഹം നല്‍കി കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ തന്നെ സിദ്ധുവിനെ ആംആദ്മിയില്‍ എത്തിക്കാനാണ് പ്രശാന്ത് കിഷോറിന്‍റെ നീക്കം. എന്നാല്‍ ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സിദ്ധു കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു പോവില്ലെന്നാണ് നേതൃത്വത്തില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.

പാര്‍ട്ടിയില്‍ നിരാശന്‍

പാര്‍ട്ടിയില്‍ നിരാശന്‍

എന്നാല്‍ സിദ്ധു കോണ്‍ഗ്രസില്‍ നിരാശനാണെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായി ഉടക്കിയ വജോത് സിങ് സിദ്ധു നേരത്തെ മന്ത്രിപദവി രാജിവെച്ചിരുന്നു. മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കുമ്പോള്‍ മുഖ്യമന്ത്രിക്കാണ് രാജിക്കത്ത് കൈമാറേണ്ടിയിരുന്നെങ്കിലും അന്നത്തെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കായിരുന്നു സിദ്ധു തന്‍റെ രാജി സമര്‍പ്പിച്ചത്.

ഒരു മിനിറ്റിന് 55 ലക്ഷം രൂപ; ട്രംപിന്‍റെ ചിലവിനായി അഹമ്മദാബാദ് ചിലവിടുന്നത് 100 കോടിയോളം രൂപ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+