കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയോട് അളവറ്റ ബഹുമാനമെന്ന് അഖിലേഷ്! യുപിയില്‍ കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തിയത് തന്ത്രം!

  • By
Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ ഗാന്ധിയോട് അളവറ്റ ബഹുമാനമെന്ന് അഖിലേഷ് | Oneindia Malayalam

അവസാന നിമിഷമാണ് സഖ്യ സാധ്യത പാടെ തള്ളി യുപിയില്‍ കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തി എസ്പിയും ബിഎസ്പിയും സഖ്യത്തിലെത്തിയത്. ആകെയുള്ള 80 സീറ്റുകള്‍ എസ്പിയും ബിഎസ്പിയും സഖ്യകക്ഷിയായ ആര്‍എല്‍ഡിയും പങ്കിട്ടു. ഇതോടെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസും പ്രഖ്യാപിച്ചു. എന്നാല്‍ എസ്പി-ബിഎസ്പി സഖ്യം ഒന്ന് ആവര്‍ത്തിച്ചു. സഖ്യത്തിന്‍റെ പ്രധാന ശത്രു ബിജെപി മാത്രമാണ്.2019 ല്‍ ബിജെപിയുടെ പരാജയം ഉറപ്പാക്കാനുള്ള എന്ത് തിരുമാനവും കൈക്കൊള്ളുമെന്നും സഖ്യം വ്യക്തമാക്കി.

കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തി ബിഎസ്പി-എസ്പി സഖ്യം തിരഞ്ഞെടുപ്പിനെ നേരിട്ടാലും തിരിച്ചടി ബിജെപിക്ക് തന്നെയാണ്. ഈ സാഹചര്യത്തില്‍ സഖ്യം രാഹുല്‍ ഗാന്ധിയുടെ തിരക്കഥയാണോയെന്ന നിലയില്‍ അടക്കം ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള 'തന്ത്രം' തന്നെയാണ് സഖ്യമെന്ന സൂചന നല്‍കുകയാണ് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസുമായുള്ള തന്‍റെ നല്ല ബന്ധത്തെ കുറിച്ചും അഖിലേഷ് വാചാലനായി.

 വിശാല പ്രതിപക്ഷ ഐക്യം

വിശാല പ്രതിപക്ഷ ഐക്യം

പ്രതിപക്ഷ വിശാല മുന്നണി രൂപീകരിക്കുന്നതിലൂടെ ഉത്തര്‍പ്രദേശില്‍ ബിജെപിയെ പരാജയപ്പെടുത്താമെന്നായിരുന്നു കോണ്‍ഗ്രസ് കണക്ക്കൂട്ടിയിരുന്നത്. എന്നാല്‍ രണ്ട് സീറ്റുകള്‍ മാത്രമായിരുന്നു എസ്പി-ബിഎസ്പി സഖ്യം കോണ്‍ഗ്രസിന് നല്‍കാന്‍ തയ്യാറായിരുന്നത്.ഇത് കോണ്‍ഗ്രസ് അംഗീകരിക്കാന്‍ തയ്യാറാവാതിരുന്നതോടെയാണ് യുപിയില്‍ പ്രതിപക്ഷ വിശാലസഖ്യമെന്ന് സ്വപ്‌നം പൂവണിയാതിരുന്നത്.

 രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിന്

രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിന്

നിലവില്‍ എസ്പി-ബിഎസ്പി സഖ്യം 38 വീതം സീറ്റുകളില്‍ മല്‍സരിക്കാനാണ് ധാരണ ആയിരിക്കുന്നത്.കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും മല്‍സരിക്കുന്ന റായ്ബറേലി, അമേഠി മണ്ഡലങ്ങളില്‍ സഖ്യം മല്‍സരിക്കില്ല. ബാക്കി രണ്ട് സീറ്റ് മറ്റു കക്ഷികള്‍ക്ക് വിട്ടുനല്‍കും.

 മുഖ്യശത്രു ബിജെപി മാത്രം

മുഖ്യശത്രു ബിജെപി മാത്രം

എന്നാല്‍ എസ്പി-ബിഎസ്പി സഖ്യം പ്രഖ്യാപിച്ച പിന്നാലെ 80 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. അതേസമയം സഖ്യത്തെ തകര്‍ക്കാനില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് മുന്നോട്ട് വെച്ചത്. എസ്പി-ബിഎസ്പി സഖ്യമല്ല മറിച്ച് ബിജെപി തന്നെയാണ് മുഖ്യ ശത്രുവെന്ന് രാഹുല്‍ ഗാന്ധിയും ആവര്‍ത്തിച്ചു.

 വോട്ടിലെ കണക്കുകള്‍ ഇങ്ങനെ

വോട്ടിലെ കണക്കുകള്‍ ഇങ്ങനെ

ഇതോടെ ബിജെപിയെ തകര്‍ക്കാനുള്ള തിരക്കഥയാണോയിതെന്ന രീതിയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു. കാരണം എസ്പിയുടേയും ബിഎസ്പിയുടേയും വോട്ട് ബാങ്ക് എന്നത് ദളിതരും മുസ്ലീങ്ങളുമാണ്.ഈ വോട്ടുകള്‍ ചിലപ്പോള്‍ കോണ്‍ഗ്രസിലേക്ക് മറിഞ്ഞേക്കാം. എന്നാല്‍ യുപിയിലെ കോണ്‍ഗ്രസ് വോട്ടുകള്‍ മുന്നോക്ക വിഭാഗങ്ങളും മധ്യവര്‍ഗവും ബ്രാഹ്മണരുമാണ്.

 ബ്രാഹ്മണ വോട്ടുകള്‍ ബിജെപിക്ക്

ബ്രാഹ്മണ വോട്ടുകള്‍ ബിജെപിക്ക്

എസ്പിക്കും ബിഎസ്പിക്കും ഈ വിഭാഗങ്ങള്‍ ഒരിക്കലും വോട്ട് ചെയ്യില്ല. അതേസമയം കോണ്‍ഗ്രസ് എസ്പി-ബിഎസ്പി സഖ്യത്തിന്‍റെ ഭാഗമാണെങ്കില്‍ ഈ മുന്നോക്ക ബ്രാഹ്മണ മധ്യവര്‍ഗ വോട്ടുകള്‍ ബിജെപിയിലേക്ക് പോകുകയും ചെയ്യും.

 മുന്നോക്ക വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക്

മുന്നോക്ക വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക്

കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടുക ബിജെപിയാണ്. എസ്പി-ബിഎസ്പി സഖ്യത്തിനുള്ള വോട്ടുകള്‍ മണ്ഡലങ്ങളില്‍ സഖ്യം സ്വന്തമാക്കും. ബിജെപിക്ക് ലഭിക്കേണ്ട ബാക്കി വരുന്ന മുന്നോക്ക വോട്ടുകള്‍ കോണ്‍ഗ്രസും നേടും.

 വോട്ട് ചോര്‍ത്തി പരാജയപ്പെടുത്തും

വോട്ട് ചോര്‍ത്തി പരാജയപ്പെടുത്തും

ഇത്തരത്തില്‍ വോട്ടുകളില്‍ ചോര്‍ച്ച വരുത്തി ബിജെപിയുടെ പരാജയം ഉറപ്പാക്കാനുള്ള പദ്ധതിയാണ് യുപിയില്‍ ഒരുങ്ങുന്നതെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്.ഈ വോട്ടിലെ കണക്കുകള്‍ തന്നെയാണ് സഖ്യം കൊണ്ട് ലക്ഷ്യം വെച്ചതെന്ന് വ്യക്തമാക്കുകയാണ് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്.

 രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം

രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം

ബിജെപിയെ തകര്‍ക്കുകയാണ് ലക്ഷ്യം. അതിന് കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തുന്നതാണ് നല്ലതെന്നാണ് വോട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുമായും താന്‍ ഇപ്പോഴും അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ടെന്നും പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഖിലേഷ് വ്യക്തമാക്കി.

 തിരഞ്ഞെടുപ്പിന് ശേഷം സഖ്യം?

തിരഞ്ഞെടുപ്പിന് ശേഷം സഖ്യം?

തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി കൈകോര്‍ക്കുമോയെന്ന ചോദ്യത്തിന് അഖിലേഷിന്‍റെ മറുപടി ഇങ്ങനെ- ഇപ്പോള്‍ അക്കാര്യത്തില്‍ ഒന്നും പറയാന്‍ കഴിയില്ല, പക്ഷേ ഒരു കാര്യം വ്യക്തമാണ്. രാജ്യത്തിന് പുതിയ ഒരു പ്രധാനമന്ത്രി വേണം. അത് യുപിയില്‍ നിന്നാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്.

 മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു

മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു

2017 ല്‍ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചിട്ട് കൂടി യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ പരാജയപ്പെട്ടത് ചില കണക്കിലെ കളികള്‍ കാരണമാണ്. അതാണ് ഇത്തവണ തന്നെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

 രാഹുല്‍ ഗാന്ധിയോട് അളവറ്റ ബഹുമാനം

രാഹുല്‍ ഗാന്ധിയോട് അളവറ്റ ബഹുമാനം

കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തിയതോടെ വിശാല പ്രതിപക്ഷ ഐക്യം ദുര്‍ബലമായില്ലേയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് യുപിയില്‍ ബിജെപിക്കെതിരെ വിശാല ഐക്യം ശക്തിപ്പെടുകയാണ് ചെയ്തതെന്നും അഖിലേഷ് വ്യക്തമാക്കി. തനിക്ക് രാഹുല്‍ ഗാന്ധിയോട് അളവറ്റ ബഹുമാനം ഉണ്ടെന്നും അഖിലേഷ് പറഞ്ഞു.

English summary
Congress kept out of UP alliance to correct poll arithmetic: Akhilesh Yadav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X