കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

11 കൊല്ലം ഷെയ്ഖ് അബ്ദുള്ളയെ ജയിലിലിട്ടു, അവര്‍ക്കെന്ത് സ്വാതന്ത്ര്യം, അമിത് ഷായുടെ മറുപടി!!

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരില്‍ രാഷ്ട്രീയ നേതാക്കളുടെ വീട്ടുതടങ്കല്‍ അവസാനിപ്പിക്കാത്തതിനെ ചോദ്യം ചെയ്ത കോണ്‍ഗ്രസിന് മറുപടിയുമായി അമിത് ഷാ. അതേസമയം ഇക്കാര്യം സംസ്ഥാന നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും, കേന്ദ്ര സര്‍ക്കാര്‍ അതില്‍ ഇടപെടില്ലെന്നും അമിത് ഷാ പറഞ്ഞു. മൂന്ന് മുന്‍ മുഖ്യമന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കളെ ബിജെപി വീട്ടുതടങ്കലില്‍ വെച്ചിരിക്കുകയാണെന്നും എന്തുകൊണ്ടാണ് അവരെ വിട്ടയക്കാത്തതെന്നും കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ചോദിച്ചിരുന്നു.

1

പ്രധാനമായും ഫാറൂഖ് അബ്ദുള്ള അടക്കമുള്ളവരുടെ കാര്യങ്ങളാണ് ഉന്നയിച്ചത്. അവരെ ഒരു ദിവസം അധികം പോലും ജയിലില്‍ അടയ്ക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ല. എന്നാല്‍ സംസ്ഥാന ഭരണകൂടം അവരെ വിട്ടയക്കാന്‍ ഇതാണ് നല്ല സമയമെന്ന് തീരുമാനിച്ചാല്‍ അവര്‍ പുറത്തിറങ്ങും. ഫാറൂഖ് അബ്ദുള്ളയുടെ പിതാവ് ഷെയ്ഖ് അബ്ദുള്ളയെ 11 വര്‍ഷമാണ് കോണ്‍ഗ്രസ് ജയിലില്‍ അടച്ചത്. അത് പിന്തുടരാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ല. അവരെ വിട്ടയക്കാതിരിക്കാന്‍ ഞങ്ങള്‍ക്ക് സമ്മര്‍ദം ചെലുത്തില്ലെന്നും അമിത് ഷാ പറഞ്ഞു.

കശ്മീരിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളെയും നിശിതമായി അമിത് ഷാ വിമര്‍ശിച്ചു. 99.5 ശതമാനം വിദ്യാര്‍ത്ഥികളും അവിടെ പരീക്ഷയെഴുതി. പക്ഷേ അധീര്‍ രഞ്ജന്‍ ചൗധരി പറയുന്നത് അവിടെ സാധാരണ നിലയിലല്ല കാര്യങ്ങളെന്നാണ്. കര്‍ഫ്യൂവും നിരോധനാജ്ഞയും അവിടെ അവസാനിച്ചു. എന്നാല്‍ അധീര്‍ ചൗധരിയും സാധാരണ കാര്യങ്ങള്‍ എന്നു പറയുന്നത് രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അവിടെ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നു. അത് സാധാരണ കാര്യമല്ലേയെന്നും അമിത് ഷാ ചോദിച്ചു.

അതേസമയം കശ്മീരില്‍ നിന്നുള്ള വിവരങ്ങളൊന്നും പുറത്തുവരുന്നില്ലെന്നും, അക്കാര്യങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്നുമാണ് പ്രതിപക്ഷം ഉന്നയിച്ചത്. എന്നാല്‍ കശ്മീരില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും, എല്ലാം സാധാരണ നിലയിലാണെന്നും അമിത് ഷാ ഉന്നയിക്കുന്നു. എന്നാല്‍ നേതാക്കളെ വിട്ടയക്കുന്ന കാര്യം ഇതുവരെ കശ്മീര്‍ ഭരണകൂടത്തില്‍ നിന്ന് ഉണ്ടായിട്ടില്ല.

 പൗരത്വ ബില്‍ കീറിയെറിഞ്ഞ് ഒവൈസി.... സഭയില്‍ നാടകീയ നീക്കങ്ങള്‍, ഒടുവില്‍ ചോദ്യം ഇങ്ങനെ പൗരത്വ ബില്‍ കീറിയെറിഞ്ഞ് ഒവൈസി.... സഭയില്‍ നാടകീയ നീക്കങ്ങള്‍, ഒടുവില്‍ ചോദ്യം ഇങ്ങനെ

English summary
congress kept sheikh adbullah in jail for 11 years amit shahs dig at opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X