കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാക്കള്‍ക്കായി 5 പ്രത്യേക പദ്ധതികള്‍.... രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം ഒരുങ്ങുന്നു!!

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ ഗ്രൗണ്ട് ലെവലിലേക്ക്, യുവാക്കളെ ലക്ഷ്യം

ദില്ലി: കോണ്‍ഗ്രസ് അടിസ്ഥാന സൗകര്യങ്ങളെയും യുവാക്കളെയും ലക്ഷ്യമിട്ട് പുതിയ പ്രഖ്യാപനങ്ങള്‍ ഒരുക്കുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപനങ്ങളൊന്നും മുങ്ങി പോവരുതെന്നാണ് നിര്‍ദേശം. മറ്റ് വിഷയങ്ങളിലേക്ക് വഴി മാറി പോകരുതെന്ന് രാഹുല്‍ ഗാന്ധി നേരിട്ട് നിര്‍ദേശിച്ചിരിക്കുകയാണ്. താന്‍ നേരിട്ട് ഓരോ പ്രഖ്യാപനങ്ങള്‍ ഓരോ മേഖലയെ ലക്ഷ്യമിട്ട് ഉടന്‍ പ്രഖ്യാപിക്കും. അതേസമയം പുല്‍വാമയിലെ ആക്രമണത്തെ രാഷ്ട്രീയമായി തന്നെ ഉപയോഗിക്കാനാണ് രാഹുലിന്റെ ലക്ഷ്യം.

ഈ വിഷയത്തില്‍ യുവാക്കളുടെ സാധ്യതകള്‍ മോദി ഇല്ലാതാക്കിയത് ഉയര്‍ത്തി കാണിക്കണമെന്നാണ് രാഹുല്‍ ഉദ്ദേശിക്കുന്നത്. യുവാക്കളുമായി സംവദിക്കാന്‍ തന്റെ ടീമിലേക്ക് പുതിയ അംഗങ്ങളെയും രാഹുല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സേവാദള്‍, യൂത്ത് കോണ്‍ഗ്രസ് എന്നീ സംഘടനകളെയും കൂടി രംഗത്തിറക്കിയാണ് രാഹുല്‍ കളിക്കുന്നത്. ആര്‍എസ്എസിന്റെ സംഘടനാ സംവിധാനത്തെ പൊളിക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്.

രാഹുല്‍ ഗ്രൗണ്ട് ലെവലിലേക്ക്

രാഹുല്‍ ഗ്രൗണ്ട് ലെവലിലേക്ക്

ആര്‍എസ്എസിലേക്ക് യുവാക്കള്‍ ഒരുപാട് എത്തുന്നത് ബിജെപിക്ക് പലപ്പോഴും ഗുണകരമാകുന്നുണ്ട്. ബിജെപിക്ക് വേണ്ടി ആര്‍എസ്എസാണ് ബൂത്ത് തലം മുതല്‍ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ഇവിടെ സേവാദളിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് രാഹുല്‍ പറയുന്നു. സേവാദളിന് ചെറിയൊരു ഹിന്ദു മുഖം കൂടിയുണ്ട്. ഇതും യുവാക്കള്‍ക്കിടയില്‍ ഗുണം ചെയ്യും. മതത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥി സംഘടനകളില്‍ അടക്കം സ്വാധീനമുണ്ടാക്കാന്‍ ആര്‍എസ്എസിന് സാധിച്ചിട്ടുണ്ട്. ഇവിടെ സേവാദളിന്റെ പ്രവര്‍ത്തനം ശക്തമാക്കാനാണ് നിര്‍ദേശം. ആര്‍എസ്എസില്‍ നിന്നടക്കം പ്രമുഖര്‍ സേവാദളിലേക്ക് എത്തുമെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന സൂചന.

യൂത്തിനെ തരംതിരിക്കുന്നു

യൂത്തിനെ തരംതിരിക്കുന്നു

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തെയും യുവാക്കളെയും രണ്ടായി തരംതിരിച്ചിരിക്കുകയാണ് രാഹുല്‍. ഗ്രാമീണ യുവാക്കളും നഗര യുവാക്കളുമായിട്ടാണ് ഇതിനെ തരംതിരിച്ചത്. രണ്ട് സ്ഥലത്തെ യുവാക്കള്‍ക്കിടയിലും ഉന്നയിക്കുന്ന വിഷയങ്ങള്‍ വ്യത്യസ്തമാണ്. അതുകൊണ്ടാണ് തരംതിരിച്ചിരിക്കുന്നത്. നഗരമേഖല ബിജെപിയുടെ വോട്ടുബാങ്കാണ്. ഇവിടെ രാഹുല്‍ നേരിട്ടാണ് പ്രചാരണം നടത്തുക. യുവാക്കളുടെ പ്രശ്‌നങ്ങള്‍ വിവരിക്കാന്‍ വര്‍ക്ക്‌ഷോപ്പുകളാണ് രാഹുല്‍ സംഘടിപ്പിക്കുന്നത്. ഗ്രാമീണ മേഖലയില്‍ രാഹുല്‍ പ്രചാരണം ആരംഭിച്ച് കഴിഞ്ഞു.

ചലോ വാര്‍ഡ്

ചലോ വാര്‍ഡ്

ചലോ പഞ്ചായത്ത് എന്ന പദ്ധതി ഗ്രാമീണ യുവ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി രാഹുല്‍ തയ്യാറാക്കിയിരുന്നു. നിരധി പരാതികളാണ് മോദി സര്‍ക്കാരിനെ കുറിച്ച് ഇതില്‍ ഉന്നയിക്കപ്പെട്ടത്. ജിഎസ്ടിയും, നോട്ടുനിരോധനവും, തൊഴിലില്ലായ്മയും ചലോ പഞ്ചായത്തില്‍ എല്ലാവരും ഉന്നയിച്ചിരുന്നു. നഗര വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി ചലോ വാര്‍ഡ് പദ്ധതിയാണ് രാഹുല്‍ തയ്യാറാക്കിയിരുന്നത്. ഓരോ വാര്‍ഡിലെയും യുവവോട്ടര്‍മാരെ കാണുകയാണ് ലക്ഷ്യം.

5 അജണ്ടകള്‍

5 അജണ്ടകള്‍

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ യുവാക്കളെ അടിസ്ഥാനമാക്കിയാണ് വളരേണ്ടതെന്ന രീതിയാണ് രാഹുലിന്റെ പ്രകടനപത്രികയില്‍ പറയുന്നത്. യുവാക്കള്‍ക്കായി അഞ്ച് നിര്‍ദേശങ്ങളാണ് പട്ടികയില്‍ ഉള്ളത്. തിരഞ്ഞെടുപ്പിന് മുമ്പ് ഇതിന്റെ മോഡല്‍ നടപ്പാക്കാനാണ് ലക്ഷ്യം. അതിന് മുമ്പ് യുവാക്കളുടെ ഡാറ്റാ ബേസ് തയ്യാറാക്കുകയാണ് രാഹുലിന്റെ ടെക്‌നിക്കല്‍ ടീം. പ്രവര്‍ത്തകരുമായി അടുപ്പമുള്ള യുവാക്കളുടെ പട്ടികയാണ് ആദ്യം തയ്യാറാക്കുന്നത്.

യൂത്ത് കോണ്‍ഗ്രസിന്റെ സഹായം

യൂത്ത് കോണ്‍ഗ്രസിന്റെ സഹായം

ഒരിടവേളയ്ക്ക് ശേഷം യൂത്ത് കോണ്‍ഗ്രസുമായി ശക്തമായ ബന്ധമാണ് രാഹുല്‍ ഉണ്ടാക്കിയിരിക്കുന്നത്. കാസര്‍ഗോഡ് ഇരട്ട കൊലപാതകത്തില്‍ രാഹുല്‍ പ്രതിഷേധത്തിന് തയ്യാറായതും യുവാക്കളെ ലക്ഷ്യമിട്ടാണ്. പ്രകടന പത്രിക യൂത്ത് കോണ്‍ഗ്രസ് നഗരമേഖലകളില്‍ വിതരണം ചെയ്തിട്ടുണ്ട്. ഒരു മിസ്ഡ് കോള്‍ അടിച്ചാല്‍ യുവാക്കളുടെ പ്രശ്‌നങ്ങളുടെ പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്ന രീതിയാണ് രാഹുല്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പ്രതിനിധി ഓരോ മേഖലയില്‍ പ്രശ്‌നത്തിലുള്ള യുവാക്കളെയും നേരിട്ട് കാണണമെന്നാണ് നിര്‍ദേശം.

യുവാക്കള്‍ മാത്രം...

യുവാക്കള്‍ മാത്രം...

യുവാക്കള്‍ മാത്രമുള്ള ഒരു ടീമാണ് രാഹുല്‍ നിലവില്‍ ഉണ്ടാക്കിയിരിക്കുന്നത്. യുവാക്കളുടെ സുപ്രധാന പ്രശ്‌നങ്ങള്‍ക്കുള്ള വിവരങ്ങള്‍ അപ്പോള്‍ തന്നെ കൈമാറണമെന്നാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്. തൊഴില്‍, തൊഴിലില്ലാത്തവര്‍ക്ക് യുവശക്തി കാര്‍ഡ്, കാര്‍ഷിക പ്രശ്‌നം നേരിടുന്നവര്‍ക്ക് കിസാന്‍ ശക്തി കാര്‍ഡ് , റാഫേല്‍, ബിജെപിയുടെ വാഗ്ദാന ലംഘനം, കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്നീ കാര്യങ്ങളാണ് യുവാക്കള്‍ക്കിടയില്‍ രാഹുല്‍ അവതരിപ്പിക്കുന്ന പദ്ധതി. കിസാന്‍ ശക്തി കാര്‍ഡ് വഴി യുവാക്കളായ കര്‍ഷകരെ സഹായിക്കുകയാണ് ലക്ഷ്യം.

നുക്കര്‍ സഭ

നുക്കര്‍ സഭ

ഗ്രാമീണ മേഖലയില്‍ നുക്കര്‍ സഭകളാണ് കോണ്‍ഗ്രസ് സ്ഥിരമായി ഒരുക്കാന്‍ പോകുന്നത്. ഇതിന് പുറമേ ഡോര്‍ ടു ഡോര്‍ ക്യാമ്പയിനുമായി രാഹുലും എത്തും. അതേസമയം മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ സത്യജിത്ത് താമ്പെയാണ് ചലോ പഞ്ചായത്ത് എന്ന പരിപാടി തയ്യാറാക്കി. യൂത്ത് കോണ്‍ഗ്രസ് ഇത് രാഹുലിന് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു. 10000 ഗ്രാമസഭകളാണ് തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് ഒരുക്കുന്നത്. ഇതില്‍ 3000 എണ്ണം നടത്തി കഴിഞ്ഞു. യൂത്ത് കോണ്‍ഗ്രസ്, ഗ്രാമങ്ങള്‍, വാര്‍ഡുകള്‍, നഗരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ചര്‍ച്ചകളും നടത്തുന്നുണ്ട്. രാഹുലിന്റെ ആശയങ്ങളും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്.

ബോസ് ഓഫ് കാമസൂത്ര.... തെലുങ്കിലെ ഒന്നാം നിര സംവിധായകനെതിരെ ശ്രീറെഡ്ഡി!!ബോസ് ഓഫ് കാമസൂത്ര.... തെലുങ്കിലെ ഒന്നാം നിര സംവിധായകനെതിരെ ശ്രീറെഡ്ഡി!!

വഡോദര ബിജെപിക്ക് ബദലില്ലാത്ത മണ്ഡലം..... ഇത്തവണ പോരാട്ടം ശക്തമാകും!!വഡോദര ബിജെപിക്ക് ബദലില്ലാത്ത മണ്ഡലം..... ഇത്തവണ പോരാട്ടം ശക്തമാകും!!

English summary
congress launches exclusive campaigns for youth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X