ക്ലീന്‍ ഇന്ത്യ ക്യാമ്പയിന്‍..... ബിജെപിയെ തുടച്ച് നീക്കാന്‍ രാഹുല്‍ ഗാന്ധി.... കിടിലന്‍ നീക്കം!!
ദില്ലി: സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ വിജയം ആവര്‍ത്തിക്കാന്‍ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് കൂടുതല്‍ ഇറങ്ങുന്നു. സംഘടനാ പ്രവര്‍ത്തനം ശക്തമാക്കാനാണ് നിര്‍ദേശം. പുതിയൊരു ക്യാമ്പയിന്‍ രീതിയും രാഹുല്‍ തയ്യാറാക്കിയിട്ടുണ്ട്. ബിജെപിയുടെ സ്വാധീനത്തില്‍ നിന്ന് രാജ്യത്തെയും വിവിധ ഏജന്‍സികളെയും സംരക്ഷിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രചാരണ രീതി. കൂടുതല്‍ പിന്നോക്ക ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനും നിര്‍ദേശമുണ്ട്.
ഉന്നത നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശപ്രകാരം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിക്ക് തുല്യനായ എതിരാളിയായി ഉയര്‍ത്തി കാണിക്കാനാണ്. മോദിക്ക് എതിരാളി രാഹുല്‍ തന്നെയാണെന്ന രീതിയിലാണ് പ്രചാരണം നടത്തുക. അതേസമയം മോദിയുടെ 2014ലെ വാഗ്ദാനങ്ങള്‍ പലതും നടപ്പാക്കിയിട്ടില്ല എന്ന രീതിയിലും രാഹുല്‍ പ്രചാരണം നടത്തും. അക്കൗണ്ടില്‍ 15 ലക്ഷം വരെയുള്ള കാര്യങ്ങള്‍ മുഖ്യ പ്രചാരണ വിഷയമാകും.

2019 പൊടിപാറും
2019ല്‍ മോദിയെ മാത്രമല്ല ബിജെപി സംഘടനാ സംവിധാനത്തെ തന്നെ പൊളിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് രാഹുലിന്റെ തന്ത്രങ്ങളാണ്. പ്രധാനമായും ബിജെപിയെ അധികാരത്തില്‍ നിന്ന് ഒഴിവാക്കുക എന്നതാണ് ലക്ഷ്യം. ക്ലിന്‍ ഇന്ത്യ എന്നാണ് ഈ പ്രചാരണ പരിപാടിയുടെ പേര്. ഇന്ത്യയുടെ പുതിയ സ്വച്ഛ് ഭാരത് അഭിയാന്‍ എന്നാണ് ഇതിന്റെ ടാഗ്‌ലൈന്‍. അതായത് ബിജെപി കൈയ്യടക്കി വെച്ചിരിക്കുന്ന സംസ്ഥാനങ്ങളെ അവരുടെ ഭരണത്തില്‍ നിന്ന് മുക്തമാക്കാന്‍ ഉദ്ദേശിക്കുന്നെന്നാണ് രാഹുല്‍ സൂചിപ്പിക്കുന്നത്.

ബിജെപിയുടെ തന്ത്രം തിരിച്ചടിക്കുന്നു
ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതം അവര്‍ക്കെതിരെ ഉപയോഗിക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും അടങ്ങുന്ന ഒരു മാപ്പ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ബിജെപിയെ പ്രതിരോധിക്കുന്നതിനാണ് ക്ലീന്‍ ഇന്ത്യ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. ബിജെപി മുക്ത ഭാരതമല്ല, മറിച്ച് അവരെ സുപ്രധാന കേന്ദ്രങ്ങളിലെ ഭരണങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്നതാണ് രാഹുല്‍ ലക്ഷ്യമിടുന്നത്.

പ്രചാരണം എങ്ങനെ....
നഗര പ്രദേശങ്ങളില്‍ റാഫേല്‍ വിഷയം കത്തിച്ച് നിര്‍ത്താനാണ് രാഹുലിന് തീരുമാനം. ഗ്രാമീണ മേഖലകളില്‍ കാര്‍ഷിക പ്രശ്‌നം, തൊഴിലില്ലായ്മ, നോട്ടുനിരോധനം, ജിഎസ്ടി പ്രതിസന്ധികല്‍ തുടങ്ങിയവ ശക്തമായി ഉന്നയിക്കാനാണ് തീരുമാനം. അതിന് മുമ്പ് മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഉന്നയിച്ച വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനാണ് നീക്കം. ഇത് നടപ്പായാല്‍ രാഹുലിന്റെ ഇമേജ് മോദിക്ക് മുകളില്‍ എത്തും. എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

ഹിന്ദുത്വവും രാമക്ഷേത്രവും
ഹിന്ദുത്വത്തിന്റെ ഡീലര്‍മാരാണെന്ന ബിജെപിയുടെ വാദങ്ങളെ പൊളിക്കാനാണ് രാഹുല്‍ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. അത് കോണ്‍ഗ്രസിന്റെ കൂടെ കാര്യമാണെന്നും രാഹുല്‍ ഉന്നയിക്കും. ഈ തന്ത്രം മധ്യപ്രദേശില്‍ അടക്കം ഗുണം ചെയ്തിരുന്നു. മറ്റൊന്ന് രാമക്ഷേത്ര നിര്‍മാണമാണ്. ഇക്കാര്യത്തില്‍ അനുകൂല നിലപാട് എടുക്കാന്‍ രാഹുല്‍ തയ്യാറാവില്ല. കാരണം യുപിയിലെ വലിയ മുസ്ലീം വോട്ട് ലക്ഷ്യമിട്ടാണ് രാഹുലിന്റെ പ്രവര്‍ത്തനം. ഇത് പ്രഖ്യാപിച്ചാല്‍ വലിയ തിരിച്ചടിയുണ്ടാവുമെന്നാണ് വിലയിരുത്തല്‍.

സഖ്യം ശക്തമാക്കും
പ്രതിപക്ഷ ഐക്യത്തിന് രാഹുല്‍ മുന്‍കൈയ്യെടുക്കുമെന്നാണ് വ്യക്തമാക്കുന്നത്. മമത ബാനര്‍ജിയുടെ എതിര്‍പ്പ് മാറ്റാനുള്ള നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്. അതേസമയം ചന്ദ്രബാബു നായിഡുവുമായുള്ള സഖ്യം പഴയ പോലെ നടക്കുമോയെന്ന് വ്യക്തമല്ല. രാഹുല്‍ പറയുന്നത് ഇവരുടെ പൊതു അജണ്ടയായി മാറ്റാനാണ് ശ്രമം നടക്കുക. രാഹുലിനെ ഇനി അവഗണിക്കാനാവില്ലെന്ന് എല്ലാ പാര്‍ട്ടികളും തിരിച്ചറിഞ്ഞിട്ടുണ്ട്. മായാവതിയുടെയും അഖിലേഷ് യാദവിന്റെയും പിന്തുണയും രാഹുലിന് ഗുണം ചെയ്യും.












Click it and Unblock the Notifications