കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് രാഹുല്‍ ഗാന്ധിയുടെ വ്യത്യസ്ത നീക്കം! 'എതിര്‍ശബ്ദങ്ങള്‍ക്കും' ടിക്കറ്റ്

  • By Aami Madhu
Google Oneindia Malayalam News

മൂര്‍ച്ചയേറിയ എഴുത്തുകളിലൂടെ ജനങ്ങളെ സ്വാധീനിച്ചതിനാണ് ധബോല്‍ക്കല്‍ മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ളവര്‍ക്ക് ജീവന്‍ നഷ്ടമായത്. അഭിപ്രായം തുറന്നു പറയുന്നവരെ ഇല്ലാതാക്കുന്ന പ്രവണത. രാജ്യത്തെ നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെല്ലാം ഒന്നുകില്‍ വെടിയുണ്ടകളാല്‍ തീരും അല്ലേങ്കില്‍ അറസ്റ്റ് ചെയ്യപ്പെട്ട് കാരാഗൃഹത്തിലേക്ക്.

8 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്? മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച!!8 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്? മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച!!

മോദിയുടെ ഇന്ത്യയില്‍ ആശയപ്രചാരണം വലിയ തെറ്റായതോടെ മനുഷ്യാവകാശപ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തി മോദിയെ പൂട്ടാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്തിലാണ് ഇതിനായി പദ്ധതി ഒരുക്കുന്നത്. വിവരങ്ങള്‍ ഇങ്ങനെ

 വെടിയേറ്റ് മരിച്ചു

വെടിയേറ്റ് മരിച്ചു

അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെ പോരാടിയതിനാണ് 2013 ആഗസ്ത് 20 ന് പൂനെയില്‍ വെച്ച് നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചത്. ജാതി വ്യവസ്ഥിതിയേയും ദളിത് വിവേചനത്തിനേയും ചോദ്യം ചെയ്തതിന് 2015 ലാണ് മഹാരാഷ്ട്രയിലെ തന്നെ കോലാപൂരില്‍ വെച്ച് ഗോവിന്ദ് പന്‍സാരെ ആക്രമിക്കപ്പെട്ടത്.

 വര്‍ഗീയ വാദികള്‍

വര്‍ഗീയ വാദികള്‍

വിഗ്രഹാരാധനയെ എതിര്‍ത്തതോടെ ന്‍ സ്വന്തം വീട്ടില്‍ വെച്ച് എഴുത്തുകാരന്‍ കല്‍ബുര്‍ഗി, മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് എന്നിവരെല്ലാം ഇതേ വര്‍ഗീയവാദികളുടെ വെടിയുണ്ടകള്‍ക്ക് ഇരയായി.

പ്രതിഷേധം

പ്രതിഷേധം

കൊല്ലപ്പെട്ടവരെല്ലാവരും വലതുപക്ഷസംഘപരിവാര്‍ വിരുദ്ധരായിരുന്നു എന്നതാണ് വസ്തുത. പിന്നാലെ ദിവസങ്ങള്‍ക്ക് മുന്‍പേയാണ്മ ഹാരാഷ്ട്രയിലെ ഭീമ കൊറഗാവില്‍ നടന്ന ആക്രമങ്ങളില്‍ പങ്കുണ്ടെന്നാരോപിച്ച് സാമൂഹിക പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രാജ്യത്ത് വന്‍ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്.

 സാമൂഹ്യപ്രവര്‍ത്തകര്‍

സാമൂഹ്യപ്രവര്‍ത്തകര്‍

അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സുധാ ഭരദ്വാജ്, കവിയും എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവര റാവു, എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ അരുണ്‍ ഫെരീറ, മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ സാമൂഹ്യപ്രവര്‍ത്തകന്‍ ഗൗതം നവ്‌ലഖ്, അധ്യാപകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വെര്‍ണോന്‍ ഗോണ്‍സാല്‍വസ് എന്നിവരെയാണ്
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്

 പദ്ധതി

പദ്ധതി

പ്രധാനമന്ത്രിയെ വധിക്കാന്‍ അറസ്റ്റിലായ സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പദ്ധതിയിട്ടെന്നായിരുന്നു ആരോപണം..വീടുകളില്‍ റെയ്ഡ് നടത്തുകയും, വീട്ടുതടങ്കലില്‍ വെയ്ക്കുകയും ചെയ്ത ശേഷമായിരുന്നു അറസ്റ്റ്‌.

 കോടതിയില്‍

കോടതിയില്‍

ഇതിനെതിരെ റോമിലാ ഥാപ്പർ, പ്രഭാത് പട്‌നായിക്‌, സതീഷ്‌ ദേശ്‌പാണ്ഡെ തുടങ്ങിയ അക്കാദമിക് വിദഗ്‌ധർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.ഭിന്നാഭിപ്രായങ്ങള്‍ ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വാണ്. അത് അനുവദിച്ചില്ലെങ്കില്‍ ജനാധിപത്യം പ്രഷര്‍കുക്കര്‍ പോലെ പൊട്ടിത്തെറിച്ചേക്കാം എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

പുതിയ നീക്കം

പുതിയ നീക്കം

രാജ്യത്ത് നടക്കുന്നത് എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണെന്നും കോടതി നിരീക്ഷിച്ചു.രാജ്യം അപ്രാഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് കടന്ന് പോകുന്ന വിമര്‍ശനം ശക്തമായതോടെ മനുഷ്യാവകാശ പ്രവര്‍ത്തകരെ കൈയ്യിലെടുത്ത് മോദിയെ പൂട്ടാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

അട്ടിമറിക്കാന്‍

അട്ടിമറിക്കാന്‍

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പദ്ധതികള്‍ ഒരുങ്ങുന്നത്. വലതുപക്ഷ സംഘപരിവാര്‍ വിരുദ്ധരായ എഴുത്തുകാരേയും എന്‍ജിഒകളേയും സാമൂഹ്യ പ്രവര്‍ത്തകരേയുമെല്ലാം ഒപ്പം ചേര്‍ത്ത് മോദി സര്‍ക്കാരിനെ അട്ടിമറിക്കുകയാണ് ലക്ഷ്യം.

 മറികടക്കാന്‍

മറികടക്കാന്‍

ഇതിനായി സിവിക് ആന്‍റ് സോഷ്യല്‍ ഔട്ട് റീച്ച് സെല്ലിന് കോണ്‍ഗ്രസ് രൂപം നല്‍കി.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മധുസൂദനന്‍ മിസ്ട്രിയാണ് സെല്ലിന്‍റെ ചെയര്‍മാന്‍.എതിര്‍ശബ്ദങ്ങള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.

 ചര്‍ച്ച നടത്തും

ചര്‍ച്ച നടത്തും

ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഒഡീഷ, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നും മനുഷ്യാവകാശ-സാമൂഹിക പ്രവര്‍ത്തകരുമായി സെല്ലിന്‍റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും.

 പ്രകടന പത്രിക

പ്രകടന പത്രിക

സമൂഹത്തിലെ താഴെക്കിടയില്‍ ഉള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം തേടുന്നതിലൂടെ അവരുടെയെല്ലാം ഉന്നമനം ഉറപ്പാക്കാന്‍ ആകുമെന്നാണ് ലക്ഷ്യം വെക്കുന്നതെന്ന് മിസ്ട്രി പറഞ്ഞു. പ്രകടനപത്രികയിലും ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും മിസ്ട്രി വ്യക്തമാക്കി

 ടിക്കറ്റ്

ടിക്കറ്റ്

വേണമെങ്കില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവസരം നല്‍കുമെന്നും മിസ്ട്രി വ്യക്തമാക്കി. ണിയാണ് എതിര്‍ശബ്ദമുയര്‍ത്തുന്നവരെ ഇല്ലാതാക്കുന്നതാണ് നിലവില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. എന്നാല്‍ അവര്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യമെന്നും മിസ്ട്രി പറഞ്ഞു.

നുണ പരിശോധനയിലെ സത്യം ഇതാണ്.. ഡോ ജിനേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍നുണ പരിശോധനയിലെ സത്യം ഇതാണ്.. ഡോ ജിനേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

English summary
Congress Launches New Cell To Support The Voices Of Activists, NGOs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X