കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പ്: ജനങ്ങളെ കയ്യിലെടുക്കാന്‍ ജന്‍ ഘോഷണ പത്ര, ബിജെപിക്ക് പണികൊടുക്കും!!

  • By Desk
Google Oneindia Malayalam News

ഭോപ്പാല്‍: രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുമുഴം മുമ്പേയെറിഞ്ഞ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിനുള്ള പ്രചരണ പത്രിക പുറത്തിറക്കാന്‍ ജനങ്ങളില്‍ നിന്ന് അഭിപ്രായം ആരാഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസ് അങ്കം കുറിച്ചിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കുന്നതിന് ടോള്‍ഫ്രീ നമ്പറാണ് ആരംഭിച്ചിട്ടുള്ളത്. ജന്‍ ഘോഷണ പത്ര എന്ന പേരിലാണ് കോണ്‍ഗ്രസ് വെള്ളിയാഴ്ച ക്യാമ്പെയിന് തുടക്കം കുറിച്ചിട്ടുള്ളത്.

<strong>കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ജലനിരപ്പ് ഉയര്‍ന്നു, ഷട്ടറുകള്‍ ഉയര്‍ത്തി, ജാഗ്രത</strong>കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ജലനിരപ്പ് ഉയര്‍ന്നു, ഷട്ടറുകള്‍ ഉയര്‍ത്തി, ജാഗ്രത

തിരഞ്ഞെടുപ്പ് പ്രചാരണ പത്രിക തയ്യാറാക്കുന്നതില്‍ പൊതു ജനങ്ങളുടെ പങ്കാളിത്തം ഉയര്‍ത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു ദൗത്യത്തിന് തുടക്കം കുറിച്ചതെന്ന് കോണ്‍ഗ്രസ് നേതാവും പ്രചാരണ പത്രികാ കമ്മറ്റി കോ ഓര്‍ഡിനേറ്ററുമായ ഹരീഷ് ചൗധരി വ്യക്തമാക്കി. ഇതിനായി ജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ അറിയിക്കാന്‍ 9911448200 എന്ന ടോള്‍ ഫ്രീ നമ്പറാണ് പാര്‍ട്ടി ആരംഭിച്ചിട്ടുള്ളത്. നിര്‍ദേശങ്ങള്‍ എസ്എംഎസ്, വാട്ട്സ്ആപ്പ് എന്നിവ വഴിയോ വീഡിയോ ആയോ അയയ്ക്കാന്‍ സാധിക്കുമെന്നും ചൗധരി ചൂണ്ടിക്കാണിക്കുന്നു.

-sachin-pilot-6


പരീക്ഷണാര്‍ത്ഥം ആദ്യം ആരംഭിച്ച ടോള്‍ഫ്രീ നമ്പര്‍ വഴി പാര്‍ട്ടിക്ക് ലഭിച്ച നിര്‍ദേശങ്ങളില്‍ ഒന്ന് യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് സംബന്ധിച്ചാണ്. രണ്ടാമത്തേത് കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നുള്ളതാണ്. രാജസ്ഥാന്‍ കാ റിപ്പോര്‍ട്ട് കാര്‍ഡ് എന്ന പേരില്‍ കോണ്‍ഗ്രസ് മറ്റൊരു ക്യാമ്പെയിനും തുടക്കം കുറിച്ചിരുന്നു. ബിജെപി പ്രതിനിധീകരിക്കുന്ന ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും ബിജെപി എംഎല്‍എമാരുടെ പ്രകടനം വിലയിരുത്തുന്നതിന് വേണ്ടിയായിരുന്നു ഈ ക്യാമ്പെയിന്‍.

English summary
Congress launches toll-free number to take manifesto suggestions from public
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X