നീരവ് മോദിയെ രക്ഷിക്കാന്‍ രാഹുലിന്റെ വിശ്വസ്തന്, ചൗക്കീദാര്‍ ഓര്‍മിപ്പിച്ച് ബിജെപി, മിണ്ടാട്ടമില്ല!
ദില്ലി: ഇന്ത്യയില്‍ നിന്ന് സാമ്പത്തിക തട്ടിപ്പ് നടത്തിയ മുങ്ങിയ വ്യവസായി നീരവ് മോദിക്ക് സഹായമൊരുക്കി കോണ്‍ഗ്രസ് നേതാവ്. ഇയാള്‍ ലണ്ടനിലെ കോടതിയില്‍ ഡിഫന്‍സ് വിറ്റ്നെസാണ്. ഈ കേസ് നിലനില്‍ക്കില്ലെന്ന വാദമാണ് കോണ്‍ഗ്രസ് നേതാവായ അഭയ് തിപ്സെയ്ക്കുള്ളത്. അതേസമയം രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനാണ് മുന്‍ ഹൈക്കോടതി ജഡ്ജി കൂടിയായ തിപ്സെ. ബിജെപിക്ക് വലിയ രാഷ്ട്രീയായുധമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. പഴയ ചൗക്കീദാര്‍ ചോര്‍ ഹെ എന്ന പരാമര്‍ശമൊക്കെ രാഹുലിനെ ബിജെപി നേതാക്കള്‍ ഓര്‍മിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ രാഹുല്‍ ഇതില്‍ പ്രതികരിച്ചിട്ടില്ല.

മുംബൈ കോടതി ജഡ്ജ്
മുംബൈ, അലഹബാദ് ഹൈക്കോടതികളിലെ മുന്‍ ജഡ്ജായിരുന്നു അഭയ് തിപ്സെ. ഇയാള്‍ നീരവിനെതിരെ ലണ്ടന്‍ കോടതിയില്‍ ഡിഫന്‍സ് വിറ്റ്നെസാണ്. ഇന്ത്യന്‍ നിയമപ്രകാരം നീരവ് മോദിക്കെതിരെയുള്ള വഞ്ചന, ഗൂഢാലോചന കേസുകള്‍ നിലനില്‍ക്കില്ലെന്നാണ് തിപ്സെ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ഇതിനെതിരെ നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ ഇത് തടയാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും പ്രസാദ് ആരോപിച്ചു.

രാഹുലിനെ കണ്ടു
2018ലാണ് തിപ്സെ കോണ്‍ഗ്രസില്‍ ചേരുന്നത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ രാഹുല്‍ ഗാന്ധി, അശോക് ഗെലോട്ട്, അശോക് ചവാന് എന്നിവരെ തിപ്സെ കണ്ടിരുന്നുവെന്നും പ്രസാദ് പറയുന്നു. സ്വന്തം കഴിവിനനുസരിച്ചല്ല ജഡ്ജ് സാബ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിന്റെ താല്പര്യം സംരക്ഷിക്കാനാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കാരണം നിയമവൃത്തങ്ങളില്‍ തിപ്സെ ആരുമല്ലെന്നും പ്രസാദ് വ്യക്തമാക്കി.

ചൗക്കീദാര്‍ ചോദ്യം
ചൗക്കീദാര്‍ ചോര്‍ ഹെ എന്ന രാഹുലിന്റെ പരാമര്‍ശം നീരവ് മോദിയും മെഹുല്‍ ചോക്സിയും നാടുവിട്ടതിനെ തുടര്‍ന്നായിരുന്നു വന്നത്. ഇതിനെ ചോദ്യം ചെയ്തിരിക്കുകയാണ് ബിജെപി. എന്തുകൊണ്ട് ഇപ്പോള്‍ രാഹുല്‍ ഒന്നും മിണ്ടുന്നില്ലെന്നും ഇവര്‍ ചോദിക്കുന്നു. കോണ്‍ഗ്രസിന്റെ കാലത്താണ് നീരവ് മോദിയുടെ എല്ലാ കുറ്റകൃത്യങ്ങളും നടന്നതെന്ന് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. മോദിയെയും ചോക്സിയെയും എപ്പോഴും സംരക്ഷിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും പ്രസാദ് പറഞ്ഞു.

തിപ്സെയുടെ മറുപടി
തിപ്സെ ആരോപണങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തി. തന്റെ ഭയമില്ലാത്ത വിധികള്‍ കാരണമാണ് ബിജെപി തന്നെ ടാര്‍ഗറ്റ് ചെയ്യുന്നതെന്ന് തിപ്സെ ആരോപിച്ചു. താന്‍ ഫീസ് വാങ്ങിയിട്ടാണ് വിദഗ്ധാഭിപ്രായം നീരവ് മോദി കേസില്‍ നല്‍കിയത്. ഇത് തൊഴില്‍പരമായുള്ള കാര്യമാണ്. കോണ്‍ഗ്രസുമായി ഇതിന് ബന്ധമില്ല. തന്നെ നിയമോപദേശത്തിനായി അവര്‍ സമീപിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയില്ലെന്നും തിപ്സെ പറഞ്ഞു.

വെറുതെ അവരെ വലിച്ചിഴയ്ക്കേണ്ട
തൊഴില്‍പരമായി എന്നെ ആളുകള്‍ സമീപിക്കുമ്പോള്‍ ഞാന്‍ നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. അക്കാര്യം പാര്‍ട്ടിയെ അറിയിക്കേണ്ടതില്ല. കാരണം അത് ധാര്‍മികമായ കാര്യമല്ല. ഞാനും എന്റെ ക്ലയന്റും തമ്മിലാണ് ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുക. ഇക്കാര്യത്തില്‍ എന്തിനാണ് കോണ്‍ഗ്രസിനെ വലിച്ചിഴയ്ക്കുന്നത്. ബിജെപി ഈ വിഷയം അറിഞ്ഞത് തന്നെ സര്‍ക്കാര്‍ നീരവ് മോദി കേസില്‍ കക്ഷിയായത് കൊണ്ടാണെന്നും തിപ്സെ പറഞ്ഞു. ബിജെപി നേതാക്കള്‍ മുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടി ഹാജരായിട്ടുണ്ട്. അരുണ്‍ ജെയ്റ്റ്ലിയുടെ മകള്‍ നീരവ് മോദിക്ക് വേണ്ടി ഹാജരായിട്ടുണ്ട്. ഇതൊന്നും മറക്കരുതെന്നും തിപ്സെ പറയുന്നു.

മോദി രക്ഷപ്പെടുമോ?
നീരവ് മോദി രക്ഷപ്പെടുമോ എന്ന കാര്യം പറയാനാവില്ല. പക്ഷേ അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങള്‍ ഇന്ത്യയില്‍ നിലനില്‍ക്കില്ല. കാരണം നീരവ് വഞ്ചിച്ചത് പഞ്ചാബ് നാഷണല്‍ ബാങ്കിനെയാണ്. എന്നാല്‍ ഇത് വഞ്ചനയായി കാണാനാവില്ല. ആ ബാങ്കിലെ ഉദ്യോഗസ്ഥര്‍ ബാങ്കിനെ വഞ്ചിക്കുകയാണെന്ന് അറിഞ്ഞ് അതിന് കൂട്ടുനിന്നിരുന്നു. ഒരാള്‍ ആരും അറിയാതെ ബാങ്കിനെ വഞ്ചിച്ചാല്‍ അതാണ് യഥാര്‍ത്ഥ തട്ടിപ്പ്. കാരണം ഇത് ബാങ്കിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് അവരെ വഞ്ചിച്ചത്. ഇക്കാര്യം രഹസ്യമായ കാര്യമല്ല. ഈ അഭിപ്രായാണ് താന്‍ കോടതിക്ക് കൈമാറിയത്. ഇന്ത്യ ഇക്കാര്യം അംഗീകരിച്ചതാണെന്നും തിപ്സെ പറയുന്നു.

കോണ്‍ഗ്രസിന്റെ മറുപടി
കോണ്‍ഗ്രസ് ശരിക്കും ബിജെപിയുടെ ആരോപണത്തില്‍ പതറിപ്പോയിരുന്നു. എന്നാല്‍ മറുപടിയും നല്‍കിയിട്ടുണ്ട്. തൊഴില്‍പരമായിട്ടാണ് തിപ്സെ കോടതിയില്‍ അഭിപ്രായം പറഞ്ഞത്. സര്‍ക്കാര്‍ പല വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി വക്താവ് മനീഷ് തിവാരി പറഞ്ഞു. നിയമ മന്ത്രിമാര്‍ എന്താണ് അഭിഭാഷകരുടെ അവകാശങ്ങള്‍ എന്ന് പഠിക്കണമെന്നായിരുന്നു അഭിഷേക് സിംഗ്വിയുടെ പ്രതികരണം.
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ?












Click it and Unblock the Notifications