• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നീരവ് മോദിയെ രക്ഷിക്കാന്‍ രാഹുലിന്റെ വിശ്വസ്തന്‍, ചൗക്കീദാര്‍ ഓര്‍മിപ്പിച്ച് ബിജെപി, മിണ്ടാട്ടമില്ല!

ദില്ലി: ഇന്ത്യയില്‍ നിന്ന് സാമ്പത്തിക തട്ടിപ്പ് നടത്തിയ മുങ്ങിയ വ്യവസായി നീരവ് മോദിക്ക് സഹായമൊരുക്കി കോണ്‍ഗ്രസ് നേതാവ്. ഇയാള്‍ ലണ്ടനിലെ കോടതിയില്‍ ഡിഫന്‍സ് വിറ്റ്‌നെസാണ്. ഈ കേസ് നിലനില്‍ക്കില്ലെന്ന വാദമാണ് കോണ്‍ഗ്രസ് നേതാവായ അഭയ് തിപ്‌സെയ്ക്കുള്ളത്. അതേസമയം രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനാണ് മുന്‍ ഹൈക്കോടതി ജഡ്ജി കൂടിയായ തിപ്‌സെ. ബിജെപിക്ക് വലിയ രാഷ്ട്രീയായുധമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. പഴയ ചൗക്കീദാര്‍ ചോര്‍ ഹെ എന്ന പരാമര്‍ശമൊക്കെ രാഹുലിനെ ബിജെപി നേതാക്കള്‍ ഓര്‍മിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ രാഹുല്‍ ഇതില്‍ പ്രതികരിച്ചിട്ടില്ല.

മുംബൈ കോടതി ജഡ്ജ്

മുംബൈ കോടതി ജഡ്ജ്

മുംബൈ, അലഹബാദ് ഹൈക്കോടതികളിലെ മുന്‍ ജഡ്ജായിരുന്നു അഭയ് തിപ്‌സെ. ഇയാള്‍ നീരവിനെതിരെ ലണ്ടന്‍ കോടതിയില്‍ ഡിഫന്‍സ് വിറ്റ്‌നെസാണ്. ഇന്ത്യന്‍ നിയമപ്രകാരം നീരവ് മോദിക്കെതിരെയുള്ള വഞ്ചന, ഗൂഢാലോചന കേസുകള്‍ നിലനില്‍ക്കില്ലെന്നാണ് തിപ്‌സെ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ഇതിനെതിരെ നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ ഇത് തടയാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും പ്രസാദ് ആരോപിച്ചു.

രാഹുലിനെ കണ്ടു

രാഹുലിനെ കണ്ടു

2018ലാണ് തിപ്‌സെ കോണ്‍ഗ്രസില്‍ ചേരുന്നത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ രാഹുല്‍ ഗാന്ധി, അശോക് ഗെലോട്ട്, അശോക് ചവാന്‍ എന്നിവരെ തിപ്‌സെ കണ്ടിരുന്നുവെന്നും പ്രസാദ് പറയുന്നു. സ്വന്തം കഴിവിനനുസരിച്ചല്ല ജഡ്ജ് സാബ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിന്റെ താല്‍പര്യം സംരക്ഷിക്കാനാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കാരണം നിയമവൃത്തങ്ങളില്‍ തിപ്‌സെ ആരുമല്ലെന്നും പ്രസാദ് വ്യക്തമാക്കി.

ചൗക്കീദാര്‍ ചോദ്യം

ചൗക്കീദാര്‍ ചോദ്യം

ചൗക്കീദാര്‍ ചോര്‍ ഹെ എന്ന രാഹുലിന്റെ പരാമര്‍ശം നീരവ് മോദിയും മെഹുല്‍ ചോക്‌സിയും നാടുവിട്ടതിനെ തുടര്‍ന്നായിരുന്നു വന്നത്. ഇതിനെ ചോദ്യം ചെയ്തിരിക്കുകയാണ് ബിജെപി. എന്തുകൊണ്ട് ഇപ്പോള്‍ രാഹുല്‍ ഒന്നും മിണ്ടുന്നില്ലെന്നും ഇവര്‍ ചോദിക്കുന്നു. കോണ്‍ഗ്രസിന്റെ കാലത്താണ് നീരവ് മോദിയുടെ എല്ലാ കുറ്റകൃത്യങ്ങളും നടന്നതെന്ന് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. മോദിയെയും ചോക്‌സിയെയും എപ്പോഴും സംരക്ഷിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും പ്രസാദ് പറഞ്ഞു.

തിപ്‌സെയുടെ മറുപടി

തിപ്‌സെയുടെ മറുപടി

തിപ്‌സെ ആരോപണങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തി. തന്റെ ഭയമില്ലാത്ത വിധികള്‍ കാരണമാണ് ബിജെപി തന്നെ ടാര്‍ഗറ്റ് ചെയ്യുന്നതെന്ന് തിപ്‌സെ ആരോപിച്ചു. താന്‍ ഫീസ് വാങ്ങിയിട്ടാണ് വിദഗ്ധാഭിപ്രായം നീരവ് മോദി കേസില്‍ നല്‍കിയത്. ഇത് തൊഴില്‍പരമായുള്ള കാര്യമാണ്. കോണ്‍ഗ്രസുമായി ഇതിന് ബന്ധമില്ല. തന്നെ നിയമോപദേശത്തിനായി അവര്‍ സമീപിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയില്ലെന്നും തിപ്‌സെ പറഞ്ഞു.

വെറുതെ അവരെ വലിച്ചിഴയ്‌ക്കേണ്ട

വെറുതെ അവരെ വലിച്ചിഴയ്‌ക്കേണ്ട

തൊഴില്‍പരമായി എന്നെ ആളുകള്‍ സമീപിക്കുമ്പോള്‍ ഞാന്‍ നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. അക്കാര്യം പാര്‍ട്ടിയെ അറിയിക്കേണ്ടതില്ല. കാരണം അത് ധാര്‍മികമായ കാര്യമല്ല. ഞാനും എന്റെ ക്ലയന്റും തമ്മിലാണ് ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുക. ഇക്കാര്യത്തില്‍ എന്തിനാണ് കോണ്‍ഗ്രസിനെ വലിച്ചിഴയ്ക്കുന്നത്. ബിജെപി ഈ വിഷയം അറിഞ്ഞത് തന്നെ സര്‍ക്കാര്‍ നീരവ് മോദി കേസില്‍ കക്ഷിയായത് കൊണ്ടാണെന്നും തിപ്‌സെ പറഞ്ഞു. ബിജെപി നേതാക്കള്‍ മുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടി ഹാജരായിട്ടുണ്ട്. അരുണ്‍ ജെയ്റ്റ്‌ലിയുടെ മകള്‍ നീരവ് മോദിക്ക് വേണ്ടി ഹാജരായിട്ടുണ്ട്. ഇതൊന്നും മറക്കരുതെന്നും തിപ്‌സെ പറയുന്നു.

മോദി രക്ഷപ്പെടുമോ?

മോദി രക്ഷപ്പെടുമോ?

നീരവ് മോദി രക്ഷപ്പെടുമോ എന്ന കാര്യം പറയാനാവില്ല. പക്ഷേ അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങള്‍ ഇന്ത്യയില്‍ നിലനില്‍ക്കില്ല. കാരണം നീരവ് വഞ്ചിച്ചത് പഞ്ചാബ് നാഷണല്‍ ബാങ്കിനെയാണ്. എന്നാല്‍ ഇത് വഞ്ചനയായി കാണാനാവില്ല. ആ ബാങ്കിലെ ഉദ്യോഗസ്ഥര്‍ ബാങ്കിനെ വഞ്ചിക്കുകയാണെന്ന് അറിഞ്ഞ് അതിന് കൂട്ടുനിന്നിരുന്നു. ഒരാള്‍ ആരും അറിയാതെ ബാങ്കിനെ വഞ്ചിച്ചാല്‍ അതാണ് യഥാര്‍ത്ഥ തട്ടിപ്പ്. കാരണം ഇത് ബാങ്കിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് അവരെ വഞ്ചിച്ചത്. ഇക്കാര്യം രഹസ്യമായ കാര്യമല്ല. ഈ അഭിപ്രായാണ് താന്‍ കോടതിക്ക് കൈമാറിയത്. ഇന്ത്യ ഇക്കാര്യം അംഗീകരിച്ചതാണെന്നും തിപ്‌സെ പറയുന്നു.

കോണ്‍ഗ്രസിന്റെ മറുപടി

കോണ്‍ഗ്രസിന്റെ മറുപടി

കോണ്‍ഗ്രസ് ശരിക്കും ബിജെപിയുടെ ആരോപണത്തില്‍ പതറിപ്പോയിരുന്നു. എന്നാല്‍ മറുപടിയും നല്‍കിയിട്ടുണ്ട്. തൊഴില്‍പരമായിട്ടാണ് തിപ്‌സെ കോടതിയില്‍ അഭിപ്രായം പറഞ്ഞത്. സര്‍ക്കാര്‍ പല വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി വക്താവ് മനീഷ് തിവാരി പറഞ്ഞു. നിയമ മന്ത്രിമാര്‍ എന്താണ് അഭിഭാഷകരുടെ അവകാശങ്ങള്‍ എന്ന് പഠിക്കണമെന്നായിരുന്നു അഭിഷേക് സിംഗ്വിയുടെ പ്രതികരണം.

രാഹുലിന്റെ കരുണ അറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥികള്‍.... പഞ്ചാബില്‍ നിന്ന് 30 പേര്‍ക്ക് സൗജന്യയാത്ര!!

പിഎം ഫസല്‍ ഭീമ യോജനയില്‍ കര്‍ഷകര്‍ക്ക് ലഭിച്ചത് 6400 കോടി, നേരിട്ട് അക്കൗണ്ടിലെത്തിയത് 18700 കോടി!!

English summary
congress leaders abhay thipsay appeared as a defence witness in nirav modi case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X