കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ച് വിളിക്കൂ മന്ത്രീ! 4 ദിവസമായി ഫോണെടുക്കാത്ത കേന്ദ്ര മന്ത്രിക്ക് കത്തെഴുതി കോണ്‍ഗ്രസ് നേതാവ്!

Google Oneindia Malayalam News

ദില്ലി: തിരിച്ച് ഫോണില്‍ വിളിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തെഴുതി കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. കഴിഞ്ഞ നാല് ദിവസമായി റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്ന് അധിര്‍ രഞ്ജന്‍ ചൗധരി പറയുന്നു. എന്നാല്‍ മന്ത്രി ഫോണെടുക്കുന്നുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാവ് മന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്.

കൊവിഡ് ലോക്ക്ഡൗണ്‍ കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പശ്ചിമ ബംഗാളില്‍ നിന്നുളള കുടിയേറ്റക്കാരെ തിരിച്ച് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിന് വേണ്ടിയാണ് അധിര്‍ രഞ്ജന്‍ ചൗധരി റെയില്‍വേ മന്ത്രിയെ ബന്ധപ്പെടാന്‍ ശ്രമിച്ചത്. ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് കൂടിയാണ് അധിര്‍ രഞ്ജന്‍ ചൗധരി.

congress

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും കുടിയേറ്റ തൊഴിലാളികളുടെയും കുടുങ്ങിക്കിടക്കുന്ന മറ്റുളളവരുടേയും ദുരിതങ്ങള്‍ സംബന്ധിച്ച് താന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് കത്തില്‍ അധിര്‍ രഞ്ജന്‍ ചൗധരി പറയുന്നു.

തുടര്‍ച്ചയായി കഴിഞ്ഞ നാല് ദിവസങ്ങളായി റെയില്‍വേ മന്ത്രിയുടെ ഒരല്‍പ സമയത്തിന് വേണ്ടി താന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഒരു ഫലവുമുണ്ടായില്ല. ഈ സാഹചര്യത്തില്‍ തന്നെ തിരിച്ച് ഫോണില്‍ വിളിക്കാന്‍ റെയില്‍വേ മന്ത്രി തയ്യാറാകണം. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശികളുടെ മടക്കം സംബന്ധിച്ച് തനിക്ക് അത്യാവശ്യമായി ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താനുണ്ട് എന്നും കത്തില്‍ പറയുന്നു.

മാര്‍ച്ച് 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി കുടിയേറ്റ തൊഴിലാളികള്‍ അടക്കമുളളവരാണ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. കൊവിഡ് ലോക്ക്ഡൗണ്‍ മെയ് 3ന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ മെയ് 17 വരെ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുകയാണ്. അതിനിടെ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വ്വീസും കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. തെലങ്കാനയില്‍ നിന്ന് ഝാര്‍ഖണ്ഡിലേക്ക് 1200 കുടിയേറ്റ തൊഴിലാളികളുമായാണ് ആദ്യത്തെ ട്രെയിന്‍ പോയത്. കേരളത്തില്‍ നിന്നും കുടിയേറ്റ തൊഴിലാളികളെ തിരിച്ച് അയച്ച് തുടങ്ങിയിട്ടുണ്ട്.

English summary
Congress leader Adhir Ranjan Chowdhury wrote letter to Piyush Goyal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X