കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാര്‍ വെല്ലുവിളി നേരിടുമ്പോള്‍ ഇത് സ്വാഭാവികമാണ്... ഇഡി അന്വേഷണത്തില്‍ അഹമ്മദ് പട്ടേല്‍

  • By Desk
Google Oneindia Malayalam News

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സോണിയ ഗാന്ധിയുടെ വിശ്വസ്തനുമായ അഹമ്മദ് പട്ടേലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത് 8 മണിക്കൂര്‍. സന്ദേസര സഹോദരങ്ങളുടെ കള്ളപ്പണ കേസിലാണ് ചോദ്യം ചെയ്തത്. ഇതില്‍ പുതുമയില്ലെന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോള്‍ സമാനമായ നടപടികള്‍ സ്വാഭാവികമാണെന്നും അഹമ്മദ് പട്ടേല്‍ പിന്നീട് പ്രതികരിച്ചു.

A

എനിക്ക് ഒന്നും മറച്ചുവെക്കാനില്ല. സര്‍ക്കാര്‍ പ്രതിസന്ധി നേരിടുമ്പോള്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ നടക്കാറുണ്ട്. കഴിഞ്ഞ കുറച്ചു കാലത്തെ സംഭവങ്ങള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് ഇത് ബോധ്യമാകും. തിരഞ്ഞെടുപ്പുകള്‍ നേരിടുമ്പോള്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രതിസന്ധി നേരിടുമ്പോള്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കാറുണ്ട്. മോദി സര്‍ക്കാര്‍ സാമ്പത്തിക-ആരോഗ്യ-അതിര്‍ത്തി സുരക്ഷാ കാര്യങ്ങളില്‍ വന്‍ വെല്ലുവിളിയാണ് നേരിടുന്നത്. ഒരു അന്വേഷണ ഏജന്‍സിക്കും സര്‍ക്കാരിന്റെ പരാജയം മറച്ചുവെക്കാന്‍ സാധിക്കില്ലെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.

Recommended Video

cmsvideo
Bjp's friendship with chiniese communist party

ശത്രുവിന്റെ എണ്ണം കുറച്ച് കോണ്‍ഗ്രസ്; ബംഗാളില്‍ അറ്റകൈ നീക്കം, ഇത്തവണ രണ്ടിലൊന്ന് അറിയാം...ശത്രുവിന്റെ എണ്ണം കുറച്ച് കോണ്‍ഗ്രസ്; ബംഗാളില്‍ അറ്റകൈ നീക്കം, ഇത്തവണ രണ്ടിലൊന്ന് അറിയാം...

ശനിയാഴ്ച പകല്‍ 11.30ഓടെയാണ് ഇഡി അന്വേഷണ സംഘം ദില്ലിയിലെ അഹമ്മദ് പട്ടേലിന്റെ വീട്ടിലെത്തിയത്. രാത്രി ഒമ്പത് മണിയോടെയാണ് ഇവര്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി മടങ്ങിയത്. സന്ദേസര സഹോദരന്‍മാരുമായി അഹമ്മദ് പട്ടേലിന് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. തുടര്‍ന്നാണ് ഇവരുടെ കള്ളപ്പണ കേസില്‍ പട്ടേലിനെ ചോദ്യം ചെയ്തത്.

77ല്‍ നിന്ന് 65ലേക്ക്; 5 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു, ഗുജറാത്തില്‍ തകര്‍ന്നടിഞ്ഞു77ല്‍ നിന്ന് 65ലേക്ക്; 5 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു, ഗുജറാത്തില്‍ തകര്‍ന്നടിഞ്ഞു

അഹ്മദ് പട്ടേലിനോട് നേരത്തെ അന്വേഷണ സംഘം ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കൊറോണ സാഹചര്യം ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല. തുടര്‍ന്നാണ് അന്വേഷണ സംഘം പട്ടേലിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നത്. സോണിയ ഗാന്ധിയുടെ വലംകൈ ആണ് ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായ അഹമ്മദ് പട്ടേല്‍.

സന്ദേസര സഹോദരന്‍മാരുടെ സ്റ്റെര്‍ലിങ് ബയോടെക് ലിമിറ്റഡ് എന്ന കമ്പനിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് പട്ടേലിനെ ചോദ്യം ചെയ്തത്. ആന്ധ്ര ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 5000 കോടി രൂപ സ്റ്റര്‍ലിങ് ബയോടെക് വായ്പ എടുത്ത് തിരിമറി നടത്തിയെന്നാണ് ആരോപണം. തിരിച്ചടയ്‌ക്കേണ്ട മൊത്തം തുക 8100 ആണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബിജെപിക്ക് വന്‍ തിരിച്ചടി വരുന്നു; വിവാദങ്ങള്‍ തിരിഞ്ഞുകൊത്തി, പുതിയ സര്‍വ്വെയില്‍ തെളിഞ്ഞത് ഇങ്ങനെബിജെപിക്ക് വന്‍ തിരിച്ചടി വരുന്നു; വിവാദങ്ങള്‍ തിരിഞ്ഞുകൊത്തി, പുതിയ സര്‍വ്വെയില്‍ തെളിഞ്ഞത് ഇങ്ങനെ

English summary
Congress leader Ahmed Patel grilled for 8 Hours by ED
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X