കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് കൊറോണ രോഗം; ഐസിയുവിലേക്ക് മാറ്റി

Google Oneindia Malayalam News

ഗുഡ്ഗാവ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് കൊറോണ രോഗം. അദ്ദേഹത്തിന്റെ കുടുംബമാണ് ഇക്കാര്യം അറിയിച്ചത്. ഹരിയാനയിലെ ഗുഡ്ഗാവിലുള്ള മേദാന്ത ആശുപത്രിയില്‍ ചികില്‍സയിലാണ് അഹമ്മദ് പട്ടേല്‍. ഇദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി എന്ന് മകന്‍ ഫൈസല്‍ പട്ടേല്‍ അറിയിച്ചു. ഈ മാസം ഒന്നിനാണ് അഹമ്മദ് പട്ടേലിന് കൊറോണ രോഗം ബാധിച്ചത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണെന്നും ഐസിയുവിലേക്ക് മാറ്റി എന്നും മകനാണ് ഇന്ന് അറിയിച്ചത്.

A

അഹമ്മദ് പട്ടേലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും മകന്‍ അറിയിച്ചു. പിതാവിന് അസുഖം വേഗത്തില്‍ ഭേദമാകാന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്നും മകന്‍ അഭ്യര്‍ഥിച്ചു. ശശി തരൂര്‍, ആനന്ദ് ശര്‍മ, അഭിഷേക് മനു സിങ്‌വി, തരുണ്‍ ഗൊഗോയ് തുടങ്ങി ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ അഹമ്മദ് പട്ടേല്‍ വേഗത്തില്‍ അസുഖം ഭേദമായി പ്രവര്‍ത്തന മണ്ഡലത്തില്‍ സജീവമാകട്ടെ എന്ന് ആശംസിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, നിരവധി കേന്ദ്രമന്ത്രിമാര്‍ എന്നിവരും അദ്ദേഹത്തിന് രോഗം ഭേദമാകട്ടെ എന്ന് പ്രതികരിച്ചു.

ജോസ് കെ മാണിക്ക് അപ്രതീക്ഷിത തിരിച്ചടി; കൂട്ടരാജി, ഇനി പിസി ജോര്‍ജിന്റെ ജനപക്ഷത്തിനൊപ്പംജോസ് കെ മാണിക്ക് അപ്രതീക്ഷിത തിരിച്ചടി; കൂട്ടരാജി, ഇനി പിസി ജോര്‍ജിന്റെ ജനപക്ഷത്തിനൊപ്പം

മണിപ്പൂര്‍ മുഖ്യന്ത്രിയും ബിജെപി നേതാവുമായ ബിരേണ്‍ സിങിന് ഇന്ന് കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ദില്ലിയില്‍ കൊറോണ രോഗം വ്യാപിക്കുകയാണ്. ഇക്കാര്യത്തില്‍ ഇന്ന് വൈകീട്ട് അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദില്ലി മുഖ്യമന്ത്രി കെജ്രിവാള്‍, കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ എന്നിവരും യോഗത്തില്‍ സംബന്ധിക്കും.

English summary
Congress leader Ahmed Patel test for Covid-19 and Moved to ICU
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X