കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിലര്‍ക്ക് മാത്രം സ്വീകാര്യമായ നേതാവല്ല വേണ്ടത്;നേതൃത്വത്തില്‍ ഗാന്ധി കുടുംബം വേണമെന്ന് ക്യാപ്റ്റന്‍

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്‍റെ നിര്‍ണ്ണായക പ്രവര്‍ത്തക സമിതി യോഗം നാളെ ചേരാനിരിക്കെ നേതൃമാറ്റം വീണ്ടും സജീവ ചര്‍ച്ചാ വിഷയമായി ഉയര്‍ന്നു വന്നിരിക്കുകയാണ്. താല്‍ക്കാലിക അധ്യക്ഷ സ്ഥാനത്ത് നിന്നും മാറകയാണെന്ന സൂചന സോണിയ ഗാന്ധി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് രാഹുല്‍ ഗാന്ധി അധ്യക്ഷ പദം ഒഴിഞ്ഞതോടെയായിരുന്നു സോണിയ ഗാന്ധി പദവി ഏറ്റെടുത്തത്.

ആറുമാസത്തിനകം

ആറുമാസത്തിനകം


ആറുമാസത്തിനകം സ്ഥിരം അധ്യക്ഷനെ കണ്ടെത്തണമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സോണിയ പദവി ഏറ്റെടുത്തത്. എന്നാല്‍ ഈ ആഗസ്റ്റോടെ അധ്യക്ഷ പദവയില്‍ സോണിയ ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ നേതൃമാറ്റമെന്ന കാര്യം വീണ്ടും സജീവ ചര്‍ച്ചാ വിഷയമായി ഉയര്‍ന്നു വന്നിരിക്കുകയാണ്.

തീരുമാനത്തിലുറച്ച്

തീരുമാനത്തിലുറച്ച്

പ്രവര്‍ത്തക സമിതി യോഗം നാളെ ചേരാനിരിക്കുന്ന സാഹചര്യത്തില്‍ തിരക്കിട്ട യോഗങ്ങളും കൂടിയാലോചനകളുമാണ് ഇപ്പോള്‍ ദില്ലിയില്‍ നടന്നു കൊണ്ടിരിക്കുന്നത്. അധ്യക്ഷ പദവി ഒഴിയാനുള്ള തീരുമാനത്തില്‍ സോണിയ ഗാന്ധി ഉറച്ചു നില്‍ക്കുന്നുവെന്നാണ് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ ആരും തയ്യാറായിട്ടില്ല.

മുഴുവന്‍ സമയ അധ്യക്ഷന്‍

മുഴുവന്‍ സമയ അധ്യക്ഷന്‍

പാര്‍ട്ടിക്ക് മുഴുവന്‍ സമയ അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഒരു വിഭാഗം നേതാക്കള്‍. പാര്‍ട്ടിയുടെ സംഘടനാ രീതിയില്‍ അടിമുടി മാറ്റം വേണമെന്നും പാര്‍ലമെന്‍ററി ബോര്‍ഡ‍് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് 23 നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കുകയും ചെയ്തു. കേരളത്തില്‍ നിന്ന് മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കൂര്യനും തിരുവനന്തപുരം എംപി ശശി തരൂരുമാണ് ഇക്കാര്യം ഉന്നയിച്ചവരില്‍ പെടുന്നത്.

 കത്തയച്ചു

കത്തയച്ചു

പാര്‍ട്ടിക്ക് ഒരു സ്ഥിരം നേതൃത്വം ആവശ്യമാണെന്നും ഇക്കാര്യം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ടെന്നും പിജെ കൂര്യന്‍ മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു. മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും ഏകോപിപ്പിച്ചു കൊണ്ടു പോകണം. ഇതിനായി സോണിയ ഗാന്ധി അധ്യക്ഷ പദവി ഒഴിയുമ്പോള്‍ രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

രാഹുലും പ്രിയങ്കയും തയ്യാറല്ലെങ്കില്‍

രാഹുലും പ്രിയങ്കയും തയ്യാറല്ലെങ്കില്‍

അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ രാഹുലും പ്രിയങ്കയും തയ്യാറല്ലെങ്കില്‍ ഗാന്ധി-നെഹ്റു കുടുംബത്തിന് പുറത്ത് നിന്നുള്ള ആളെ കണ്ടെത്തണം. അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി സ്വയം തയ്യാറായി മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നെഹ്റു-ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവര്‍ തന്നെ വേണമെന്ന നിലപാട് ഉള്ളവരും കോണ്‍ഗ്രസിനകത്ത് ഉണ്ട്.

അമരീന്ദര്‍ സിങ്

അമരീന്ദര്‍ സിങ്

നേതൃമാറ്റത്തെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ചകള്‍ കൊണ്ട വന്നത് തന്നെ അനവസരത്തിലാണെന്നാണ് പഞ്ചാബ് മുഖ്യമന്ത്രിയും മുതര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് അഭിപ്രായപ്പെടുന്നത്. ഈ സമയത്തെ നേതൃമാറ്റത്തിനുള്ള ചില കോണ്‍ഗ്രസ് നേതാക്കളുടെ നീക്കം പാര്‍ട്ടിയുടേയും രാജ്യത്തിന്‍റെ താല്‍പര്യങ്ങള്‍ക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം വിമര്‍ശിച്ചു.

കോണ്‍ഗ്രസിന് വേണ്ടത്

കോണ്‍ഗ്രസിന് വേണ്ടത്

ചില ആളുകള്‍ക്ക് മാത്രം സ്വീകാര്യമായ നേതൃത്വത്തെ അല്ല കോണ്‍ഗ്രസിന് വേണ്ടത്. മുഴുവന്‍ പാര്‍ട്ടിക്കും രാജ്യത്തിന് ആകെ തന്നെയും സ്വാകാര്യമായ നേതൃത്വത്തെയാണ് പാര്‍ട്ടിക്ക് വേണ്ടത്. സോണിയ ഗാന്ധി ആഗ്രഹിക്കുന്ന കാലത്തോളം അവര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് തുടരണം. തുടര്‍ന്ന് രാഹുല്‍ ഗാന്ധി നേതൃസ്ഥാനം ഏറ്റെടുക്കണെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡിഎയുടെ വിജയമെന്നത്

എന്‍ഡിഎയുടെ വിജയമെന്നത്


രാജ്യത്തിന് ഇപ്പോള്‍ ആവശ്യം യോജിച്ച പ്രതിപക്ഷമാണ്. എന്‍ഡിഎയുടെ വിജയമെന്നത് യോജിച്ച പ്രതിപക്ഷത്തിന്‍റെ അഭാവമാണ്. രാജ്യം അതിനിര്‍ണായക ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ രാജ്യതാല്‍പര്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സാധിക്കണം. അതിര്‍ത്തിയില്‍ നിന്നുള്ള വെല്ലുവിളി മാത്രമല്ല, ഫെഡറല്‍ ഘടനയെ തകര്‍ക്കുന്ന ആഭ്യന്തര വെല്ലുവിളികള്‍ കൂടിയാണ് രാജ്യം ഇന്ന് നേരിടുന്നത്.

ഏകീകൃതമായ കോണ്‍ഗ്രസിന്

ഏകീകൃതമായ കോണ്‍ഗ്രസിന്

ഏകീകൃതമായ കോണ്‍ഗ്രസിന് മാത്രമേ രാജ്യത്തെ നിലവിലെ അവസ്ഥയില്‍ നിന്ന് രക്ഷിക്കാന്‍ കഴിയൂ. പാര്‍ട്ടിയുടെ ഇപ്പോഴത്തെ നേതൃമാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകള‍് അനവസരത്തിലാണ്. കോണ്‍ഗ്രസിനും രാജ്യത്തിനും ഗാന്ധി കുടുംബം നല്‍കിയ സേവനങ്ങള്‍ നിസ്തുലമാണ്. അത് ബ്രിട്ടീഷുകാരില്‍ നിന്ന് സ്വതന്ത്രം നേടിത്തന്നത് മുതല്‍ ഇതുവരേയുള്ള എല്ലാ മേഖലയിലുമുണ്ടെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

ഏറ്റവും യോഗ്യര്‍

ഏറ്റവും യോഗ്യര്‍

എല്ലാവര്‍ക്കും സ്വീകര്യമായ നേതൃത്വത്തിലൂടെ മാത്രമേ അണികള്‍ മുതല്‍ നേതൃത്വം വരെ കൂട്ടിയോജിപ്പിക്കാനും ചലിപ്പിക്കാനും കഴിയു. അതിന് ഏറ്റവും യോഗ്യര്‍ ഗാന്ധിമാരാണ്. ഭരണഘടനയുടെ തത്വങ്ങളും അവകാശങ്ങളും സ്വാതന്ദ്രങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള പ്രത്യയശാസ്ത്രം മുന്നോട്ട് കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് അഗങ്ങള്‍ ഇല്ലാത്ത ഒരു ഗ്രാമം പോലും ഇന്ത്യയിലില്ലെന്നും അദ്ദേഹം പറഞ്ഞു.

മയിലിന് ഭക്ഷണം കൊടുത്ത് മോദി, പ്രഭാതസവാരിയിലും കൂട്ട്; വൈറലായി ചിത്രങ്ങള്‍മയിലിന് ഭക്ഷണം കൊടുത്ത് മോദി, പ്രഭാതസവാരിയിലും കൂട്ട്; വൈറലായി ചിത്രങ്ങള്‍

English summary
congress leader amarinder singh about gandhi family leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X