Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ ബിജെപിയില്‍ ചേരില്ലെന്ന് ആനന്ദ് ശര്‍മ; ആ വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നത്

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. തെറ്റിദ്ധാരണ പരത്തുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസ് വിട്ടുപോകില്ലെന്നും ശര്‍മ എന്‍ഡിടിവിയോട് പറഞ്ഞു. ബിജെപിയെ നിശിതമായി വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് ആനന്ദ് ശര്‍മ. ഇദ്ദേഹം ബിജെപിയില്‍ ചേരുമെന്നും ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തുമെന്നുമായിരുന്നു അല്‍പ്പ നേരം മുമ്പ് വന്ന വാര്‍ത്തകള്‍.

കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥികളില്‍ ആനന്ദ് ശര്‍മയുടെയും ഗുലാം നബി ആസാദിന്റെയും പേരുകള്‍ ഇല്ലായിരുന്നു. തുടര്‍ന്നാണ് ഇതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടാന്‍ ശര്‍മ തീരുമാനിച്ചു എന്ന വാര്‍ത്തകള്‍ വന്നത്. രാഷ്ട്രീയ ശത്രുക്കളുടെ പ്രചാരണമാണിതെന്ന് നേരത്തെ കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞിരുന്നു. 55 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ പത്തിനാണ്. കോണ്‍ഗ്രസിന് പത്ത് സീറ്റുകള്‍ ലഭിക്കുമെന്നാണ് അനുമാനം. പത്ത് സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയും ചെയ്തു.

a

സിറ്റിങ് എംപിമാരില്‍ നിലനില്‍ത്തിയത് മൂന്ന് പേരെ മാത്രമാണ്. പി ചിദംബരം, ജയറാം രമേശ്, വിവേക് തങ്ക എന്നിവരാണ് വീണ്ടും മല്‍സരിക്കുന്ന കോണ്‍ഗ്രസ് എംപിമാര്‍. ഏഴ് പേര്‍ പുതുമുഖങ്ങളാണ്. നാല് സംസ്ഥാനങ്ങളില്‍ നിന്നാണ് ഈ ഏഴ് പേരെ മല്‍സരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടത്. ചിദംബരം തമിഴ്‌നാട്ടില്‍ നിന്നും ജയറാം രമേശ് കര്‍ണാടകയില്‍ നിന്നും വിവേക് തങ്ക രാജസ്ഥാനില്‍ നിന്നും മല്‍സരിക്കും.

അതേസമയം, മുന്‍ കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസിലെ വിമത ഗ്രൂപ്പായ ജി 23ലെ പ്രമുഖരുമായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടില്ല. ജി 23ലെ മറ്റൊരു പ്രമുഖ നേതാവായ കപില്‍ സിബല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുകയും സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയോടെ രാജ്യസഭയിലേക്ക് മല്‍സരിക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് ആനന്ദ് ശര്‍മ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന് പ്രചാരണമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിഷേധിച്ചിരിക്കുകയാണ് ആനന്ദ് ശര്‍മ.

കഴിഞ്ഞ രണ്ടു വര്‍ഷമായി കോണ്‍ഗ്രസ് നേതൃത്വത്തെ പല കാര്യങ്ങളിലും വിമര്‍ശിക്കുന്ന വ്യക്തിയാണ് ആനന്ദ് ശര്‍മ. ബംഗാളില്‍ ഇടതുപക്ഷത്തോടും പുതിയ പ്രാദേശിക കക്ഷിയോടും സഖ്യമുണ്ടാക്കിയതിനെ എതിര്‍ത്തിരുന്നു ശര്‍മ. കപില്‍ സിബലിന്റെ വീട് പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമിച്ച വേളയില്‍ നേതൃത്വം മൗനം പാലിച്ചതിനെയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യങ്ങള്‍ കൂടി കൂട്ടിവായിച്ചാണ് ആനന്ദ് ശര്‍മ ബിജെപിയില്‍ ചേരുമെന്ന് പ്രചാരണമുണ്ടായത്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഒട്ടേറെ പ്രമുഖ നേതാക്കളാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. ജ്യോതിരാദിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ, ആര്‍പിഎന്‍ സിങ്, അശ്വനി കുമാര്‍, കപില്‍ സിബല്‍, ഹാര്‍ദിക് പട്ടേല്‍ എന്നിവരെല്ലാം രാജിവച്ചത് ഏതാനും മാസങ്ങള്‍ വ്യത്യാസത്തിലാണ്. കപില്‍ സിബലും അശ്വനി കുമാറുമല്ലാത്ത നേതാക്കളെല്ലാം ബിജെപിയില്‍ ചേരുകയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+