കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശര്‍മ്മയ്ക്കും രാഗുല്‍ ഗാന്ധിക്കുംനേരെ ആക്രമണം
ദില്ലി: ജെഎന്‍യുവില്‍ നടന്ന അഫ്സല് ഗുരു അനുസ്മരണ പരിപാടി കൂടുതല്‍ അക്രമാസക്തമായി. ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയ ഏഴു വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവിന് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ എത്തിയ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആനന്ദ് ശര്‍മ്മയെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്കി എത്തിയതായിരുന്നു രാഹുല്‍ ഗാന്ധിയും ആനന്ദ് ശര്‍മ്മയും. രാത്രിയിലായിരുന്നു സംഭവം നടന്നത്. ആനന്ദിന്റെ ചെവിക്ക് കാര്യമായി പരിക്കേറ്റിട്ടുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുനേരെയും ആക്രമണമുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ രാഹുലിന്റെ കാറിനു ചുറ്റും വളയുകയായിരുന്നു. മറ്റൊരു വാഹനത്തില്‍ രാഹുലിനെ മാറ്റിയതു കൊണ്ട് കാര്യമായ പരിക്കുകളൊന്നും ഏറ്റില്ല.

തന്റെ സുരക്ഷാ ഓഫീസറെയും അക്രമികള്‍ തള്ളിയിട്ടെന്ന് ആനന്ദ് ശര്‍മ്മ പറയുന്നു. ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതിന്റെ പേരില്‍ യൂണിയന് പ്രസിഡന്റായ കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ആനന്ദ് ശര്‍മ്മ.
എല്ലാവര്ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാകും. എന്നാല്‍ തങ്ങളെ ആക്രമിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്ന് ആനന്ദ് ശര്‍മ്മ പറഞ്ഞു. വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം രണ്ടായിരത്തോളം പേരാണ് പ്രതിഷേധം നടത്തുന്നത്.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!











Click it and Unblock the Notifications